അമ്മയാകാൻ പോകുന്ന സന്തോഷം പങ്കുവച്ച് പ്രമുഖ നടി

അമ്മയാകാൻ പോകുന്നുവെന്ന സന്തോഷവാര്‍ത്ത പങ്കുവെച്ച്‌ നടി അമല പോള്‍. സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് താരം ഗര്‍ഭിണിയാണെന്ന വിവരം ആരാധകരെ അറിയിച്ചത്. ഭര്‍ത്താവ് ജഗദ് ദേശായിക്കൊപ്പമുള്ള ചിത്രങ്ങള്‍ ചുരുങ്ങിയ നേരം കൊണ്ട് ശ്രദ്ധനേടുകയാണ്. നിരവധി ആരാധകരാണ് അമ്മയാകാൻ പോകുന്ന അമലയ്ക്ക് ആശംസകളുമായി എത്തിയത്. സിനിമ മേഖലയില്‍ നിന്നുള്ള താരങ്ങളും സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് എത്തുന്നുണ്ട്. 2023 നവംബറിലാണ് അമല പോളും സുഹൃത്ത് ജഗദ് ദേശായിയും വിവാഹിതരായത്.  

Read More

നടി അമല പോൾ വിവാഹിതയാകുന്നു

കൊച്ചി: നടി അമലപോള്‍ വീണ്ടും വിവാഹിതയാകുന്നു. അമലയുടെ സുഹൃത്ത് ജഗത് ദേശായി ആണ് ഈ കാര്യം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. അമലയെ പ്രപ്പോസ് ചെയ്യുന്ന വീഡിയോയാണ് ജഗത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ‘ജിപ്സി ക്യൂന്‍ യെസ് പറഞ്ഞു’ എന്ന ക്യാപ്ഷന്‍ വെഡ്ഡിംഗ് ബെല്‍സ് എന്ന ഹാഷ്ടാഗോടെ ജഗത് പോസ്റ്റ് ചെയ്തിട്ടുണ്ട്. ജഗത്തിന്‍റെ പ്രപ്പോസല്‍ സ്വീകരിച്ച അമല അദ്ദേഹത്തിന് സ്നേഹ ചുംബനം നല്‍കുന്നതും വീഡിയോയിലുണ്ട്. വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് ഇരുവർക്കും ആശംസയുമായി എത്തിയത്. നേരത്തെ ജഗത് ദേശായി അമല പോളിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിരുന്നു. അപ്പോള്‍ തന്നെ ഇരുവരും…

Read More
Click Here to Follow Us