ബെംഗളൂരു: മോഷണക്കുറ്റം ആരോപിച്ച് ദളിത് ബാലനെ തൂണിൽ കെട്ടിയിട്ട് ഉയർന്ന ജാതിക്കാർ ക്രൂരമായി മർദിച്ചതായി പരാതി. കർണാടകയിലെ ചിക്കബെല്ലാപൂർ ജില്ലയിലെ ചിന്താമണി റൂറൽ പോലീസ് സ്റ്റേഷൻ കീഴിലുള്ള ഗ്രാമത്തിലാണ് സംഭവം. തുങ്കൂർ ജില്ലയിലെ കെമ്പദേഹള്ളി സ്വദേശിയായ 14 വയസുകാരൻ യശ്വന്തിനാണ് മർദനമേറ്റത്. കൂട്ടത്തോടെ കളിക്കുകയായിരുന്ന യശ്വന്തനെ, ഉയർന്ന ജാതിയിൽപ്പെട്ട പെൺകുട്ടിയുടെ സ്വർണക്കമ്മലുകൾ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് ഒരു കൂട്ടം ആളുകൾ അക്രമിച്ചത്. നിലത്തുകൂടെ വലിച്ചിഴച്ച ശേഷം വൈദ്യുതത്തൂണിൽ കെട്ടിയിട്ടായിരുന്നു മർദ്ദനം . മകനെ രക്ഷിക്കാൻ ഓടിയെത്തിയ അമ്മയെയും അക്രമിസംഘം വെറുതെ വിട്ടില്ല. യശ്വന്തും അമ്മയും സർക്കാർ…
Read MoreTag: ദളിത്
വിഗ്രഹം തൊട്ടതിനും പിഴ ചുമത്തിയ വിദ്യാർത്ഥിയുടെ പഠനചെലവ് സർക്കാർ വഹിക്കും
ബെംഗളൂരു: കോളാറിൽ ദേവിയുടെ ശൂലം തൊട്ടതിന് പിഴ ചുമത്തിയ ദളിത് വിദ്യാർത്ഥിയുടെ ഉന്നത വിദ്യാഭ്യാസ ചെലവുകൾ സർക്കാർ ഏറ്റെടുക്കുമെന്ന് സാമൂഹിക ക്ഷേമ മന്ത്രി കോട്ട ശ്രീനിവാസ പൂജാരി അറിയിച്ചു. സെപ്റ്റംബർ 8ന് മാലൂർ ഭൂതമ്മ ക്ഷേത്രത്തിൽ വിഗ്രഹ ഘോഷയാത്രയ്ക്കിടെ താഴെ വീണ ശൂലം ദളിത് വിദ്യാർത്ഥി നൽകിയതിനെ തുടർന്ന് കുടുംബത്തിന് 60000 രൂപ പിഴ ചുമത്തിയിരുന്നു. തുടർന്ന് ഇത് വിവാദമാവുകയായിരുന്നു. ഇതിനു പിന്നാലെയാണ് കുടുംബത്തിനു 5 ലക്ഷം രൂപ ചെലവിൽ വീട് വച്ചു നൽകാൻ സാമൂഹിക ക്ഷേമ വകുപ്പ് തയ്യാറായത്. ഈ നടപടിയ്ക്കും ശേഷമാണ്…
Read More