ഗര്‍ഭിണിയായ ഭാര്യയെ കാണാൻ ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി കോടാലിക്ക് വെട്ടിക്കൊന്നു

കട്ടപ്പന: ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി കോടാലിക്ക് വെട്ടിക്കൊന്നു. കട്ടപ്പന സുവർണഗിരിയിൽ ഇന്ന് വൈകിട്ടാണ് സംഭവം. കാഞ്ചിയാർ കക്കാട്ടുകട സ്വദേശി കളപ്പുരയ്ക്കൽ സുബിൻ ഫ്രാൻസീസ് (35) ആണ് മരിച്ചത്. ഗര്‍ഭിണിയായ ഭാര്യയെ കാണാനായാണ് സുബിന്‍ എത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് അയൽവാസി സുവർണഗിരി വെൺമാന്ത്ര ബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പലപ്പോഴും അക്രമാസക്തനായി പെരുമാറുന്ന ബാബുവിനെതിരെ നിരവധി പരാതികൾ പോലീസിൽ ലഭിച്ചിട്ടുള്ളതാണ്. ഗുരുതരമായി പരുക്കേറ്റ സുബിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഘർഷത്തിനിടയാക്കിയ കാരണം വ്യക്തമല്ല.    

Read More

വന്ദേഭാരതിൽ ഒരുമിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ കെ ശൈലജയും 

കോഴിക്കോട്: വന്ദേഭാരത് ട്രെയിനില്‍ ഒരുമിച്ച്‌ യാത്ര ചെയ്ത് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും കെ.കെ. ശൈലജ എം.എല്‍.എയും. സംവിധായകൻ മേജർ രവിയാണ് ഇരുവരോടുമൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. കേന്ദ്ര മന്ത്രിയായതിന് ശേഷം സുരേഷ് ഗോപിയുമായുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ഒരു വലിയ ആലിംഗനത്തോടെ സുരേഷ് ഗോപിയെ അഭിനന്ദിക്കുന്നു. ഇതോടൊപ്പം കെ.കെ. ശൈലജയുമായി അപ്രതീക്ഷിത കൂടിക്കാഴ്ച നടത്താനായി. ഈ നിമിഷത്തെ ഇഷ്ടപ്പെടുന്നു. ജയ് ഹിന്ദ്’ എന്ന കുറിപ്പോടെയാണ് മേജർ രവി ചിത്രം പങ്കുവെച്ചത്.

Read More

സില്‍വര്‍ ലൈന്‍ കേരളത്തിന് ആവശ്യമില്ലെന്ന് സുരേഷ് ഗോപി 

തൃശൂർ : സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തിന് ആവശ്യമില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. നിലവിലെ റെയില്‍പാതയ്ക്ക് സമാന്തരമായി രണ്ട് ലൈനുകള്‍ കൂടി നിര്‍മിക്കാന്‍ കേന്ദ്രം തയ്യാറാണ്. ഒരു വ്യക്തിയെന്ന നിലയിലാണ് കെ റെയില്‍ കേരളത്തിന് ആവശ്യമില്ലാത്ത പദ്ധതിയാണെന്ന് പറയുന്നത്. ഒരു പ്രളയത്തിന്റെ അനുഭവം നമ്മുടെ മുന്നിലുണ്ടാകണമെന്നും സുരേഷ്‌ഗോപി പറഞ്ഞു. കേരളത്തിന് വേണ്ടി വന്ദേഭാരത് അനുവദിച്ചുകിട്ടിയപ്പോഴും സുരേഷ് ഗോപി കെറെയിലിനെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. വന്ദേഭാരത് വന്നതോടെ ജനങ്ങളുടെ നെഞ്ചത്തടിച്ച മഞ്ഞക്കല്ലുകള്‍ തുലഞ്ഞെന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍.

Read More

ലൂർദ് മാതാവിന് സ്വർണ്ണ കൊന്ത സമർപ്പിച്ച് സുരേഷ് ഗോപി

തെരഞ്ഞെടുപ്പിൽ വിജയിച്ചതിനുശേഷം തൃശൂർ ലൂർദ് മാതാവിന്റെ പള്ളിയിലെത്തി മാതാവിന് സ്വർണ്ണ കൊന്ത സമർപ്പിച്ച് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. തൃശൂരിലെ മുരളീമന്ദിരത്തിലെത്തി കെ കരുണാകരന്റെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തിയശേഷമാണ് സുരേഷ് ഗോപി തൃശൂരിലെ ലൂർദ് പള്ളിയിലെത്തിയത്. തുടർന്ന് ലൂർദ് മാതാവിന് സ്വർണ കൊന്ത സമർപ്പിച്ചു. തുടർന്ന് പൂമാലയും സമർപ്പിച്ചു. ഇതിനുശേഷം പള്ളിയിലെ താഴത്തെ നിലയിലുള്ള ഭൂഗർഭ ആരാധനാ കേന്ദ്രലേക്ക് പോയി. അവിടെ പാട്ടു പാടികൊണ്ട് സുരേഷ് ഗോപി മാതാവിന് ആരാധന നടത്തി. നന്ദിയാൽ പാടുന്നുദൈവമേ എന്ന എന്ന പാട്ടാണ് സുരേഷ് ഗോപി…

Read More

വരും മണിക്കൂറിൽ കേരളത്തിലെ ഈ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; വിശദാംശങ്ങൾ

തിരുവനന്തപുരം: വരും മണിക്കൂറിൽ കേരളത്തിലെ ചില ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്തും, തമിഴ്‌നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.

