ആംബുലന്‍സില്‍ ഫുള്‍ സിലിണ്ടര്‍ ഓക്‌സിജനുണ്ടായിരുന്നു; ബന്ധുക്കളുടെ ആരോപണം തള്ളി ആശുപത്രി

തിരുവല്ല: ഓക്സിജൻ കിട്ടാതെ രോഗി മരിച്ചെന്ന ബന്ധുക്കളുടെ പരാതി നിഷേധിച്ച് തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ബിജു ബി നെൽസൺ. 38 ശതമാനം ഓക്സിജൻ നിലയിലാണ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബന്ധുക്കളുടെ അഭ്യർത്ഥന മാനിച്ച് വണ്ടാനം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. ബി ടൈപ്പ് ഫുൾ സിലിണ്ടർ ഓക്സിജൻ സൗകര്യം നൽകിയാണ് മെഡിക്കൽ കോളേജിലേക്ക് അയച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന രോഗി മെഡിക്കൽ കോളേജിൽ എത്തി 20 മിനിറ്റിന് ശേഷമാണ് മരിച്ചതെന്നും സൂപ്രണ്ട് പറഞ്ഞു. എന്നാൽ ആംബുലൻസിൽ വച്ചാണ് രോഗി മരിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. തിരുവല്ല ആശുപത്രിയിൽ…

Read More

ചരിത്രം മാറ്റിയെഴുതാൻ ശ്രമിക്കുന്നവർ രാജ്യം ഭരിക്കുന്നു ;തോമസ് ഐസക്

തിരുവനന്തപുരം: ഇന്ത്യ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ, സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ ഒരു പങ്കും വഹിച്ചിട്ടില്ലാത്തവരാണെന്ന് രാജ്യം ഭരിക്കുന്നതെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. സ്വാതന്ത്ര്യ സമരത്തിന്‍റെ ആദർശങ്ങളെ നിരാകരിച്ചവരാണ് അവർ. അങ്ങനെ, മതനിരപേക്ഷത, പൗരസ്വാതന്ത്ര്യം, ജനാധിപത്യം, ഫെഡറലിസം, സ്വാശ്രയത്വം തുടങ്ങിയ സ്വാതന്ത്ര്യത്തിന്‍റെ മുഖമുദ്രകളെല്ലാം അപകടത്തിലാണ്. അവർ ചരിത്രത്തെ മാറ്റിയെഴുതാൻ ശ്രമിക്കുകയാണ്.വിധിയുടെ വിളയാട്ടം മൂലം അധികാരത്തിൽ വന്നവർ നാളെ ത്രിവർണപതാകയേന്താന്‍ നമ്മോട് ആവശ്യപ്പെട്ടേക്കും. എന്നാല്‍ ഹിന്ദുത്വ വാദികള്‍ക്ക് ഈ ത്രിവര്‍ണ്ണ പതാകയെ ഒരിക്കലും അംഗീകരിക്കാനോ ബഹുമാനിക്കാനോ കഴിയില്ല. ‘ത്രി’ എന്ന വാക്ക് തന്നെ അരോചകമാണ്. മൂന്ന് നിറങ്ങളിലുള്ള…

Read More

സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ: ഇടപെടുമെന്ന് ഗവർണർ

സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയിൽ ഇടപെടുമെന്ന് ഗവർണർ. പ്രശ്നം പരിഹരിക്കാൻ ദ്രുതഗതിയിലുള്ള നടപടി ഉണ്ടാകണം. ദേശീയപാതയിലെ കുഴികൾ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കുഴിയിൽ വീഴുന്ന അപകടങ്ങൾ പതിവായതോടെയാണ് ഗവർണർ ഇടപെട്ടത്. വീഴ്ച ആരുടെ ഭാഗത്തായാലും റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണം. തൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിൽ കേന്ദ്ര മന്ത്രിയെ നേരിൽ കണ്ട് വിഷയം അവതരിപ്പിക്കുമായിരുന്നു. കേന്ദ്രത്തെ അറിയിച്ചാൽ ഉടൻ നടപടി സ്വീകരിക്കും. ‘ക്വിക്ക് ആക്ഷന്’ പേരുകേട്ട മന്ത്രിയാണ് നമുക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രശ്നത്തിൻ ഉടനടി പരിഹാരം കാണണമെന്നും ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു. അതേസമയം…

