രാഹുൽ ഗാന്ധി 12 ന് വയനാട്ടിൽ

കൽപറ്റ: വയനാട് ലോക്സഭ മണ്ഡലത്തിൽനിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധി വോട്ടർമാരോട് നന്ദി പറയാൻ ഈമാസം 12ന് വയനാട്ടിലെത്തും. ഡൽഹിയിലെ 10 ജൻപഥിൽ മണ്ഡലത്തിലെ യു.ഡി.എഫ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മണ്ഡല പര്യടനം സംബന്ധിച്ച് തീരുമാനമായത്. കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, പ്രിയങ്കാ ഗാന്ധി എന്നിവരുമായാണ് സംഘം കൂടിക്കാഴ്ച നടത്തിയത്.  

Read More

‘പൊതു പ്രവർത്തനം അവസാനിപ്പിക്കുന്നു’ പോസ്റ്റ്‌ വൈറൽ ആയതിനു പിന്നാലെ തിരുത്തി രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: 18 വർഷത്തെ പൊതു പ്രവർത്തനം അവസാനിപ്പിക്കുന്നതായി മുൻ കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർഥിയായി പരാജയപ്പെടുകയും ചെയ്ത രാജീവ് ചന്ദ്രശേഖർ. എക്സിൽ കുറിച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ പോസ്റ്റ്‌ വൈറൽ ആയതോടെ അദ്ദേഹം അത് പിന്‍വലിച്ചു. പൊതുപ്രവര്‍ത്തനം എന്നുദ്ദേശിച്ചത് എംപി, കേന്ദ്ര മന്ത്രി എന്ന നിലയിലുള്ള പ്രവര്‍ത്തനമാണെന്നു അദ്ദേഹം വ്യക്തത വരുത്തി. കേന്ദ്ര മന്ത്രിസഭയിലേക്ക് അദ്ദേഹത്തെ പരി​ഗണിച്ചിരുന്നില്ല. വീണ്ടും മന്ത്രിയാകുമെന്നു അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതുണ്ടായില്ല. പിന്നാലെ പോസ്റ്റ് ചെയ്ത കുറിപ്പാണ് അദ്ദേഹം ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.

Read More

കേരളത്തിൽ പരക്കെ മഴ; ജില്ലകളിൽ യെല്ലോ അലെർട്ട് 

തിരുവനന്തപുരം: ന്യൂനമര്‍ദ്ദ പാത്തിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് ആലപ്പുഴ, കോട്ടയം ഒഴികെ മറ്റെല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി പത്തുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ ഒഴികെയുള്ള ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്,…

Read More

പിഞ്ചുകുഞ്ഞിനെ ക്രൂരമായി മർദിച്ച അമ്മ അറസ്റ്റിൽ

മാന്നാർ: ഭർത്താവിനോടുള്ള വിദ്വേഷം തീർക്കാൻ പിഞ്ചുകുഞ്ഞിനെ ക്രൂരമായി മർദിച്ച അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. മാന്നാർ കുട്ടമ്ബേരൂർ എളവ അക്ബർ മൻസില്‍ അനീഷ (32)യെ ആണ് മാന്നാർ പോലീസ് അറസ്റ്റ് ചെയ്തത്. അനീഷയുടെ ഭർത്താവ് നജീബുദീന്‍റെ മൂന്നാമത്തെ ഭാര്യയാണ് ഇവർ. ഇവരുടെ ഒന്നേകാല്‍ വയസ് മാത്രമുള്ള ആണ്‍കുട്ടിയാണ് അനീഷയുടെ ക്രൂര മർദനത്തിനിരയായത്. വിദേശത്ത് ജോലി ചെയ്യുന്ന നജീബുദീൻ തിരുവനന്തപുരം സ്വദേശിയാണ്. നജീബുദീൻ അനീഷയെയും മകനെയും അന്വേഷിക്കുന്നില്ലെന്നും നാലാമതും അയാള്‍ വിവാഹം കഴിച്ചെന്നുമാണ് ഇവർ പറയുന്നത്. അതിന്‍റെ വൈരാഗ്യത്തിലാണ് പിഞ്ചുകുഞ്ഞിനെ അനീഷ മർദിച്ചത്. പിഞ്ചുകുഞ്ഞിന്‍റെ കൈ…

