ഡൽഹി: വിമർശിച്ച 12 എക്സിക്യുട്ടീവ് അംഗങ്ങൾക്കെതിരെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ(ഐ.ഒ.എ) അധ്യക്ഷ പി.ടി. ഉഷ. അധ്യക്ഷ ഏകാധിപത്യപരമായാണ് പെരുമാറുന്നതെന്നും ഇന്ത്യൻ ഒളിമ്പിക് കമ്മിറ്റിയെ ജനാധിപത്യപരമാക്കണമെന്നും ആവശ്യപ്പെട്ട് എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി മേധാവി ജെറോം പോവെക്ക് കത്തെഴുതിയിരുന്നു. അതിനു പിന്നാലെയാണ് ഉഷ അംഗങ്ങൾക്കെതിരെ രംഗത്തുവന്നത്. തുടർന്ന് കമ്മിറ്റിയിലെ മുതിർന്ന അംഗങ്ങൾക്കെതിരെ ഉഷയും ജെറോം പോവെക്ക് കത്തെഴുതി. സീനിയർ വൈസ് പ്രസിഡന്റ് അജയ് പട്ടേൽ, ഒളിമ്പിക് മെഡൽ ജേതാവ് ഗഗൻ നരംഗ്, ജോയിന്റ് സെക്രട്ടറിമാരായ അളക നന്ദ അശോക്, കല്യാൺ ചൗബെ, യോഗേശ്വർ…
Read MoreCategory: NATIONAL
നടൻ ഗോവിന്ദയ്ക്ക് വെടിയേറ്റു
മുംബൈ :ബോളിവുഡിലെ പ്രശസ്ത നടൻ ഗോവിന്ദയ്ക്ക് വെടിയേറ്റു. തന്റെ കൈവശം ഉണ്ടായിരുന്ന തോക്ക് വീട്ടിൽ വച്ച് പരിശോധിക്കുന്നതിനിടയിൽ അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോർട്ട് .ഗോവിന്ദയുടെ കാലിനാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ 4.45 ഓടെ വീട്ടിൽ നിന്ന് പുറത്ത് പോകാനുള്ള തയ്യാറെടുപ്പിലാണ് സംഭവം.പരിക്കേറ്റ ഗോവിന്ദയെ മുംബൈയിലെ ക്രിറ്റി കെയര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
Read Moreപാചക വാതക സിലിണ്ടറിന് വില കൂട്ടി
ഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. അതേസമയം ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില 1740 രൂപയായി. മുംബൈയില്‍ 1692 രൂപയും കൊല്‍ക്കത്തയില്‍ 1850 രൂപയും ചെന്നൈയില്‍ 1903 രൂപയുമായാണ് വില ഉയര്‍ന്നത്. 1749 രൂപയാണ് കൊച്ചിയിലെ പുതുക്കിയ വില. തുടര്‍ച്ചയായി രണ്ടാം മാസമാണ് വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ മാസം 39 രൂപയാണ് വര്‍ധിപ്പിച്ചത്.
Read Moreടാർഗറ്റ് തികയ്ക്കാൻ കഴിയുന്നില്ല; യുവാവ് ജീവനൊടുക്കി
ലഖ്നൗ: ഉത്തർപ്രദേശിലെ ജാൻസിയില്‍ തൊഴില്‍ സമ്മർദം മൂലം യുവാവ് ജീവനൊടുക്കി. ബജാജ് ഫിനാൻസില്‍ ഏരിയ മാനേജറായി ജോലി ചെയ്യുന്ന തരുണ്‍ സക്സേനയെ (42) ആണ് പുലർച്ചെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലിയിലെയും മാനേജർമാരില്‍ നിന്നുമുള്ള കടുത്ത മാനസിക സമ്മർദം വ്യക്തമാക്കുന്ന അഞ്ച് പേജുള്ള കത്ത് എഴുതി വെച്ച ശേഷമാണ് തരുണ്‍ ജീവനൊടുക്കിയത്. 45 ദിവസമായി ഉറങ്ങിയിട്ടില്ലെന്നും ടാർഗറ്റ് തികയ്ക്കാൻ മാനേജർമാർ കടുത്ത സമ്മർദം ഉണ്ടാക്കുന്നുവെന്നും ശമ്പളം കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും കുറിപ്പില്‍ ആരോപിക്കുന്നു. സംഭവത്തില്‍ ബജാജ് ഫിനാൻസിന്റെ വിശദീകരണം വന്നിട്ടില്ല. രാവിലെ വീട്ടില്‍ ജോലിക്കെത്തിയ…
