ബജ്‌റംഗ്ദൾ പ്രവർത്തകന്റെ കൊലപാതകം: 10 പ്രതികൾക്കെതിരെ പോലീസ് യുഎപിഎ ചുമത്തി.

ബെംഗളൂരു: ഫെബ്രുവരി 20-ന് സംസ്ഥാനത്തെ ശിവമോഗ മേഖലയിൽ ബജ്‌റംഗ്ദൾ പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ 10 പേർക്കെതിരെ കർണാടക പോലീസ് 1967-ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിന്റെ വകുപ്പുകൾ ചുമത്തി കേസ് എടുത്തു. ക്രിമിനൽ പശ്ചാത്തലമുള്ള ഹർഷ ഹിന്ദുവിനെ (27) കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കെതിരെ യുഎപിഎ പ്രകാരം കുറ്റം ചുമത്തുന്നത് കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറുന്നതിന്റെ മുന്നോടിയായിട്ടാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കൊലപാതകത്തിന് പിന്നിൽ വലിയ ഗൂഢാലോചന ഉണ്ടെന്ന് സംശയിക്കുന്നതായും ഒരു മുതിർന്ന സംസ്ഥാന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ദേശീയ അഖണ്ഡത ലക്ഷ്യമാക്കിയുള്ള ഗൂഢാലോചന…

Read More

ബജ്‌രംഗ്ദൾ പ്രവർത്തകരെ ആക്രമിച്ച അഞ്ച് യുവാക്കൾ അറസ്റ്റിൽ.

ബെംഗളൂരു: ബജ്‌രംഗ്ദൾ ജില്ലാ കൺവീനറെയും സഹപ്രവർത്തകനെയും ആക്രമിച്ച സംഭവത്തിൽ അഞ്ച് യുവാക്കൾ അറസ്റ്റിലായി. ചൊവ്വാഴ്ച തുമക്കുരുഗുബ്ബി ഗേറ്റിന് സമീപം എൻഎച്ച് 206  ഇൽ അപകടകരമായ വിധത്തിൽ ബൈക് ഓടിച്ചതിൽ എതിർപ്പ് പ്രകടിപ്പിച്ചതിനാണ് രണ്ട് ബജ്‌രംഗ്ദൾ പ്രവർത്തകരെയും അഞ്ച് യുവാക്കൾ ചേർന്ന് ആക്രമിച്ചത്‌ എന്ന് പോലീസ് പത്രക്കുറിപ്പിൽ പറയുന്നു. തുമക്കുരു ടൗൺ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. പരിക്കേറ്റ രണ്ട് പേരും തുമകുരു ജില്ലാ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, കേസെന്യോഷണം പൂർത്തിയായിട്ടില്ലാത്തതിനാൽ പ്രതി ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. പ്രതിയെ പിടികൂടാൻ എസ് പി രണ്ട് സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്.

Read More
Click Here to Follow Us