ഹാസൻ ജില്ലാ ജയിലിൽ പൊലീസ് റെയ്ഡ്; മിന്നൽ പരിശോധനയിൽ ഫോണുകൾ കഞ്ചാവ് എന്നിവ പിടിച്ചെടുത്തു

ബെംഗളൂരു: ഹാസനിലെ ജില്ലാ ജയിലിൽ നടത്തിയ റെയ്ഡിൽ 18 മൊബൈൽ ഫോണുകളും 20 ഗ്രാം കഞ്ചാവും മറ്റ് വസ്തുക്കളും പിടിച്ചെടുത്തു. ഹാസൻ അഡീഷണൽ എസ്പി കെ എസ് തമ്മയ്യയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വെള്ളിയാഴ്ച രാത്രിയാണ് ജില്ലാ ജയിലിൽ റെയിഡ് നടത്തിയത്.

60 ഓളം പോലീസുകാർ റെയ്ഡിൽ പങ്കെടുത്തതായി ഹാസൻ എസ്പി ഹരിറാം ശങ്കർ ശനിയാഴ്ച മാധ്യമങ്ങളെ അറിയിച്ചു. 11 കീപാഡ് ഫോണുകൾ, ഏഴ് സ്മാർട്ട് ഫോണുകൾ, 20 ഗ്രാം കഞ്ചാവ്, സിഗരറ്റ് പാക്കറ്റുകൾ എന്നിവ തടവുകാരിൽ നിന്ന് പിടിച്ചെടുത്തു.

  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: ഇന്ന് വിധാൻ സൗധ ഓഫീസുകൾക്ക് പകുതി ദിവസം അവധി

വസ്തുക്കളും പിടികൂടിയതിന് പിന്നാലെ 18 തടവുകാർക്കെതിരെ പൊലീസ് കേസെടുത്തു. സ്‌മാർട്ട്‌ഫോണുകൾ കൈവശം വച്ചിരുന്ന അന്തേവാസികൾ അടുത്തിടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഫോട്ടോകൾ അപ്‌ലോഡ് ചെയ്തിരുന്നു എന്നതാണ് ശ്രദ്ധേയം.

പി കെ മുരളീധർ, ഡിവൈഎസ്പി എന്നിവരും റെയ്ഡിൽ പങ്കെടുത്തിരുന്നു. എസ്പി, രേവണ്ണ, ഹാസൻ ടൗൺ പൊലീസ് ഇൻസ്പെക്ടർമാരായ പ്രമോദ്, പൊലീസ് ഇൻസ്പെക്ടർ, എംഎൻ കുമാർ, ഹാസൻ ടൗൺ പിഎസ്ഐ തുടങ്ങിയവർ സംബന്ധിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാർ കത്തിയത് ഷോർട്ട് സർക്യൂട്ട് മൂലമല്ല; സോന നേരിട്ടത് ക്രൂരമായ അവഗണനയും ബുദ്ധിമുട്ടുകളും!! ഗർഭിണി മരിച്ചത് ആസൂത്രിത കൊലപാതകമോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ന് മെട്രോ പർപ്പിൾ ലൈനിൽ നിയന്ത്രണം; മെട്രോയ്ക്കും അൽപ്പം വിശ്രമം; രണ്ടു മണിക്കൂർ വണ്ടി കിട്ടില്ല!" വിശദാംശങ്ങൽ
[masterslider id="10"]

Related posts