ലോകകപ്പ് 21ആം എഡിഷന്‍ റൌണ്ട് ഓഫ് 16 കഴിയുമ്പോള്‍ ഇത് വരെ നടന്ന പതിപ്പുകളില്‍ വെച്ച് ഏറ്റവും ആവേശം നിറഞ്ഞ ലോകകപ്പു ആണ് ഇതെന്ന് ലോകമെമ്പാടും ഉള്ള ഫുട്ബോള്‍ ആരാധകര്‍ സാക്ഷ്യപ്പെടുത്തുന്നു. കപ്പു നേടും എന്ന് പ്രതീക്ഷിച്ചു വന്ന പല വന്‍ ടീമുകളും പെട്ടെന്ന് പുറത്താവുന്നത് ഈ ലോകകപ്പില്‍ കാണാന്‍ സാധിച്ചു. വിരലില്‍ എണ്ണാവുന്ന കളികള്‍ മാറ്റി നിര്‍ത്തിയാല്‍ ഓരോ കളികളും ആവേശം നിറഞ്ഞതും പ്രവചനാതീതവും ആയിരുന്നു. വലിയ ടീമുകളെ പേടിയില്ലാതെ നേരിട്ട ചെറു ടീമുകള്‍ ഓരോ കളിയും ആവേശഭരിതമാക്കി. നിലവിലുള്ള ജേതാക്കള്‍ ആയ…
Read MoreAuthor: തന്‍വീര്‍ സലിം
”വിരസത തിങ്ങിയ കേളീ ശൈലിയില്‍ അവസാന നിമിഷം കത്തി കയറി ഉറുഗ്വായ് ….!”ഈജിപ്റ്റിനെതിരെ ഒരു ഗോള്‍ ജയം ….
ഗ്രൂപ്പ് എയില്‍ നടന്ന രണ്ടാം മത്സരത്തില്‍ ആഫ്രിക്കന്‍ കരുത്തരായ ഈജിപ്റ്റും ലാറ്റിന്‍ അമേരിക്കന്‍ ശക്തികളായ ഉറഗ്വെയും തമ്മില്‍ ആയിരുന്നു ഏറ്റുമുട്ടിയത് . 4-2-3-1 ശൈലിയില്‍ ഇറങ്ങിയ ഈജിപ്റ്റും 4-4-2 ശൈലിയില്‍ ഇറങ്ങിയ ഉറുഗ്വേയും തമ്മില്‍ ഉള്ള മത്സരം ഏകദേശം തുല്യ ശക്തികള്‍ തമ്മിലുള്ള പോരാട്ടം ആയി പരിഗണിക്കാവുന്നതാണ്. പക്ഷെ കടലാസില്‍ ഉള്ള ശക്തി കളിക്കളത്തില്‍ കാണിക്കാതിരുന്നത് കൊണ്ട് ഇടയ്ക്കുള്ള ചില ഒറ്റയാന്‍ മുന്നേറ്റങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ അത്യന്തം വിരസമായ ഒരു മത്സരമായിരുന്നു ഇത്. പരുക്കേറ്റ സൂപ്പര്‍ സ്റ്റാര്‍ മുഹമ്മദ് സലയെ പുറത്തു ഇരുത്തേണ്ടി വന്നതു…
Read More