Read More

ഷാജഹാൻ വധം ; വിശദീകരണവുമായി സിപിഎം

പാലക്കാട്: മരുതറോഡ് കൊട്ടേക്കാട് കുന്നങ്കാട്ട് സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിച്ച് ബി.ജെ.പിയും സി.പി.എമ്മും. കൊലപാതകം നടത്തിയത് ആർ.എസ്.എസാണെന്നും മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു ആരോപിച്ചു. ഷാജഹാനെ കൊലപ്പെടുത്തിയവർ വർഷങ്ങൾക്ക് മുമ്പ് സി.പി.എം വിട്ടവരാണെന്നും ഇപ്പോൾ പാർട്ടി പ്രവർത്തകരല്ലെന്നുമാണ് സി.പി.എം ജില്ലാ നേതൃത്വത്തിന്‍റെ വിശദീകരണം. കൊലയാളി സംഘത്തിലെ അംഗങ്ങൾ നേരത്തെ തന്നെ പാർട്ടി വിട്ടിരുന്നു. ഇപ്പോൾ അവർ ആർ.എസ്.എസിന്‍റെ സജീവ പ്രവർത്തകരാണ്. വർഷങ്ങൾക്ക് മുമ്പ് പാർട്ടി വിട്ട…

Read More

ചെന്നൈ സൂപ്പർ കിങ്സുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കാൻ ജഡേജ?

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ ചെന്നൈ സൂപ്പർ കിങ്സുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. 2012 മുതൽ ചെന്നൈയിൽ കളിക്കുന്ന ജഡേജ 2018 ലും 2021 ലും ഐപിഎൽ നേടിയ ടീമുകളിൽ അംഗമായിരുന്നു. കഴിഞ്ഞ സീസണിൽ ജഡേജയെ ചെന്നൈ ക്യാപ്റ്റനാക്കിയെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. ജഡേജയ്ക്കു കീഴിൽ മികച്ച പ്രകടനം നടത്താന്‍ സാധിക്കാതെ വന്നതോടെയാണ് എം.എസ്. ധോണിയെ തന്നെ വീണ്ടും ചെന്നൈ ക്യാപ്റ്റനാക്കിയത്. ഇതിന് പിന്നാലെയാണ് അദ്ദേഹവും സിഎസ്കെയും തമ്മിലുള്ള ബന്ധം വഷളായത്. എന്നാൽ താരവുമായുള്ള പ്രശ്നങ്ങളൊന്നും ചെന്നൈ വെളിപ്പെടുത്തിയിട്ടില്ല. അടുത്തിടെ,…

Read More

ഗാന്ധിജിയെ പൂജിക്കുന്ന ക്ഷേത്രം, സ്വാതന്ത്ര്യ ദിനത്തില്‍ ജനപ്രവാഹം

ഹൈദരാബാദ്: രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ തെലങ്കാനയിലെ മഹാത്മാ ഗാന്ധി ക്ഷേത്രത്തിൽ വൻ ജനത്തിരക്ക്. നല്‍ഗോണ്ട ജില്ലയിലെ ചിറ്റിയാലിലുള്ള മഹാത്മാ ഗാന്ധി ക്ഷേത്രത്തിൽ ഇപ്പോൾ പ്രതിദിനം 350 പേര്‍ വരെ എത്താറുണ്ടെന്നാണ് വിവരം. ഹൈദരാബാദിൽ നിന്ന് 75 കിലോമീറ്റർ അകലെയുള്ള തെലങ്കാനയിലെ ചിറ്റിയാൽ പട്ടണത്തിന് ചുറ്റുമുള്ള പലർക്കും മഹാത്മാഗാന്ധി ക്ഷേത്രം സന്ദർശിക്കുന്നത് ഒരു വികാരമായി മാറുന്നു. ജില്ലയിലെ ചിറ്റിയാൽ പട്ടണത്തിനടുത്തുള്ള പെഡ്ഡ കപർത്തി ഗ്രാമത്തിലെ ക്ഷേത്രമാണ് വിദൂര സ്ഥലങ്ങളിൽ നിന്നുള്ളവരുടെ ശ്രദ്ധ ആകർഷിക്കുന്നതെന്ന് ക്ഷേത്രം കൈകാര്യം ചെയ്യുന്ന മഹാത്മാ ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി…