Read More500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് 10 വയസുകാരനെ പിതാവ് കൊലപ്പെടുത്തി
ലക്നൗ: പണം മോഷ്ടിച്ചെന്നാരോപിച്ച് 10 വയസുകാരനെ പിതാവ് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഗാസിയാബാദ് ഭോജ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമത്തിലാണ് സംഭവം. പത്ത് വയസുകാരൻ അഹദിനെയാണ് 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് പിതാവ് നൗഷാദ് ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയത്. നൗഷാദ് ആദ്യം മകൻ അഹദിനെ ബെല്‍റ്റുകൊണ്ട് ക്രൂരമായി മർദിക്കുകയും പിന്നീട് ചപ്പാത്തി പലക കൊണ്ടുവന്ന് തലയില്‍ അടിക്കുകയുമായിരുന്നു. അഹദിനെ പിതാവ് 30 മിനിറ്റോളം ക്രൂരമായി മർദിച്ചെന്നാണ് വിവരം. ഇതിനിടെ അഹദിനെ രക്ഷിക്കാൻ മുത്തശ്ശിമാർ ബഹളം വെച്ചതോടെ ഓടിയെത്തിയ നാട്ടുകാർ കണ്ടത് അടിയേറ്റ് അഹദ് അബോധാവസ്ഥയിലായതാണ്. ഉടൻ സമീപത്തെ…
Read Moreഅനധികൃതമായി താമസിച്ച ബംഗ്ലാദേശി പോൺ താരം റിയ ബർദെ അറസ്റ്റിൽ; കുടുംബാംഗങ്ങൾക്കായി തിരച്ചി ആരംഭിച്ച് പോലീസ്
വ്യാജ രേഖകൾ ഉപയോഗിച്ച് ഇന്ത്യൻ പാസ്‌പോർട്ട് നേടിയെന്നാരോപിച്ച് ആരോഹി ബർദെ, ബന്ന ഷെയ്ഖ് എന്നീ അപരനാമങ്ങളിൽ അറിയപ്പെടുന്ന ബംഗ്ലാദേശി പോൺ സ്റ്റാർ റിയ ബർദെയെ മഹാരാഷ്ട്രയിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യയിൽ അനധികൃതമായി താമസിക്കുന്നുവെന്നും ഇതിനായി വ്യാജരേഖകൾ ചമച്ചുവെന്നുമാണ് റിയയ്ക്ക് എതിരെയുള്ള കുറ്റങ്ങൾ. റിയ ബംഗ്ലാദേശി പൗരത്വമുള്ളയാളാണെന്നും വ്യാജരേഖകളുടെ അടിസ്ഥാനത്തിലാണ് റിയ കുടുംബത്തോടൊപ്പം ഇന്ത്യയിൽ താമസിച്ചിരുന്നതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ കേസിൽ ഇവരുടെ കുടുംബത്തിലെ മറ്റ് അംഗങ്ങളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഉല്ലാസ് നഗർ മേഖലയിൽ നിന്നാണ് റിയയെ…
Read Moreസ്വകാര്യ ഭാഗത്ത് തീ കൊളുത്തി പിറന്നാൾ ആഘോഷം; സമൂഹ മാധ്യമങ്ങളിൽ വിമർശനം
ജന്മദിനം എല്ലാവരുടെയും ജീവിതത്തിലെ ഒരു മഹത്തായ ദിവസമാണ്. ജന്മദിനം ആഘോഷിക്കുന്നവർക്കായി സർപ്രൈസ് ഒരുക്കുന്നവരുമുണ്ട്. എന്നാല്‍ ഇവിടെ സർപ്രൈസ് നല്‍കാനായി സുഹൃത്തുക്കള്‍ കണ്ടെത്തിയ വഴി വൻ വിമർശനത്തിനാണ് ഇടവരുത്തിയിരിക്കുന്നത് . സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ വീഡിയോ ഘർകെ കലേഷ് എന്ന അക്കൗണ്ടില്‍ ഷെയർ ചെയ്തിട്ടുണ്ട്. വീഡിയോയില്‍ പിറന്നാളുകാരനായ യുവാവ് ഗാഢനിദ്രയിലാണ്. സർപ്രൈസ് നല്‍കാൻ എത്തിയ സുഹൃത്തുക്കള്‍ സ്‌പ്രേ ബോട്ടിലുമായി മുറിയില്‍ വന്ന് യുവാവിന്റെ സ്വകാര്യ ഭാഗത്ത് തീകൊളുത്തി ഹാപ്പി ബർത്ത്‌ഡേ ടു യു പാടുകയായിരുന്നു. ഞെട്ടി ഉണർന്ന യുവാവ് തീ കണ്ടപ്പോള്‍ പേടിച്ച് തീയണയ്‌ക്കാൻ…
