ബെംഗളൂരു; ഹെബ്ബാളിൽ ബ്രുഹത് ബെംഗളൂരു മഹാനഗര പാലികയുടെ (ബിബിഎംപി) മാലിന്യ ട്രക്ക് ഇടിച്ച് പെൺകുട്ടി തൽക്ഷണം മരിച്ചു. അക്ഷര എന്ന 15 കാരിയാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ (ബിഎംടിസി) ജോലി ചെയ്യുന്ന നരസിംഹമൂർത്തിയാണ് പെൺകുട്ടിയുടെ പിതാവ്. 9 ക്ലാസ് വിദ്യാർത്ഥിനിയാണ് കൊല്ലപ്പെട്ട അക്ഷര. അണ്ടർപാസിൽ വെള്ളം ആയതിനാൽ പെൺകുട്ടി അണ്ടർപാസ് ഉപയോഗിക്കാതെ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് സംഭവം നടന്നതെന്നാണ് പറയപ്പെടുന്നത്. അപകടത്തിൽ മറ്റൊരു സ്ത്രീക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. ട്രാഫിക് പോലീസുകാർ ആരും സ്ഥലത്തുണ്ടായിരുന്നില്ലെന്നും കുടുംബം കുറ്റപ്പെടുത്തി. ബിബിഎംപി കമ്മീഷണർ ഗൗരവ് ഗുപ്ത…
Read More