ബെംഗളൂരു: ദേശിയ മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശ പ്രകാരം നഗരത്തിൽ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ആഫ്രിക്കൻ പൗരൻ ജോൺ (27) പോലീസ് കസ്റ്റഡിയിൽ വെച്ച് മരണപ്പെട്ട സംഭവം ഇനി ബെംഗളൂരു സിറ്റി പോലീസിന്റെ സി.ഐ.ഡി വിഭാഗം അന്വേഷിക്കുമെന്ന് കമ്മിഷണർ കമൽ പന്ത് അറിയിച്ചു . ജോൺ കസ്റ്റഡിയിൽ വെച്ച് ഹൃദായാഘാദം മൂലമാണ് മരണപെട്ടതെന്നു പോലീസ് പറഞ്ഞു. ജോണിന്റെ ശരീരത്തിൽ യാതൊരുവിധ പരിക്കുകളുമില്ലെന്ന് മൃതദേഹം പരിശോധന നടത്തിയ ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ജോണിന്റെ മരണത്തെ തുടർന്ന് നഗരത്തിൽ ആഫ്രിക്കൻ പൗരന്മാർ നടത്തിയ പ്രതിഷേധവും പോലീസ് സ്റ്റേഷൻ ധർണയും അക്രമാസക്തമായി.…
Read More