മെട്രോ നിർമ്മാണത്തിനിടെ ക്രെയിൻ വീടിന് മുകളിലേക്ക് വീണു

ചെന്നൈ : മെട്രോറെയിൽവേ നിർമ്മാണത്തിനിടെ ക്രെയിൻ വീടിന് മുകളിലേക്ക് വീണു. വീട് ഭാഗികമായി തകർന്നു. ആളപായമില്ല. പോരൂർ അഞ്ജുകം നഗരത്തിലാണ് സംഭവം. മെട്രോറെയിൽ നിർമ്മാണത്തിനിടെ 100 ടൺ ഭാഗമുള്ള കൂറ്റൻ ക്രെയിനാണ് വീടിന് മുകളിലേക്ക് വീണത്.  വീട്ടുടമ പാർഥിപനും ഭാര്യയും വീടിന്റെ താഴെ നിലയിലാണ് താമസിച്ചിരുന്നത്. മകനും കുടുംബവും ഒന്നാംനിലയിലാണ് താമസിച്ചിരുന്നത്. ഒന്നാം നിലയുടെ സ്ലാബ് തകർന്നിട്ടുണ്ട്. ശബ്ദം കേട്ടയുടനെ ഒന്നാമത്തെ നിലയിൽ താമസിച്ചവർ താഴത്തെ നിലയിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

Read More

ചെന്നൈ നഗരത്തിൽ അതിശക്തമായ മഴ; 16 വിമാനങ്ങൾ വൈകി; വെള്ളക്കെട്ടിൽ ഗതാഗതക്കുരുക്ക്

ചെന്നൈ: വ്യാഴാഴ്ച പെയ്ത കനത്ത മഴയിൽ ചെന്നൈ മാനത്താവളത്തിന്റെ പ്രവർത്തന ബാധിച്ചു. റൺവേയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് 6 രാജ്യാന്തര സർവീസുകളടക്കം 16 വിമാനങ്ങൾ പുറപ്പെടാൻ മണിക്കൂറുകളോളം വൈകി. 64 യാത്രക്കാരുമായി വിജയവാഡയിൽ നിന്നെത്തിയ വിമാനം തിരുച്ചിറപ്പള്ളിയിലേക്ക് ഒരു തിരിച്ചുവിട്ടു. അതിശക്തമായ കാറ്റും മഴയുമാണു വ്യാഴാഴ്ച രാത്രി നഗരത്തിലുണ്ടായത്. മീനമ്പാക്കം, ഗിണ്ടി, കെ.കെ നഗർ തുടങ്ങിയ പ്രദേശങ്ങളിൽ റോഡുകളിലടക്കം വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗതത്തെ ബാധിച്ചു. നഗരത്തിൽ അടുത്ത രണ്ട് ദിവസം അനന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും ചിലയിടങ്ങളിൽ ഇടിയോടു കൂടിയ ചെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.…

Read More

ചെന്നൈ-ബെംഗളൂരു നാഷണൽ ഹൈവേ ജനുവരിയിൽ തുറക്കും; ഇനി ചെന്നൈയിൽ നിന്നും ബെംഗളൂരുരിലേക്ക് 2.30 മണിക്കൂർ

ചെന്നൈ: തമിഴ്‌നാട് കർണാടക സംസ്ഥാന തലസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗ പാത യാഥാർഥ്യമാകുന്നതോടെ, ദക്ഷിണേന്ത്യയിലെ യാത്ര മാർഗങ്ങൾ പുതിയ തലത്തിലേക്ക്. തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂർ, റാണിപെട്ട് നഗരങ്ങളും ആന്ധ്രയിലെ ചിറ്റൂർ, പലമനാർ എന്നിവിടങ്ങളും കർണാടകയിൽ കോലാർ, ബംഗാരപെട്ട് നഗരങ്ങളും വഴി കടന്നു പോകുന്ന എക്സ്പ്രസ് ഹൈവേ , ഇരു തലസ്ഥാനങ്ങളും തമ്മിലുള്ള യാത്രാ സമയം 5 മണിക്കുറിൽ നിന്ന് രണ്ടര മണിക്കൂറാക്കി കുറയ്ക്കും. എക്സ്പ്രസ് നാഷനൽ പാത 7 എന്ന് പേരിട്ടിരിക്കുന്ന പുതിയ പാത ജനുവരിയിൽ ഗതാഗത സജ്ജമാകുമെന്നാണ് അധിക്യതരുടെ വിശദീകരണം. ഭാരത് മാല പരിയോജന പദ്ധതിയിൽപ്പെടുത്തി ദക്ഷിണേന്ത്യയിൽ…

Read More

സിനിമ നിർമ്മിക്കാമെന്ന് വാഗ്ദാനം; 16 കോടി തട്ടിയ കേസിൽ നിർമ്മാതാവ് രവീന്ദ്രൻ ചന്ദ്രശേഖർ അറസ്റ്റിൽ 

ചെന്നൈ: സിനിമ നിർമിക്കാമെന്ന് വാഗ്ദാനം ചെയ്ത് സ്വകാര്യ കമ്പനിയെ കബളിപ്പിച്ച് 16 കോടി രൂപ തട്ടിച്ചെന്ന കേസിൽ ലിബ്ര പ്രൊഡക്‌ഷൻസ് ഉടമ രവീന്ദ്രൻ ചന്ദ്രശേഖറിനെ സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. 200 കോടി രൂപ നിക്ഷേപിച്ചാൽ ഇരട്ടി ലാഭം കിട്ടുമെന്ന് വാഗ്‌ദാനം ചെയ്‌ത്‌, വ്യാജരേഖകൾ കാണിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയിൽ പറയുന്നു. കഴിഞ്ഞ വർഷമായിരുന്നു രവീന്ദ്രനും സീരിയൽ താരം മഹാലക്ഷ്മിയുമായുള്ള വിവാഹം.