Read Moreട്രക്കിങ്ങിനിടെ മലയാളി യുവാവ് മരിച്ചു
ഡൽഹി: ഉത്തരാഖണ്ഡില്‍ ട്രക്കിങ്ങിനിടെ മലയാളി യുവാവ് മരിച്ചു. ഇടുക്കി കമ്പിളിക്കണ്ടം സ്വദേശി അമല്‍ മോഹന്‍ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേരും സുരക്ഷിതരാണ്. ഇക്കഴിഞ്ഞ ഇരുപതിനാണ് സംഘം ഉത്തരാഖണ്ഡിലെ ചാമോളി ജില്ലയിലെ ദ്രോണഗിരിയിലേക്ക് ട്രക്കിംഗിന് പോയത്. ഗരുഡ് പീക്കില്‍ ട്രെക്കിങ് നടത്തുന്നതിനിടെ ദേഹസ്വാസ്ഥ്യം ഉണ്ടാകുകയായിരുന്നു. തുടര്‍ന്ന് എംഡിആര്‍എഫ് സംഘം എത്തി അമലിനെ ബേസ് ക്യാമ്പില്‍ എത്തിച്ചു. മൃതദേഹം ഇപ്പോള്‍ ദ്രോണഗിരി വില്ലേജില്‍ ആണ് ഉള്ളത്. മൃതദേഹം തിരികെ എത്തിക്കാന്‍ സുഹൃത്തുക്കള്‍ സഹായം തേടി. കാലാവസ്ഥ അനുകൂലമായാല്‍ ഉടന്‍ മൃതദേഹം എയര്‍ ലിഫ്റ്റ് ചെയ്യുമെന്ന്…
Read Moreപാകിസ്ഥാനിലെ ലേഡി ഇൻഫ്ലുവൻസറെ കാണാൻ കച്ച് അതിർത്തി കടക്കാൻ പദ്ധതിയിട്ട യുവാവ് പിടിയിലായി
ഓൺലൈൻ വഴി പരിചയപ്പെട്ട പാകിസ്ഥാനി പെൺകുട്ടിയെ കാണാൻ അതിർത്തി കടക്കാൻ വന്ന യുവാവാണ് പോലീസ് പിടിയിലായത്. ജമ്മു കശ്മീരിൽ നിന്നുള്ള 36 കാരനായ യുവാവ് ഗുജറാത്തിലെ കച്ച് ജില്ലയിലെ ഖവ്ദ ഗ്രാമത്തിൽ എത്തിയ ശേഷം, താൻ ഓൺലൈൻ വഴി പരിചയപ്പെട്ട ഒരു യുവതിയെ കാണാൻ അതിർത്തി കടന്ന് പാകിസ്ഥാനിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത് വിട്ടയച്ചു. കശ്മീരിലെ ബന്ദിപ്പോര സ്വദേശിയായ ഷെയ്ഖാണ് കഥയിലെ താരം. സോഷ്യൽ മീഡിയയിലൂടെ പരിചയത്തിലായ പാകിസ്ഥാനിലെ മുൾതാൻ സ്വദേശിനി ഇൻഫ്ലുവൻസറുമായി താൻ പ്രണയത്തിലാണെന്നും…
Read More18 വയസ്സുകാർക്ക് ആധാർ: പുതിയ നിബന്ധനകൾ നിലവിൽ
18 വയസ്സ് പൂർത്തിയായവർക്ക് ആധാർ കാർഡ് നൽകുന്നതിന് പുതിയ നിബന്ധനകൾ നിലവിൽ വന്നിരിക്കുകയാണ്. വ്യാജ ആധാർ വിതരണം തടയുന്നതിനായി, ഉദ്യോഗസ്ഥർ നേരിട്ടെത്തി അന്വേഷിച്ച് ബോധ്യപ്പെടണമെന്ന നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആധാർ എൻറോൾമെന്റ് സമയത്ത് നൽകിയ രേഖകളുടെ ആധികാരികത ഉറപ്പാക്കിയശേഷമേ ഇനി ആധാർ നൽകുകയുള്ളൂ. അപേക്ഷ സമയത്ത് നൽകിയ വിവരങ്ങൾ കേന്ദ്രസർക്കാരിന്റെ പോർട്ടലിലേക്കാണ് എത്തുക. എറണാകുളം, തൃശൂർ ജില്ലകളിൽ തദ്ദേശ സെക്രട്ടറിമാരും ബാക്കി ജില്ലകളിൽ വില്ലേജ് ഓഫിസർമാരുമാണ് സ്ഥിരീകരണം നടത്തുന്നത്. 18 വയസ്സ് പൂർത്തിയായവരുടെ ആധാർ എൻറോൾമെന്റ് ജില്ലാ, ബ്ലോക്ക് തല അക്ഷയകേന്ദ്രങ്ങളിൽ മാത്രമാക്കിയിട്ടുണ്ട്. റിപ്പോർട്ട് വെരിഫിക്കേഷനായി…
Read More