ഡ്യൂറന്റ് കപ്പ്; കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി,ബെംഗളൂരു എഫ്‌സി സെമിയിലേക്ക്

കൊല്‍ക്കത്ത: ഡ്യൂറന്റ് കപ്പ് ക്വാര്‍ട്ടറില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. ബ്ലാസ്‌റ്റേഴ്‌സിനെ വീഴ്ത്തി ബെംഗളൂരു എഫ്‌സി സെമിയിലേക്ക് മുന്നേറി. സെമിയില്‍ കൊല്‍ക്കത്തന്‍ കരുത്തരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ്സാണു ബെംഗളൂരുവിന്റെ എതിരാളികള്‍. മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് ബെംഗളൂരുവിന്റെ ജയം. 90 മിനിറ്റും ഗോള്‍ രഹിതമായിരുന്നു. ഇഞ്ച്വറി സമയത്തിന്റെ അഞ്ചാം മിനിറ്റിലാണ് ബെംഗളൂരു വിജയ ഗോള്‍ വലയിലാക്കിയത്. തിരിച്ചടിക്കാനുള്ള അവസരം ബ്ലാസ്‌റ്റേഴ്‌സിനു ലഭിച്ചതുമില്ല.

Read More

പാരിസ് ഒളിംപിക്‌സിലെ അയോഗ്യത; വിനേഷ് ഫോഗട്ടിന്റെ അപ്പീലില്‍ വിധി ഇന്ന്

പാരിസ്: പാരിസ് ഒളിംപിക്‌സ് ഗുസ്തിയില്‍ അയോഗ്യയാക്കിയ നടപടിക്കെതിരെ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ ലോക കായിക കോടതിയുടെ വിധി ഇന്ന്. ഇന്ത്യന്‍ സമയം രാത്രി 9.30നാണ് (പാരിസ് സമയം വൈകിട്ട് ആറ് മണിക്ക്) കോടതി വിധി പറയുക. ഫൈനലില്‍ എത്തിയതിനുശേഷമാണ് വിനേഷ് അയോഗ്യയാക്കപ്പെട്ടത് എന്നതിനാല്‍ വെള്ളി മെഡല്‍ നല്‍കണമെന്നാണ് വിനേഷ് അപ്പീലില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പാരിസ് ഒളിംപിക്സ് 50 കിലോ​ഗ്രാം ​ഗുസ്തിയിൽ ഫൈനലിൽ കടന്ന ശേഷമാണ് വിനേഷ് ഫോ​ഗട്ടിന് അയോ​ഗ്യത ലഭിച്ചത്. അനുവദനീയമായതിലും 100 കിലോ​ഗ്രാം കൂടുതൽ ശരീരഭാരം താരത്തിന് തിരിച്ചടിയായി. ഫൈനൽ…

Read More

പാരിസ് ഒളിംപിക്‌സിൽ ഇന്ത്യക്ക് ആറാം മെഡൽ; പുരുഷ വിഭാഗം 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിലാണ് അമൻ സെഹ്റാവത് വെങ്കലം നേടിയത്

പാരിസ്: പാരിസ് ഒളിംപിക്‌സിൽ ഇന്ത്യക്ക് ആറാം മെഡൽ. പുരുഷ വിഭാഗം 57 കിലോഗ്രാം (ഫ്രീസ്റ്റൈൽ ഗുസ്തിയിൽ പോർട്ടറിക്കോ താരത്തിനെതിരെ അമൻ സെഹ്‌റാവത് വിജയിച്ചതോടെയാണ്  വെങ്കല മെഡൽ നേടിയത് . ഗംഭീര ആധിപത്യത്തോടെ 13-5നാണ് അമൻ്റെ വിജയം. പ്രീ ക്വാർട്ടറിലും ക്വാർട്ടറിലും തകർപ്പൻ വിജയങ്ങളോടെ മുന്നേറിയ അമൻ, സെമിയിൽ തോറ്റതോടെയാണ് വെങ്കല പോരാട്ടത്തിന് ഇറങ്ങിയത്. നേരത്തെ സെമി ഫൈനലിൽ ലോക ഒന്നാം നമ്പർ താരവും ലോക ചാമ്പ്യനുമായ ജപ്പാന്റെ ഹിഗുച്ചിയാണ് 21കാരനായ അമനെ തോൽപ്പിച്ചത്.