Read More

തമിഴ് നടൻ ജി മാരിമുത്തു കുഴഞ്ഞു വീണ് മരിച്ചു

ചെന്നൈ: നടനും സംവിധായകനുമായ ജി മാരിമുത്തു അന്തരിച്ചു. രജനികാന്ത് നായകനായ ജയിലറിലാണ്‌ അവസാനമായി അഭിനയിച്ചത്‌. ഇന്ത്യൻ 2 വിലും അഭിനേതാക്കളുടെ പട്ടികയിൽ ഉണ്ടായിരുന്നു. ആദിമുത്തു ഗുണശേഖരൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന എതിർ നീചൽ എന്ന സൺ ടിവി സോപ്പ് ഓപ്പറയുടെ ഡബ്ബിനിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. രണ്ട് സിനിമകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. തമിഴില്‍ വന്‍ ഹിറ്റായ എതിര്‍ നീച്ചല്‍ എന്ന സീരിയലിലെ ഇദ്ദേഹത്തിന്‍റെ ഗുണ ശേഖരന്‍ എന്ന കഥാപാത്രം ടിവി പ്രേക്ഷകര്‍ക്കിടിയില്‍ ഏറെ പ്രചാരം നേടിയതാണ്. 2008-ൽ കണ്ണും കണ്ണും എന്ന ചിത്രത്തിലൂടെ…

Read More

അഡയാർ നദിയുടെ തീരത്ത് നിന്ന് മാലിന്യം നീക്കം ചെയ്ത് ചെന്നൈ കോർപ്പറേഷൻ

ചെന്നൈ: ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ ബുധനാഴ്ച അഡയാർ നദിയുടെ തീരത്തെ മാലിന്യങ്ങളും അവശിഷ്ടങ്ങളും നീക്കം ചെയ്യാൻ തുടങ്ങി . ജിസിസിയുടെ മാലിന്യ ശേഖരണ കരാറുകാരൻ ഉർബേസർ സുമീതിന്റെ ഏകോപനത്തിലാണ് ശ്രീനിവാസപുരം, സൈദാപേട്ട എന്നിവയുൾപ്പെടെ വിവിധ ഭാഗങ്ങളിൽ ഡ്രൈവ് നടത്തുന്നത് . റെസ്റ്റോറന്റുകൾ, വഴിയോര ഭക്ഷണശാലകൾ, ഔണ്ട്-ബാനറിൽ നിന്നുള്ള താമസക്കാർ എന്നിവരെയാണ് മാലിന്യം കൂടാനുള്ള കാരണക്കാരായ കുറ്റപ്പെടുത്തുന്നത്. സമീപത്ത് പാർക്ക് ചെയ്തിരിക്കുന്ന കൈവണ്ടികളിൽ നിന്ന്, ദിവസേന ചെറിയ അളവിലുള്ള മാലിന്യങ്ങൾ കർമ്മനിരതമായി ഉപേക്ഷിക്കുന്നവയെല്ലാം നദി തീരത്തിലേക്കാണ് എത്തുന്നത് . എന്നാൽ, നദിയുടെ തീരത്ത്മാലിന്യം തള്ളുന്നത് തടയാൻ…

Read More

തമിഴ്‌നാട്ടിൽ രണ്ട് പുതിയ കോവിഡ് വകഭേദം തിരിച്ചറിഞ്ഞു

COVID

ചെന്നൈ: തമിഴ്‌നാട് പബ്ലിക് ഹെൽത്ത് ലബോറട്ടറിയിലെ മുഴുവൻ ജീനോം സീക്വൻസിംഗ് ലാബിലെ ശാസ്ത്രജ്ഞർ XBB Omicron- ന്റെ രണ്ട് പുതിയ വകഭേദം തിരിച്ചറിഞ്ഞു. എറിസ്, പിറോള തുടങ്ങിയ പുതിയ കോവിഡ് -19 വേരിയന്റുകളുടെ റിപ്പോർട്ടുകൾ വിദേശത്ത് നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ, ഒമിക്‌റോണും അതിന്റെ വകഭേദങ്ങളും തമിഴ്‌നാട്ടിൽ ആധിപത്യം പുലർത്തുന്നതായി അവർ പറഞ്ഞു. പുതിയ വേരിയന്റുകളായ A27S, T747I എന്നിവയെക്കുറിച്ചുള്ള റിപ്പോർട്ട് ചൊവ്വാഴ്ച മെഡിക്കൽ ജേണലായ ദ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ചു. 2022 സെപ്റ്റംബറിൽ, സമൂഹത്തിൽ കോവിഡിന്റെ പുതിയ അണുബാധകൾ വീണ്ടും റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ, ലാബ് SARS…

