മലയൻകുഞ്ഞ് ഒടിടി റിലീസ് പ്രഖ്യാപിച്ചു

നവാഗത സംവിധായകൻ സജിമോന്‍ സംവിധാനം ചെയ്ത ചിത്രം ‘മലയന്‍കുഞ്ഞി’ന്റെ ഒടിടി റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ആമസോണ്‍ പ്രൈമില്‍ ആഗസ്റ്റ് 11-നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക. ഇന്ത്യയടക്കം 240 രാജ്യങ്ങളിലെ പ്രൈം അംഗങ്ങള്‍ക്ക് സിനിമ ആസ്വദിക്കാനാകും. ജൂലൈ 22-നാണ് ‘മലയന്‍കുഞ്ഞ്’ തിയേറ്ററുകളിലേക്ക് എത്തിയത്. ചിത്രത്തിൽ അനില്‍ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചത്. അയല്‍വാസിയുടെ കുഞ്ഞുമായുള്ള ഇയാളുടെ ബന്ധവും പിന്നീട് സംഭവിക്കുന്ന ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷപ്പെടാനുള്ള അനിലിന്റെ പോരാട്ടവുമാണ് ചിത്രം പറയുന്നത് . 40 അടി താഴ്ചയില്‍ ആയിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്.

Read More

ആറാട്ട് മാർച്ച്‌ 20 ന് ഒടിടി പ്ലാറ്റ്ഫോമിൽ

മോഹന്‍ലാല്‍ ചിത്രം ആറാട്ട് ഫെബ്രുവരി 18നാണ് തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്,ചിത്രത്തിന് മികച്ച പ്രതികരണം ആണ് എല്ലായിടത്തുനിന്നും ലഭിച്ചത്. ചിത്രം മൂന്ന് ദിവസംകൊണ്ട് 17.80 കോടി ആഗോള ഗ്രോസ്സ് കളക്ഷന്‍ നേടുകയും ചെയ്തു. ചിത്രത്തില്‍ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. കോമഡിക്കു പ്രാധാന്യം നല്‍കുന്ന സിനിമയില്‍ മികച്ച ആക്‌ഷന്‍ രംഗങ്ങളുമുണ്ട്. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ മാസം 20ന് ആമസോണ്‍ പ്രൈമില്‍ ചിത്രം റിലീസ് ചെയ്യും.

Read More
Click Here to Follow Us