Read More

ഹജ്ജ് കർമ്മങ്ങൾക്ക് പരിസമാപ്തി ; അവസാന വിമാനം ഇന്ത്യയിലേക്ക് തിരിച്ചു

റിയാദ്: സൗദി അറേബ്യയുടെ ദേശീയ വിമാനമായ സൗദിയ ഞായറാഴ്ച ഹാജിമാരുമായി അഹമ്മദാബാദിലേക്ക് തിരികെ പറന്നതോടെ, ഈ വർഷത്തെ ഹജ്ജുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പരിസമാപ്തിയായി. ഈവര്‍ഷം ഹജ്ജിനെത്തിയ വിദേശ ഹാജിമാരുമായുള്ള അവസാന വിമാനമാണ് ഇന്ത്യയിലേക്ക് തിരിച്ചത്. 347 തീർത്ഥാടകരുമായി മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സൗദിയയുടെ എസ്വി 5712 വിമാനം സൗദിയ എയർലൈൻസ് ചീഫ് ഹജ്ജ് ഉംറ ഓഫീസർ അമർ അൽ ഖുഷൈലാണ് ഫ്ലാഗ് ഓഫ് ചെയ്തത്. ജൂൺ ആറിനാണ് തീർത്ഥാടകരുടെ രാജ്യത്തേക്കുള്ള വരവ് ആരംഭിച്ചത്.

Read More

ഷാജഹാന്റെ കൊലപാതകം രാഷ്ട്രീയ വിരോധം മൂലമാണെന്ന് എഫ്.ഐ.ആർ റിപ്പോർട്ട്

പാലക്കാട്: മലമ്പുഴ കുന്നംകോട് സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാന്‍റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്ന് എഫ്.ഐ.ആർ റിപ്പോർട്ട്. ഷാജഹാന്‍റെ കാലിനും കഴുത്തിനും ഗുരുതരമായി പരിക്കേറ്റതായി എഫ്ഐആറിൽ പറയുന്നു. ശബരി, അനീഷ് എന്നീ രണ്ട് പേരാണ് ഷാജഹാനെ വെട്ടിയതെന്ന് ദൃക്സാക്ഷിയായ സുരേഷ് പറഞ്ഞു. തന്റെ മകൻ സുജീഷും അക്രമി സംഘത്തിലുണ്ടായിരുന്നുവെന്ന് സുരേഷ് പറയുന്നു. പാർട്ടി അംഗമായ സുരേഷിന്‍റെയും സുകുമാരൻ എന്ന മറ്റൊരാളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സുരേഷാണ് ഷാജഹാനെ ആശുപത്രിയിലെത്തിച്ചത്. ആദ്യം ശബരിയും പിന്നീട് അനീഷും വെട്ടിയെന്നാണ് സുരേഷിന്റെ മൊഴി.ഈ മേഖലയില്‍…

Read More

‘ഗാന്ധിയെയും നെഹ്റുവിനെയും കേന്ദ്രം അപമാനിക്കുന്നു’

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് സോണിയാ ഗാന്ധി. കേന്ദ്ര സർക്കാർ മഹാത്മാഗാന്ധിയെയും ജവഹർലാൽ നെഹ്റുവിനെയും അപമാനിക്കുകയാണെന്ന് സോണിയ ആരോപിച്ചു. നരേന്ദ്ര മോദി സർക്കാർ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് നീങ്ങുന്നത്. സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യൻ സൈനികർ നടത്തിയ ത്യാഗങ്ങളെ സർക്കാർ വിലകുറച്ച് കാണുകയാണ്. അവർ ചരിത്ര വസ്തുതകളെ വളച്ചൊടിക്കുകയും തെറ്റായ പ്രചാരണം നടത്തുകയും ചെയ്യുന്നു. അവർ സ്വയം മഹത്വവൽക്കരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും സോണിയ പറഞ്ഞു. ഗാന്ധിജി, നെഹ്റു, ആസാദ്, പട്ടേൽ തുടങ്ങിയ പ്രമുഖ നേതാക്കളെ അപമാനിക്കാനുള്ള ഏത് നീക്കത്തെയും കോൺഗ്രസ് ശക്തമായി എതിർക്കും. കഴിഞ്ഞ 75…

Read More

10 ശതമാനം എഥനോൾ മിശ്രിതം എന്ന ലക്ഷ്യം ഇന്ത്യ കൈവരിച്ചു ; പ്രധാന മന്ത്രി

ന്യൂഡല്‍ഹി: ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യവും ഉപഭോക്താവുമായ ഇന്ത്യ 10 ശതമാനം എഥനോൾ മിശ്രിതം എന്ന ലക്ഷ്യം കൈവരിച്ചതായി സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.  2022 നവംബറിൽ കൈവരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന 10 ശതമാനം എഥനോൾ ബ്ലെൻഡിങ്ങ് ജൂണിൽ കൈവരിക്കാൻ കഴിഞ്ഞു. ