ബെംഗളൂരു : മംഗളൂരു നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ബൈക്കംപാടിയിലെ യൂണിറ്റിൽ ചൊവ്വാഴ്ച രാസവസ്തു ചോർച്ച റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സ്വകാര്യ സീഫുഡ് കമ്പനിയിലെ 20 ഓളം ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസമയത്ത് എൺപതോളം ജീവനക്കാർ യൂണിറ്റിൽ ഉണ്ടായിരുന്നതായി സംഭവസ്ഥലം സന്ദർശിച്ച സിറ്റി പൊലീസ് കമ്മിഷണർ എൻ.ശശികുമാർ പറഞ്ഞു. രാവിലെ 11.30ഓടെ മീൻ സംഭരണ, കയറ്റുമതി യൂണിറ്റിൽ അമോണിയ ചോർച്ച റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
Read More