Read More

തൃശൂരിൽ ഭൂചലനം

തൃശൂർ: തൃശൂർ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. കുന്നംകുളം, വേലൂർ, മുണ്ടൂർ ഭാഗങ്ങളിൽ വലിയ ശബദത്തോടെയാണ് മൂന്ന് മുതൽ നാല് വരെ സെക്കൻ്റ് സമയം നീണ്ടു നിൽക്കുന്ന പ്രകമ്പനമാണ് അനുഭവപ്പെട്ടത്. രാവിലെ 8.15നായിരുന്നു സംഭവം. ജില്ലാ ഭരണകുടം അന്വേഷണം തുടങ്ങി.

Read More

മയിലിനെ വെടിവെച്ച് കൊലപ്പെടുത്തി പാചകം ചെയ്ത് ഭക്ഷിച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ

പാലക്കാട്: മയിലിനെ വെടിവെച്ച് കൊലപ്പെടുത്തുകയും പാചകം ചെയ്ത് ഭക്ഷിക്കുകയും ചെയ്ത കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. പാലക്കാട് കാഞ്ഞിരപ്പുഴയിലാണ് സംഭവം നടന്നത്. കാഞ്ഞിരപ്പുഴ പാലക്കയം കുണ്ടപൊട്ടിയിൽ പടിഞ്ഞാറെ വീട്ടിൽ രാജേഷ്, രമേഷ് എന്നീ സഹോദരങ്ങളെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്. വനം വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നത്. വനം വകുപ്പ് പ്രതികളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പാചകം ചെയ്ത നിലയിൽ മയിൽ ഇറച്ചി കണ്ടെത്തി. തുടർന്ന് ഇരുവർക്കും എതിരെ വനം വകുപ്പ് കേസെടുക്കുകയായിരുന്നു. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും തോക്ക്…

Read More

ഡോറെയെ പോലെ സാഹസികതക്കായി വീട് വിട്ടു; നാലാം ക്ലാസുകാരെ ഓട്ടോ ഡ്രൈവർ വീട്ടിൽ എത്തിച്ചു 

തൃശൂർ: കാർട്ടൂണ്‍ കഥാപാത്രങ്ങളായ ഡോറയെയും ബുജിയെയും പോലെ നാടു ചുറ്റാൻ പോയ കുട്ടികളെ ഓട്ടോഡ്രൈവർ സുരക്ഷിതമായി രക്ഷിതാക്കളുടെ അടുത്തെത്തിച്ചു. തൃശൂർ ആമ്പല്ലൂരിലാണ് സംഭവം. ഈ മാസം അഞ്ചാം തിയതി ബുധനാഴ്ച സ്കൂള്‍ വിട്ട ശേഷമാണ് നാലാം ക്ലാസില്‍ പഠിക്കുന്ന രണ്ട് കൂട്ടുകാർ ഡോറയെയും ബുജിയെയും പോലെ സാഹസികത തേടി പോയത്. കുട്ടികള്‍ സ്വകാര്യ ബസില്‍ കയറി ആമ്പല്ലൂരിലെത്തി. അപ്പോഴേക്കും രണ്ടു പേരുടെയും കയ്യിലെ പണം തീർന്നു. അവിടെ നിന്ന് അളഗപ്പ നഗറിലെ ത്യാഗരാജർ പോളിടെക്‌നിക്കിന് അടുത്തെത്തിയ കുട്ടികള്‍ കൊക്കാടൻ ജെയ്‌സൻ്റെ ഓട്ടോയില്‍ കയറി. കൈയില്‍…

Read More

കുവൈറ്റിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങി നാട് 

കൊച്ചി: കുവൈറ്റ് തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹവുമായി വ്യോമസേനയുടെ വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. രാവിലെ 10.30ഓടെയാണ് മൃതദേഹം എത്തിച്ചത്. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിയും സംസ്ഥാനത്തെ മറ്റ് മന്ത്രിമാരും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. 23 മലയാളികളുടെയും ഏഴ് തമിഴ്‌നാട് സ്വദേശികളുടെയും മൃതദേഹമാണ് കൊച്ചിയിലെത്തിച്ചത്. മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹവുമായാണ് വിമാനം കൊച്ചിയിലിറങ്ങിയത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് പൊതുദർശനം നടത്തിയ ശേഷമാകും മൃതദേഹം ആംബുലൻസുകളില്‍ മരിച്ചവരുടെ വീടുകളിലേക്ക് എത്തിക്കുക. മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാനായി മരിച്ചവരുടെ…

Read More

കേരളത്തിൽ കാലവർഷം ഞാറാഴ്ച്ചയോടെ ശക്തമാവും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ദുര്‍ബലമായ കാലവര്‍ഷം ഞായറാഴ്ചയോടെ ശക്തമാകുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇടിമിന്നല്‍ അപകടകാരികളാണ്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഞായറാഴ്ചയും തിങ്കളാഴ്ചയും കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Read More
Click Here to Follow Us