Read More

കൊലക്കേസ് പ്രതിയായ യുവാവിനെ ഒരു സംഘം ബോംബെറിഞ്ഞ് കൊന്നു

ചെന്നൈ : കൊലപാതകക്കേസിൽ പ്രതിയായ യുവാവിനെ  ഒരുകൂട്ടം യുവാക്കൾ ചേർന്ന് നാടൻബോംബ് എറിഞ്ഞുകൊന്നു. ശ്രീപെരുമ്പുത്തൂരിനടുത്ത് തിരുമഴിസൈ എന്നസ്ഥലത്ത് എബിനേശ (32) ൻ എന്ന യുവാവിനെയാണ് കാറിൽ വന്ന ഒരു സംഘമാളുകൾ ചേർന്ന് ബോംബെറിഞ്ഞ് കൊന്നത്. കാർ സമീപത്ത് എത്തിയപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കവെയാണ് ബോംബെറിഞ്ഞത്. തുടർന്ന് ഇവർ ഓടി രക്ഷപ്പെട്ടു. കൊലയാളികളെ പിടികൂടാൻ മൂന്ന് പ്രത്യേക പോലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. 2020-ൽ തിരുമഴിസൈയിൽ ആനന്ദൻ എന്നയാളെക്കൊന്ന കേസിൽ ഒന്നാം പ്രതിയാണ് എബിനേശൻ. ആനന്ദനെ കൊന്നതിന് പ്രതികാരമെന്ന നിലയിലാണ് എബിനേശനെ കൊന്നതെന്ന് പോലീസ് സംശയിക്കുന്നു. എബിനേശൻ…

Read More

പാക്കറ്റിൽ ഒരു ബിസ്കറ്റ് കുറവ് ; കമ്പനി ഉപഭോക്താവിന് ഒരു ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് കോടതി 

തമിഴ്‌നാട്: പാക്കറ്റില്‍ ഒരു ബിസ്‌കറ്റ് കുറവു വന്നതിന് കമ്പനി ഉപഭോക്താവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി വിധി. സണ്‍ഫീസ്റ്റ് മാരി ലൈറ്റ് ബിസ്‌കറ്റ് ഉത്പാദിപ്പിക്കുന്ന ഐടിസി ഫുഡ് ഡിവിഷനാണ് തിരുവള്ളൂര്‍ ജില്ലാ ഉപഭോക്തൃ കോടതിയുടെ നിര്‍ദേശം. പാക്കറ്റില്‍ പറഞ്ഞതിനേക്കാള്‍ ഒരു ബിസ്‌കറ്റ് കുറവാണ് ഉള്ളില്‍ ഉള്ളത് എന്നാണ് ഉപഭോക്തൃ ഫോറം കണ്ടെത്തിയത്. ഈ ബാച്ചിലുള്ള ബിസ്‌കറ്റ് വില്‍ക്കുന്നതു നിര്‍ത്തിവയ്ക്കാനും കമ്പനിക്കു ഫോറം നിര്‍ദേശം നല്‍കി. തെറ്റായ കച്ചവട ശീലമാണ് ഇതെന്നു ഫോറം വിമര്‍ശിച്ചു. പരസ്യത്തില്‍ 16 ബിസ്‌കറ്റ് എന്നാണ് പറഞ്ഞിരുന്നതെങ്കിലും…

Read More

കേരളത്തിൽ ഭീകരക്രമണത്തിന് പദ്ധതിയിട്ടു; ഐഎസ് തൃശൂർ മൊഡ്യൂള്‍ നേതാവ് അറസ്റ്റിൽ 

ചെന്നൈ: കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്ന ഐഎസ് തൃശൂർ മൊഡ്യൂൾ നേതാവ് സയീദ് നബീൽ അഹമ്മദ് അറസ്റ്റിൽ. എൻഐഎയുടെ പ്രത്യേക സംഘമാണ് ഇയാളെ പിടികൂടിയത്. വ്യാജ യാത്രാരേഖകളുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു ഇയാളെന്ന് എൻഐഎ പറഞ്ഞു. പാലക്കാടും തൃശൂരും വെച്ചാണ് ഗൂഢാലോചന നടന്നതെന്നും എൻഐഎ പറയുന്നു. കർണാടകയിലും തമിഴ്നാട്ടിലുമായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. വ്യാജരേഖകളുമായി ചെന്നൈ വിമാനത്താവളത്തിലേക്ക് പോകുമ്പോഴാണ് നബീൽ പിടിയിലായത്. നിരവധി ഡിജിറ്റൽ ഉപകരണങ്ങളും ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഈ വർഷം ജൂലൈയിൽ സത്യമംഗലത്തു നിന്നും അഷ്‌റഫ് എന്നയാൾ പിടിയിലാകുന്നതോടെ കേരളത്തിൽ…

Read More