കോഴിക്കോട്: മലയാളി യുവതിയെ ദുബായിലെ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കോഴിക്കോട് വളയം സ്വദേശി ടി.കെ. ധന്യയാണ് മരിച്ചത്. ധന്യയെ അജ്മാനിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഭർത്താവ് വാണിമേല്‍ സ്വദേശി ഷാജിക്കും മകള്‍ക്കും ഒപ്പമായിരുന്നു ദുബായില്‍ താമസം.
Read MoreCategory: WORLD
യുവാവിനെ 3 മണിക്കൂർ പ്രസവ വേദന അനുഭവിപ്പിച്ച് കാമുകി; യുവാവ് ഗുരുതരാവസ്ഥയിൽ
ലോകത്തിലെ ഏറ്റവും വലിയ വേദനകളില്‍ ഒന്നാണ് പ്രസവവേദന എന്ന് പറയാറുണ്ട്. ആർത്തവ സമയത്ത് സ്ത്രീകള്‍ക്കുണ്ടാകുന്ന വയറുവേദന, പ്രസവ വേദന ഇവയൊന്നും മിക്കവാറും പുരുഷന്മാർക്ക് പറഞ്ഞാല്‍ മനസിലാവാറില്ല. ഈ വേദനകളെ നിസ്സാരമാക്കി കാണുന്ന പുരുഷന്മാരും ഒരുപാടുണ്ട്. എന്നാല്‍, ഇന്ന് ഈ വേദനകളെല്ലാം പുരുഷന്മാർക്കും അറിയാൻ അവസരം വേണമെങ്കില്‍ ഉണ്ട്. അത്തരത്തിലുള്ള സിമുലേഷൻ സെന്ററുകളും പലയിടങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. അതുപോലെ, ചൈനയില്‍ താൻ വിവാഹം കഴിക്കാൻ തീരുമാനിച്ച യുവാവിനെ കൊണ്ട് ഒരു യുവതി മൂന്നു മണിക്കൂർ നേരം പ്രസവ വേദന അനുഭവിപ്പിച്ചു. യുവാവിനെ ഇതേത്തുടർന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു…
Read Moreജർമ്മനിയിൽ മലയാളി വിദ്യാർത്ഥിനി മരിച്ച നിലയിൽ
ജർമനിയില്‍ മലയാളി വിദ്യാർത്ഥിനിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി ചക്കിട്ടപാറ ഡോണ ദേവസ്യ പേഴത്തുങ്കല്‍ (25) ആണ് മരിച്ചത്. ജർമനിയിലെ ന്യൂറംബർഗിലായിരുന്നു യുവതി താമസിച്ചിരുന്നത്. രണ്ടു ദിവസമായി ഡോണയ്ക്ക് പനിയുണ്ടായിരുന്നു എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. മരണകാരണം വ്യക്തമല്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാലേ മരണകാരണം വ്യക്തമാകൂ. മരണവിവരം ബർലിനിലെ ഇന്ത്യൻ എംബസിയെ അറിയിച്ചിട്ടുണ്ട്. ചക്കിട്ടപാറ പേഴത്തുങ്കല്‍ ദേവസ്യയുടെയും മോളിയുടെയും മകളാണ് ഡോണ.
