ഫോൺ അമിത ഉപയോഗം അമ്മ ചോദ്യം ചെയ്തു ;മകൾ ജീവനൊടുക്കി

ചെന്നൈ : ഫോൺ അമിതമായി ഉപയോഗിക്കുന്നതിന്റെ പേരിൽ അമ്മ വഴക്കുപറഞ്ഞതിനെ തുടർന്ന് മകൾ  ജീവനൊടുക്കി. ചെങ്കൽപ്പേട്ട് ജില്ലയിലെ ഹനുമന്ദ്പുരത്തുള്ള വിരഭദ്രന്റെയും പത്മയുടെയും മകൾ ദീപികയാണ്  ജീവനൊടുക്കിയത്. സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന ദീപിക ഏറെനേരം ഫോണിൽ സംസാരിക്കുന്നതിന്റെ പേരിൽ പത്മ വഴക്കുപറയുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസവും ഇത്തരത്തിൽ വഴക്കുപറഞ്ഞു. പിന്നീട് വീട്ടിൽനിന്ന് ഇറങ്ങിപ്പോയ ദീപിക ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. തിരക്കി ചെന്നപ്പോഴാണ് സമീപമുള്ള കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അമ്മ വഴക്കുപറഞ്ഞതിന്റെ വിഷമത്തിൽ ദീപിക കുളത്തിൽ ചാടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Read More

ആദിത്യ എൽ1ന്റെ രണ്ടാമത്തെ ഭ്രമണപഥം ഉയർത്തൽ വിജയകരം 

ചെന്നൈ: രാജ്യത്തിന്റെ കന്നി സൗര ദൗത്യമായ ആദിത്യ എൽ1ന്റെ രണ്ടാമത്തെ ഭ്രമണപഥം ഉയർത്തൽ വിജയകരം. നിലവിൽ 282 കി.മീ x 40225 കി.മീ ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ആദിത്യ. സെപ്റ്റംബർ 10നു പുലർച്ചെ 2.30നാണ് അടുത്ത ഭ്രമണപഥം ഉയർത്തൽ. ഇത്തരത്തിൽ ഇനി 3 ഭ്രമണപഥം ഉയർത്തൽക്കൂടി പൂർത്തിയാക്കിയശേഷം ഭൂമിയുടെ ആകർഷണവലയത്തിൽനിന്നു പുറത്തു കടന്നാണ് ആദിത്യ നിർദിഷ്ട ഒന്നാം ലഗ്രാഞ്ച് ബിന്ദുവിനു (എൽ1) ചുറ്റുമുള്ള സാങ്കൽപിക ഭ്രമണപഥത്തിലെത്തുക.  

Read More

ചെന്നൈയിലെ ടി. നഗറിൽ ഭക്ഷണപ്രേമികൾക്കായി ഒരു തെരുവ്; വിശദാംശങ്ങൾ

ചെന്നൈ: ഭക്ഷണപ്രിയരുടെ കേന്ദ്രമായി മാറി ടി.നഗർ. 15 വർഷം മുമ്പ് വരെ ത്യാഗരായ നഗറിലെ വെങ്കിട്ടനാരായണ റോഡിലെ രാത്രി ജീവിതം രാത്രി 10 മണിയോടെ അവസാനിക്കുമായിരുന്നു. രാത്രി 10 മണിക്ക് ശേഷം കോർപ്പറേഷൻ ശുചീകരണ തൊഴിലാളികൾ മാത്രമാണ് റോഡ് വൃത്തിയാക്കുന്നത്തിനായി തെരുവുകളിൽ ഉണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ 10 വർഷത്തോളമായി ഈ റോഡ് ഭക്ഷണപ്രിയരുടെ വീടായി മാറിയിട്ട്. പ്രശസ്ത സിനിമാ സംവിധായകരും സെലിബ്രിറ്റികളും പതിവായി സന്ദർശിക്കുന്ന സ്ഥലമാണിതെന്നും പ്രദേശവാസികൾ അഭിപ്രായപെടുന്നുണ്ട്. നിരവധി ഉന്തുവണ്ടി കച്ചവടക്കാരാണ് ഇവിടെ കച്ചവടം ആരംഭിച്ചിരിക്കുന്നത്, ഭക്ഷണത്തിനോ ചായയ്ക്ക് ആണെങ്കിൽപ്പോലും രാത്രിജീവിതം റോഡിൽ…

Read More

ചെന്നൈയിലെ മാലിന്യക്കൂമ്പാരത്തിൽ 30 ഓളം നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി

ചെന്നൈ: മടമ്പാക്കത്ത് മാലിന്യക്കൂമ്പാരത്തിനടിയിൽ 30 നായ്ക്കളുടെ ജഡം കണ്ടെത്തി. ഞായറാഴ്ച രാവിലെ പടുവാഞ്ചേരി സെക്രട്ടേറിയറ്റ് കോളനിയിൽ മാലിന്യം തള്ളിയ സ്ഥലത്തുകൂടെ നടന്നുപോയ ഒരുകൂട്ടം വീട്ടുകാരാണ് മൃതദേഹം കണ്ടതും വാർഡ് 69ലെ കൗൺസിലർ രാജ് കെയെ വിവരമറിയിച്ചതും. മാലിന്യത്തിന് സമീപം പാൽ പാത്രം കണ്ടിരുന്നു. ഇത് കുടിച്ചാകാം നായ്ക്കൾ ചെത്തതെന്നാണ് സംശയം. സംഭവത്തെക്കുറിച്ച് സേളയൂർ പോലീസിൽ അറിയിച്ചെങ്കിലും പരാതിയൊന്നും രജിസ്റ്റർ ചെയ്തില്ല, അന്നുതന്നെ താംബരം കോർപ്പറേഷനിലെ പ്രവർത്തകർ നായ്ക്കളെ കുഴിച്ചിടുകയായിരുന്നു. പൊതുജനാരോഗ്യ വിഭാഗത്തെ വിവരമറിയിക്കുമെന്ന് സെലൈയൂരിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു . താംബരം നിവാസികൾ…

Read More

ബെംഗളൂരു സ്വദേശികൾ കന്യാകുമാരിയിൽ കടലിൽ മുങ്ങി മരിച്ചു 

നാഗർകോവിൽ : സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാൻ ഇറങ്ങിയ രണ്ടുപേർ തിരയിൽപ്പെട്ടു മരിച്ചു. ബെംഗളൂരു സ്വദേശികളായ മണി(30), സുരേഷ്(32) എന്നിവരാണ് മരിച്ചത്. ഇവരുടെ സംഘത്തിലുണ്ടായിരുന്ന ബിന്ദു(25) എന്ന സ്ത്രീ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ ഒരു കമ്പനിയിൽ ജീവനക്കാരായ പത്തംഗ സംഘം ഞായറാഴ്ച രാവിലെയാണ് കന്യാകുമാരിയിൽ എത്തിയത്. സൺസെറ്റ് പോയന്റിൽ കുളിക്കവെയാണ് സംഘത്തിലെ മൂന്നുപേർ തിരയിൽപ്പെട്ടത്. രാവിലെ പത്തുമണിയോടെ തിരയിൽപ്പെട്ടവരെ 11 മണിയോടെ മറൈൻ പോലീസ് കരയ്ക്ക് എടുത്തെങ്കിലും രണ്ടുപേരെ രക്ഷിക്കാനായില്ല.

Read More

ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം കെ സ്റ്റാലിൻ

ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഭരണപരാജയം മറയ്ക്കാൻ മതത്തെ ഉപയോഗിക്കുന്നുവെന്നും മതവികാരം ആളിക്കത്തിച്ച് നേട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും എം കെ സ്റ്റാലിൻ കുറ്റപ്പെടുത്തി. 2002 ൽ ഗുജറാത്തിൽ വിദ്വേഷവും വെറുപ്പും വിതച്ചു. ഇപ്പോൾ ഹരിയനയിലും മണിപ്പൂറിലും അതേശ്രമമാണ് ബിജെപി നടത്തുന്നത്. ഇതിന് ഇപ്പോൾ തടയിട്ടില്ലെങ്കിൽ ഇന്ത്യയെ രക്ഷിക്കാനാകില്ലെന്നും എം കെ സ്റ്റാലിൻ പറയുന്നു.

Read More

ചെന്നൈ വിമാനത്താവളത്തിൽ ഒക്‌ടോബർ മുതൽ രണ്ട് ആഭ്യന്തര ടെർമിനലുകൾ ഉണ്ടാകും; വിശദാംശങ്ങൾ

ചെന്നൈ: തിരക്കുള്ള സമയങ്ങളിൽ ചെന്നൈ വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനൽ ഉപയോഗിക്കുന്ന വിമാന യാത്രക്കാർക്ക് ഒക്ടോബർ മുതൽ യാത്ര എളുപ്പമാകും. ഒക്‌ടോബർ മുതൽ വിമാനത്താവളത്തിന് രണ്ട് പ്രവർത്തനക്ഷമമായ ആഭ്യന്തര ടെർമിനലുകൾ ഉണ്ടായിരിക്കും. ഇത് യാത്രക്കാരുടെ തിരക്കും ക്യൂവും കുറയ്ക്കും, പ്രത്യേകിച്ച് അതിരാവിലെ പോലുള്ള തിരക്കുള്ള സമയങ്ങളിൽ വിമാനം കയറുന്നവർക്ക് ആയിരിക്കും ഏത് സഹായിക്കുക. ജൂലൈയിൽ അന്താരാഷ്ട്ര വിമാന പ്രവർത്തനങ്ങൾ മാറ്റിയ പുതിയ ഇന്റഗ്രേറ്റഡ് ടെർമിനലിന്റെ (T2) ഒരു ഭാഗം തുറന്നതിനെ തുടർന്നാണ് ഈ നീക്കം. നിലവിലുള്ള ആഭ്യന്തര ടെർമിനൽ (ടി1) സാധാരണപോലെ പ്രവർത്തിക്കുമെങ്കിലും, ഏതാനും മാസങ്ങൾക്കുമുമ്പ്…

Read More