Read More

വയനാട്ടിലേക്ക് ഇല്ല; രാജ്യസഭയിലേക്ക് ഇല്ലേയില്ല; തീരുമാനത്തില്‍ മാറ്റമില്ലെന്ന് മുരളീധരന്‍

കോഴിക്കോട്: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തോല്‍വിയെ ചൊല്ലിയുള്ള തമ്മലടി അവസാനിപ്പിക്കണമെന്ന് കെ മുരളീധരന്‍. പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകണം. അടിയും പോസ്റ്റര്‍ യുദ്ധവും നല്ലതല്ലെന്നും തോല്‍വി അന്വേഷിക്കാന്‍ കമ്മീഷനെ വച്ചാല്‍ അത് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും മുരളീധരന്‍ പറഞ്ഞു. ബിജെപിയില്‍ പോകുന്നതിനെക്കാള്‍ നല്ലത് വീട്ടിലിരിക്കന്നതാണെന്നും ഇത്രയും സഹായിച്ച പാര്‍ട്ടിയെ തള്ളിപ്പറയുന്നത് മുരളീധരന്റെ ജീവിതത്തില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. ‘തെരഞ്ഞെടുപ്പ് കഴിഞ്ഞു, തൃശൂരില്‍ അപ്രതീക്ഷിതമായ തോല്‍വി ഉണ്ടായി. ഇനി തദ്ദേശ തെരഞ്ഞെടുപ്പ് വരാന്‍ പോകുകകയാണ്. അതിന്റെ പേരില്‍ തമ്മിലടി തുടര്‍ന്നാല്‍ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളെ അത്…

Read More

4 വയസുകാരിയെ പീഡിപ്പിച്ചു; നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ കേസ് 

കോഴിക്കോട്: നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്സോ കേസ്. നാലു വയസുകാരിയെ പീഡിപ്പിച്ചെന്ന അമ്മയുടെ പരാതിയെത്തുടർന്നാണ് നടനെതിരെ കസബ പോലീസ് കേസെടുത്തത്. ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നിർദേശം നൽകിയതിനെ തുടർന്നാണ് കസബ പോലീസ് കുട്ടിയിൽ നിന്ന് മൊഴിയെടുത്ത് നടനെതിരെ കേസെടുത്തത്. കുട്ടിയുടെ വീട്ടിലെത്തിയാണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്. കുടുംബത്തർക്കങ്ങൾ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചുവെന്നാണ് പരാതി.

Read More

സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും, സത്യപ്രതിജ്ഞക്കായി തിരിച്ചു

ദില്ലി: നിയുക്ത തൃശ്ശൂർ എംപി സുരേഷ് ഗോപി മൂന്നാം മോദി മന്ത്രിസഭയില്‍ കേന്ദ്രമന്ത്രിയാകും. ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ നരേന്ദ്രമോദിക്ക് ഒപ്പം കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ സുരേഷ് ഗോപിക്ക് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു.സത്യപ്രതിജ്ഞ ചെയ്യാനായി അദ്ദേഹം ദില്ലിയിലേക്ക് തിരിച്ചു. ”അദ്ദേഹം (മോദി)തീരുമാനിച്ചു, ഞാൻ അനുസരിക്കുന്നു എന്നായിരുന്നു” വിമാനത്താവളത്തിലേക്ക് പോകാനായി ഇറങ്ങിയ വേളയില്‍ സുരേഷ് ഗോപിയുടെ പ്രതികരണം. അല്‍പ്പം മുമ്ബ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോണ്‍ കോളെത്തിയ ശേഷമാണ് സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്നതില്‍ സ്ഥിരീകരണമായത്. 12.30 നുളള വിമാനത്തിലാണ് സുരേഷ് ഗോപി ദില്ലിയിലേക്ക് പോയത്. ഏതാകും വകുപ്പെന്നതില്‍…