Read Moreലാപ്ടോപ് ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് മരക്കഷ്ണം
ഷാർജ: സാമൂഹിക മാധ്യമത്തില്‍ പരസ്യംകണ്ട് ലാപ്ടോപ്പ് ഓർഡർ ചെയ്ത മലയാളി യുവാവിന് കിട്ടിയത് മരക്കഷണം. ഷാർജ യാർമുക്കില്‍ റസ്റ്ററന്റില്‍ ജോലിചെയ്യുന്ന പത്തനംതിട്ട സ്വദേശി റിജുവിനാണ് ഈ അനുഭവമുണ്ടായത്. കൂറിയർ കൊണ്ടുവന്നയാളുടെ മുന്നില്‍വെച്ചുതന്നെ പാക്കറ്റ് തുറന്ന് പരിശോധിച്ചതിനാല്‍ യുവാവിന്റെ പണം തിരികെക്കിട്ടി. വമ്പിച്ച വിലക്കിഴിവില്‍ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ വില്‍പ്പന നടത്തുന്നെന്ന പരസ്യം കണ്ടാണ് റിജു ഓണ്‍ലൈനായി ലാപ്ടോപ്പിന് ഓർഡർ നല്‍കിയത്. സാധനം കൂറിയർ വഴി എത്തിക്കുമ്പോ ള്‍ പണം നല്‍കിയാല്‍ മതിയെന്ന് കമ്പനി റിജുവിനെ അറിയിച്ചു. തുടർന്ന് ചൊവ്വാഴ്ച കൂറിയറില്‍ കാർട്ടണ്‍ എത്തിച്ചുനല്‍കി. പാകിസ്താൻ സ്വദേശിയായിരുന്നു…
Read Moreരണ്ടാം ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാര്‍ അധികാരമേറ്റു
വാഷിങ്ടണ്‍: യുഎസില്‍ രണ്ടാം ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാര്‍ അധികാരമേറ്റു. ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്സ് സത്യവാചകം ചൊല്ലിക്കൊടുത്തു. അതിശൈത്യത്തെ തുടര്‍ന്ന് ക്യാപ്പിറ്റള്‍ മന്ദിരത്തിനുള്ളിലെ പ്രശസ്തമായ താഴികക്കുടത്തിനു താഴെയൊരുക്കിയ വേദിയിലായിരുന്നു സത്യപ്രതിജ്ഞ. ചടങ്ങിന് ശേഷം ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്തു. ബൈഡനൊപ്പം ഒരേവാഹനത്തിലാണ് സത്യപ്രതിജ്ഞയ്ക്കായി ട്രംപ് എത്തിയത്. 1861ല്‍ എബ്രഹാം ലിങ്കണ്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഉപയോഗിച്ച ബൈബിള്‍ തൊട്ടായിരുന്നു ട്രംപിന്റെ സത്യപ്രതിജ്ഞ. വൈസ് പ്രസിഡന്‍റായി ജെഡി വാന്‍സനും അികാരമേറ്റു. സത്യപ്രതിജ്ഞയ്ക്ക് മുന്‍പായി വൈറ്റ് ഹൗസിലെത്തിയ ട്രംപിനെയും ഭാര്യ മെലാനിയയെയും വൈസ് പ്രസിഡന്റ് ജെഡി വാന്‍സിനെയും ഭാര്യ…
Read Moreകാർ റേസിങ് പരിശീലനത്തിനിടെ നടൻ അജിത്തിന് അപകടം
ദുബായ്: തമിഴ് നടൻ അജിത്തിന്‍റെ കാർ പരിശീലനത്തിനിടെ അപകടത്തില്‍പ്പെട്ടു. താരം പരുക്കുകളില്ലാതെ അദ്ഭുതകരമായി രക്ഷപ്പെട്ടതായാണ് റിപ്പോർട്ടുകള്‍. കാർ അപകടത്തില്‍ പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ദുബായിലെ റേസിങ് ട്രാക്കിലെ പരിശീലനത്തിനിടെ ചൊവ്വാഴ്ചയാണ് അപരടമുണ്ടായത്. 24 എച്ച് ദുബായ് 2025 എന്ന റേസിനായുള്ള തയാറെടുപ്പിലായിരുന്നു താരം. കാർ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയില്‍ ഇടിച്ച് വട്ടം കറങ്ങുന്നതായി വീഡിയോയില്‍ വ്യക്തമാണ്. അജിത് കുമാർ റേസിങ് എന്ന പേരിലൊരു റേസിങ് ടീം തന്നെയുണ്ട് അജിത്തിന്.
