ബന്ദിപ്പൂർ കടുവസംരക്ഷണ കേന്ദ്രം അദാനിയ്ക്ക് വിൽക്കരുത് ; കോൺഗ്രസ്‌ 

ബെംഗളൂരു: ബന്ദിപ്പുര്‍ കടുവസംരക്ഷണ കേന്ദ്രം അദാനിക്ക് വില്‍ക്കരുതെന്ന് പ്രധാനമന്ത്രി മോദിയോട് കോണ്‍ഗ്രസിന്റെ അഭ്യര്‍ഥന. ദേശീയ കടുവ സംരക്ഷണപദ്ധതിയുടെ വാര്‍ഷികത്തിന് ബന്ദിപ്പുരില്‍ എത്തിയ മോദി കടുവസങ്കേതത്തിലൂടെ സഫാരി നടത്തിയതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസിന്റെ പരിഹാസം. 1973ല്‍ കോണ്‍ഗ്രസ് സര്‍ക്കാറാണ് ബന്ദിപ്പുര്‍ കടുവ സംരക്ഷണപദ്ധതി തുടങ്ങിയത്. അവിടെയാണ് മോദി ഇപ്പോള്‍ സഫാരി ആസ്വദിക്കുന്നത്. ഇപ്പോള്‍ അവിടെ നിരവധി കടുവകള്‍ ഉണ്ട്. ബന്ദിപ്പുരിനെ അദാനിക്ക് വില്‍ക്കരുതെന്ന് ദയവായി അഭ്യര്‍ഥിക്കുകയാണ്. കടുവ പദ്ധതിയുടെ ആരംഭകാലത്ത് പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി കടുവക്കുഞ്ഞിനെയുമെടുത്ത് നില്‍ക്കുന്ന ഫോട്ടോയും ട്വിറ്ററില്‍ കോണ്‍ഗ്രസ് പങ്കുവെച്ചിട്ടുണ്ട്.

Read More
Click Here to Follow Us