ബെംഗളൂരു: സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ബെംഗളൂരു കേന്ദ്രത്തിൽ കുളിക്കുന്നതിനിടെ സഹ വനിതാ കായികതാരം തന്റെ നഗ്‌നചിത്രങ്ങൾ മൊബൈലിൽ പകർത്തിയതായി യുവതിയുടെ പരാതി. പഞ്ചാബ് സ്വദേശിനിയായ താരമാണ് ജ്ഞാനഭാരതി പോലീസിൽ വനിതാ വോളിബോൾ താരത്തിനെതിരെ പരാതി നൽകിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പരിശീലനത്തിനുശേഷം കുളിക്കുന്നതിനിടെ വോളിബോൾ താരം മൊബൈൽ ദൃശ്യങ്ങളെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് മൊബൈൽ വാങ്ങി പരിശോധിക്കാൻ ശ്രമിക്കുമ്പോൾ വോളിബോൾ താരം ഫോൺ നിലത്തെറിഞ്ഞ് തകർക്കുകയായിരുന്നു. അധികൃതരെ വിവരമറിയിച്ചെങ്കിലും ചിത്രം പകർത്തിയത് ഇവർ നിഷേധിച്ചു. പുറത്തുനിന്നുള്ള…
Read More