ബെംഗളുരു; കോവിഡ് ബാധിച്ചെന്ന സംശയത്താൽ അടക്കം ചെയ്ത വ്യക്തിക്ക് കോവിഡ് നെഗറ്റീവെന്ന് റിപ്പോർട്ട് വന്നത് സംസ്കാരത്തിന് ശേഷം, കോവിഡ് പരിശോധനാഫലം ലഭിക്കാൻ വൈകിയതു കാരണം ആശുപത്രിയിൽ മരിച്ച 62 കാരന്റെ അന്ത്യകർമങ്ങൾ നടത്താൻ ബന്ധുക്കൾക്ക് സാധിച്ചില്ല. കോവിഡ് സംശയത്തിലിരിക്കേ മരിച്ചയാളുടെ മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്കരിച്ച ശേഷമാണ് പരിശോധനാഫലം നെഗറ്റീവാണെന്ന് റിപ്പോർട്ട് ലഭിയ്ച്ചത്. ഇക്കഴിഞ്ഞ ജൂലായ് ഒന്നിന് ഹുബ്ബള്ളി കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (കിംസ്) മരിച്ച ഹസറത്ത് സാബ് എം. പട്ടങ്കരിയുടെ മൃതദേഹമാണ് ബന്ധുക്കൾക്ക് വിട്ടുകൊടുക്കാതെ ജില്ലാഭരണകൂടം സംസ്കരിച്ചത്. വയോധികന്…
Read MoreTag: aged
വയസായെന്നു കരുതി വിഷമിക്കണ്ട; സ്മാർട്ഫോൺ ഉപയോഗിക്കാൻ സൗജന്യ പരിശീലനം
ബെംഗളുരു: ഇനി നിങ്ങൾ വയസായെന്നു കരുതി വിഷമിക്കണ്ട, സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ പ്രായമായവർ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കി സന്നദ്ധസംഘടനയായ നൈറ്റിംങ്ഗേൽ എംപവർമെന്റ് ഫൗണ്ടേഷൻ സൗജന്യ പരിശീലനം നൽകും. എല്ലാ ശനിയാഴ്ച്ചയും ആർടി നഗറിലെയും കെ ആർ മാർക്കറ്റിലെയും പ്രോജക്ട് ഒാഫീസുകളിൽ രാവിലെ 10 മുതൽ 1 മണിവരെയാണ് ക്ലാസുകൾ ക്രമപ്പെടുത്തിയിരിക്കുന്നത്. ക്ലാസിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ രജിസ്ട്രേഷനും, കൂടുതൽ വിവരങ്ങൾക്കും താഴെ ചേർക്കുന്ന നമ്പർ ഉപയോഗപ്പെടുത്തുക. ഫോൺ: 080-26800333, 42423535
Read More