സുനിൽ ഛേത്രി യുടെ ജന്മദിനത്തിൽ കാരുണ്യ പ്രവർത്തനവുമായി ബെംഗളൂരു എഫ്സി ഫാൻസ് കേരള

കണ്ണൂർ : ഇന്ത്യൻ ഫുട്ബാൾ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ 38 ജന്മദിനത്തോടനുബന്ധിച്ച് ബെംഗളൂരു എഫ്‌സി ഫാൻസ് കേരള ആരാധക കൂട്ടായ്മ ആരാരും ഇല്ലാത്ത അന്തേവാസികൾക്ക് ഉച്ച ഭക്ഷണം നൽകിയും കേക്ക് മുറിച്ചും ജന്മദിനം ആഘോഷിച്ചു . കണ്ണൂർ ജില്ലയിലെ പൊടിതടം എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ” ഗാർഡിയൻ ഏഞ്ചൽസ് ” എന്ന അഗതിമന്ദിരത്തിൽ ആണ് ആഘോഷിച്ചത് . പ്രവർത്തനത്തിന് ബെംഗളൂരു എഫ്‌സി ഫാൻസ് കേരള പ്രധിനിധി മുഹമ്മദ് ഷമീം നേതൃത്വം നൽകി .

Read More
Click Here to Follow Us