Read More

ചരിത്രമെഴുതി വിനേഷ് ഫോഗട്ട് ഫൈനലില്‍

പാരിസ്: ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ക്ക് വീണ്ടും കരുത്തായി ഗുസ്തിയില്‍ വിനേഷ് ഫോഗട്ട്. വനിതകളുടെ 50 കിലോ ഗ്രാമില്‍ വിനേഷ് സെമിയിലേക്ക് മുന്നേറി. ഒരു ജയം കൂടി നേടിയാല്‍ താരത്തിനു മെഡലുറപ്പ്. സെമി ഉറപ്പിച്ചതോടെ മറ്റൊരു നേട്ടവും താരം സ്വന്തമാക്കി. ഒളിംപിക്സ് ഗുസ്തി സെമിയിലെത്തുന്ന ആദ്യ വനിതാ താരമായി വിനേഷ് മാറി. പ്രീക്വാര്‍ട്ടറില്‍ നിലവിലെ ഒളിംപിക് ചാമ്പ്യന്‍ ജപ്പാന്‍ യുയി സുസാകിയെ മലര്‍ത്തിയടിച്ച് ക്വാര്‍ട്ടറിലെത്തിയ വിനേഷ് അവസാന എട്ടില്‍ യുക്രൈന്‍ താരം ഒക്‌സാന ലിവാഷിനെ വീഴ്ത്തിയാണ് സെമിയിലേക്ക് മുന്നേറിയത്. ക്വാര്‍ട്ടറില്‍ 7-5 എന്ന സ്‌കോറിനാണ് വിനേഷ്…

Read More

ഷൂട്ടിങില്‍ ഇന്ത്യക്ക് മൂന്നാം വെങ്കല മെഡല്‍ നേട്ടം

പാരിസ്: ഒളിംപിക്‌സ് ഷൂട്ടിങില്‍ ഇന്ത്യക്ക് മൂന്നാം വെങ്കല മെഡല്‍ നേട്ടം. പുരുഷന്‍മാരുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ ഇന്ത്യയുടെ സ്വപ്‌നില്‍ കുസാലെയാണ് വെങ്കലം നേടിയത്. ആദ്യ രണ്ട് പൊസിഷനുകളിലും അഞ്ചാം സ്ഥാനത്തായിരുന്നു സ്വപ്‌നില്‍ മൂന്നാം പൊസിഷനിലാണ് മികവോടെ മൂന്നാം സ്ഥാനത്തേക്ക് കയറിയത്. 451.4 പോയിന്റുകള്‍ നേടിയാണ് സ്വപ്‌നില്‍ ഇന്ത്യക്ക് മൂന്നാം വെങ്കലം സമ്മാനിച്ചത്. പാരിസിലെ ഇന്ത്യയുടെ മൂന്നാം മെഡലാണിത്. മൂന്നും ഷൂട്ടര്‍മാര്‍ വെടിവച്ചിട്ടതാണ്. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാകര്‍ വ്യക്തിഗത പോരാട്ടത്തിലും മനു- സരബ്‌ജോത് സിങ് സഖ്യം ഇതേ ഇനത്തില്‍…

Read More

വമ്പൻ പ്രഖ്യാപനവുമായി ബിസിസിഐ; ഒളിംപിക്സ് പോരാട്ടത്തിനൊരുങ്ങുന്ന ഇന്ത്യൻ ടീമിനായി പ്രഖ്യാപിച്ചത് ഞെട്ടിക്കുന്ന തുക

ഡൽഹി: ഈ മാസം 26 മുതൽ പാരിസിൽ ആരംഭിക്കുന്ന ഒളിംപിക്സ് പോരാട്ടത്തിനൊരുങ്ങുന്ന ഇന്ത്യൻ ടീമിനായി ബിസിസിഐയുടെ വമ്പൻ പ്രഖ്യാപനം. ഒളിംപിക്സിനൊരുങ്ങുന്ന ടീമിനു ബിസിസിഐ എട്ടരക്കോടി സംഭാവന നൽകും. ഇന്ത്യൻ ഒളിംപിക് അസോസിയേഷനാണ് (ഐഒസി) തുക കൈമാറുകയെന്നു ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി. എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. https://x.com/JayShah/status/1815010269715972178?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1815010269715972178%7Ctwgr%5E097d86b91d329095276bcd987020b3a144c9d5ac%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.samakalikamalayalam.com%2Fkaayikam-sports%2F2024%2FJul%2F21%2Fbcci-to-provide-rs-85-crore-to-ioa-for-paris-olympics 2024 പാരിസ് ഒളിംപിക്സിൽ ഇന്ത്യയ്ക്കായി കളിക്കാനിറങ്ങുന്ന നമ്മുടെ അത്‍ലറ്റുകളെ പിന്തുണയ്ക്കുന്നതിൽ ബിസിസിഐ അഭിമാനിക്കുന്നു. ടീമിനു വേണ്ടി ഇന്ത്യൻ ഒളിംപിക് അസോസിയേഷനു ഞങ്ങൾ എട്ടരക്കോടി രൂപ നൽകുന്നു. എല്ലാ താരങ്ങൾക്കും ആശംസകൾ. ഇന്ത്യയുടെ അഭിമാന…