Read More

കെഎസ്ആർടിസി ബസ് ഇടിച്ചുകയറി തൃശൂരിലെ ശക്തൻ തമ്പുരാൻ പ്രതിമ തകർന്നു;

തൃശൂർ: കെഎസ്ആർടിസി ബസ് ഇടിച്ചുകയറി ശക്തൻ തമ്പുരാന്റെ പ്രതിമ. തൃശൂർ ന​ഗരത്തിലാണ് ഇന്ന് പലർച്ചയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ടെത്തിയ ബസ് ശക്തൻ തമ്പുരാന്റെ പ്രതിമയിലേക്ക് ഇടിച്ചുകയറുകയയാരുന്നു. അപകടത്തിൽ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മൂന്നരയോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നി​ഗമനം. പ്രതിമ പൂർണമായി തകർന്ന നിലയിലാണ്. എന്നാൽ അപകടത്തിൽപ്പെട്ട് പരിക്കേറ്റവരുടെ നില ​ഗുരുതരമല്ല. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

ഭർത്താവിനോടുള്ള വിരോധം തീർക്കാൻ ഒന്നര വയസുകാരനെ ക്രൂരമായി മർദ്ദിച്ച അമ്മ കസ്റ്റഡിയിൽ 

ആലപ്പുഴ: മാന്നാറില്‍ ഒന്നര വയസ്സുകാരനെ അമ്മ ക്രൂരമായി മര്‍ദിച്ചു. കുട്ടംപേരൂര്‍ സ്വദേശിയായ യുവതിയാണ് സ്വന്തം കുഞ്ഞിനെ മര്‍ദിച്ചത്. തന്നെയും കുഞ്ഞിനെയും ഭര്‍ത്താവ് നോക്കുന്നില്ലെന്നും ഇതിന്റെ ദേഷ്യത്തിലാണ് കുട്ടിയെ മര്‍ദിച്ചതെന്നും യുവതി പോലീസില്‍ മൊഴി നല്‍കി. വിദേശത്തുള്ള ഭര്‍ത്താവിന് കുഞ്ഞിനെ മര്‍ദിക്കുന്ന വീഡിയോ അയച്ച്‌ നല്‍കിയിരുന്നു. ഇയാളുടെ നാലാമത്തെ ഭാര്യയാണ് യുവതി. മറ്റൊരാളെക്കൂടി വിവാഹം ചെയ്തതിന് ശേഷമാണ് ഇയാള്‍ വിദേശത്തേക്ക് പോയതെന്നാണ് വിവരം. കുഞ്ഞിനെ മര്‍ദിച്ച സംഭവത്തില്‍ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

Read More

രണ്ട് മാസം പ്രായമായ കുഞ്ഞിനെ മാതാവിനെ ഏൽപ്പിച്ച ശേഷം യുവതി തൂങ്ങി മരിച്ചു

കൂറ്റനാട്: രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ മാതാവിനെ ഏൽപ്പിച്ച് യുവതി തൂങ്ങി മരിച്ചു. തൃത്താല പോലീസ്, പട്ടാമ്പി തഹസില്‍ദാര്‍ എന്നിവർ ഇന്‍ക്വസ്റ്റ് നടത്തി. മോഹനനന്‍റെ മകള്‍ ഐശ്വര്യ(24) ആണ് മരിച്ചത്. പടിഞ്ഞാറങ്ങാടി കല്ലടത്തൂര്‍ വരോട്ട് പറമ്കൂറ്റനാട് കോടനാട് പ്രദേശത്ത് വാടകവീട്ടിലാണ് സംഭവം. ദാമ്പത്യത്തിലെ പ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. രണ്ട് മാസം പ്രായമായ കുഞ്ഞിനെ മാതാവിന്‍റെ കൈയിലേല്‍പ്പിച്ചാണ് യുവതി തൂങ്ങിമരിച്ചത്. രണ്ട് വയസുള്ള മറ്റൊരുകുട്ടി ഭര്‍ത്താവിന്‍റെ കൂടെയാണ് താമസം.

Read More
Click Here to Follow Us