Read Moreനിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് അനുമതിയെന്ന് റിപ്പോർട്ട്
യെമന്‍ പൗരനെ കൊന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റ് അനുമതി നല്‍കിയതായി റിപോര്‍ട്ട്. ഒരു മാസത്തിനകം ശിക്ഷ നടപ്പാക്കുമെന്നാണ് സൂചന. നിമിഷ പ്രിയ കൊലപ്പെടുത്തിയ തലാല്‍ അബ്ദുല്‍ മെഹ്ദിയുടെ കുടുംബവുമായും ഗോത്ര മേധാവിമാരുമായും മാപ്പപേക്ഷ സംബന്ധിച്ച ചര്‍ച്ചകള്‍ വഴിമുട്ടിയതോടെയാണു ശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചതെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ ഇന്ത്യന്‍ എംബസി നിയോഗിച്ച അഭിഭാഷകന്‍ അബ്ദുല്ലാ അമീര്‍ ചര്‍ച്ചകളാരംഭിക്കാന്‍ ദിയാധനത്തിന്റെ രണ്ടാം ഗഡുവായി ഏകദേശം 16.60 ലക്ഷം ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ തുക കൈമാറിയാലേ ചര്‍ച്ചകള്‍ തുടങ്ങൂ എന്ന്…
Read Moreദുബായ് മാളിന് സമീപം തീപിടിത്തം; ആളപായമില്ല
ദുബൈ: ദുബൈയിലെ മാൾ ഓഫ് എമിറേറ്റ്സിന് സമീപമുള്ള എട്ടു നിലകളുള്ള റെസിഡന്ഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടിത്തം അണച്ചു. സംഭവത്തിൽ ആളപായമില്ല. എല്ലാവരെയും ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. യുഎഇ സമയം ഇന്നലെ രാത്രി 10:30 ഓടെ അൽ ബർഷയിലെ ടൈം ടോപാസ് ഹോട്ടൽ അപ്പാർട്ട്മെന്റിലാണ് തീപ്പിടിത്തം. അഗ്നിശമന വാഹനങ്ങളും ആംബുലൻസുകളും തീപ്പിടിത്തം ഉണ്ടായി മൂന്ന് മിനിറ്റിനുള്ളിൽ എത്തിയെന്നും തീ നിയന്ത്രണവിധേയമാക്കിയതായും അധികൃതർ അറിയിച്ചു. എട്ട് നിലകളുള്ള കെട്ടിടത്തിന്റെ മുന്വശത്താണ് തീപ്പിടിത്തം ഉണ്ടായത്.
Read Moreഒന്നര വയസുകാരനെ വീട്ടുജോലിക്കാരി വാഷിംഗ് മെഷിനിലിട്ട് കൊലപ്പെടുത്തി
കുവൈത്ത് സിറ്റി; കുവൈത്തില്‍ കുഞ്ഞിനെ വാഷിങ് മെഷീനിലിട്ട് കൊലപ്പെടുത്തിയ വിദേശി വീട്ടുജോലിക്കാരി പിടിയിലായി. ഒന്നര വയസ്സുള്ള കുട്ടിയാണ് മരിച്ചത്. ഫിലിപ്പീന്‍സ് സ്വദേശിയായ വീട്ടുജോലിക്കാരിയാണ് സംഭവത്തിനെ തുടര്‍ന്ന് പിടിയിലായത്. മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റിലെ ഒരു വീട്ടിലാണ് ക്രൂരമായ സംഭവം ഉണ്ടായത്. കുട്ടിയുടെ നിലവിളി കേട്ട് മാതാപിതാക്കള്‍ ഓടിയെത്തുകയും കുഞ്ഞിനെ ജാബിര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് പ്രവാസി വീട്ടുജോലിക്കാരിയെ അറസ്റ്റ് ചെയ്തു.
Read Moreകാമുകിയുടെ പുതിയ ഹെയർ സ്റ്റൈൽ ഇഷ്ടപ്പെട്ടില്ല; കാമുകൻ കുത്തി കൊലപ്പെടുത്തി
കാമുകിയുടെ പുതിയ ഹെയർസ്റ്റൈല്‍ ഇഷ്ടപ്പെടാത്തതിനെ തുടർന്ന് യുവാവ് കാമുകിയെ കുത്തിക്കൊലപ്പെടുത്തി. അമേരിക്കയിലെ പെൻസില്‍വാനിയയിലായിരുന്നു സംഭവം. ബെഞ്ചമിൻ ഗാർസിയ ഗുവല്‍ എന്നയാളാണ് പങ്കാളിയായ 50-കാരി കാർമെൻ മാർട്ടിനസ് സില്‍വയെ കൊലപ്പെടുത്തിയത്. കാർമെനിന്റെ പുതിയ ഹെയർസ്റ്റൈല്‍ ഇഷ്ടപ്പെടാത്തതിനെ തുടർന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. തുടർന്ന് സഹോദരന്റെ വീട്ടിലേക്ക് മാറിയ കാർമെനെ, അവിടെയെത്തിയാണ് ബെഞ്ചമിൻ കൊലപ്പെടുത്തിയത്. സൈക്കോ എന്ന് പോലീസ് തന്നെ വിശേഷിപ്പിച്ച ഇയാളെ കാർമെനിന്റെ മൃതദേഹത്തിനരികില്‍വെച്ചാണ് അറസ്റ്റ് ചെയ്തത്. കാർമെനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇവരുടെ സഹോദരനും ബെഞ്ചമിന്റെ കുത്തേറ്റു. നരഹത്യ, കൊലപാതകശ്രമം, ക്രൂരമായ ആക്രമണം എന്നീ കുറ്റങ്ങള്‍…
Read More