Read More

സിംബാബ്‌വെയ്ക്ക് എതിരെ മൂന്നാം ടി20യില്‍ ഇന്ത്യയ്ക്ക് വിജയം

ഹരാരെ: സിംബാബ്‌വെയ്ക്ക് എതിരായ മൂന്നാം ടി20യില്‍ ഇന്ത്യക്ക് 23 റണ്‍സ് വിജയം. 183 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ സിംബാബ്‌വെ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. അര്‍ധസെഞ്ചുറിയുമായി ഡിയോണ്‍ മയേഴ്സ് സിംബാബ്വെയ്ക്കായി പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യക്ക് അര്‍ധസെഞ്ചുറി നേടിയ ഗില്ലിന്റേയും ഗെയ്ക്വാദിന്റേയും ഇന്നിങ്സുകളാണ് തുണയായത്. വാഷിങ് ടണ്‍ സുന്ദറിന്റെ മികച്ച ബൗളിങ്ങാണ് ആതിഥേയരെ തകര്‍ത്തത്. നാലോവറില്‍ പതിനഞ്ച് റണ്‍സ് മാത്രം വിട്ടുനല്‍കി സുന്ദര്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി. 183…

Read More

യൂറോ കപ്പ് സെമി; ഫ്രാന്‍സിനെ വീഴ്ത്തി സ്‌പെയിന്‍ ഫൈനലില്‍

മ്യൂണിക്ക്: യൂറോ കപ്പ് സെമി പോരാട്ടത്തില്‍ ഫ്രാന്‍സിനെ വീഴ്ത്തി സ്‌പെയിന്‍ ഫൈനലില്‍. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് സ്‌പെയിനിന്റെ വിജയം. ഇതോടെ യൂറോയില്‍ സ്പെയിന്‍ തുടര്‍ച്ചയായ ആറാം ജയം സ്വന്തമാക്കി. യൂറോ ചരിത്രത്തിന്റെ ടീമിന്റെ അഞ്ചാം ഫൈനലും. മത്സരത്തില്‍ ലാമിന്‍ യമാല്‍, ഡാനി ഒല്‍മോ എന്നിവരാണ് സ്‌പെയിനിന്റെ ഗോള്‍ സ്‌കോറര്‍മാര്‍. കോലോ മുവാനി ഫ്രാന്‍സിനായി ഗോള്‍ നേടി. ഒമ്പതാം മിനിറ്റില്‍ പിന്നിലായ ശേഷമാണ് സപെയിന്‍ വന്‍ തിരിച്ചുവരവ് നടത്തിയത്. ഫ്രഞ്ച് ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെയ്ക്കും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. നെതര്‍ലന്‍ഡ്സ് – ഇംഗ്ലണ്ട് രണ്ടാം സെമി ഫൈനല്‍…

Read More

ഗൗതം ഗംഭീർ ടീം ഇന്ത്യയുടെ പരിശീലകൻ; പ്രഖ്യാപിച്ച് ബിസിസിഐ 

ന്യൂഡൽഹി: മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ ഇന്ത്യൻ പുരുഷ ടീമിന്റെ മുഖ്യ പരിശീലകൻ. ഔദ്യോഗിക പ്രഖ്യാപനം നടത്തി ബിസിസിഐ സെക്രട്ടറി ജയ് ഷാ. ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കാൻ ഏറ്റവും അനുയോജ്യൻ ഗംഭീർ ആണെന്നും സെക്രട്ടറി വ്യക്തമാക്കി. ടി20 ലോകകപ്പോടെ പടിയിറങ്ങിയ രാഹുല്‍ ദ്രാവിഡിന് പകരമായാണ് ഇന്ത്യയുടെ ലോകകപ്പ് ഹീറോ എത്തുന്നത്.

Read More

സിംബാബ്‌വെക്കെതിരെ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ 

ഹരാരെ : രണ്ടാം ടി20യില്‍ സിംബാബ്‌വെക്കെതിരെ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വെ 18.4 ഓവറില്‍ 134 റണ്‍സിന് എല്ലാവരും പുറത്തായി. 39 പന്തില്‍ 43 റണ്‍സ് നേടിയ വെസ്ലി മധ്വരെയാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി മുകേഷ് കുമാര്‍, ആവേശ് ഖാന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയപ്പോര്‍ രവി ബിഷ്‌ണോയി രണ്ടും, വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 234 റണ്‍സ് സ്‌കോര്‍ ചെയ്തത്. 47…

Read More
Click Here to Follow Us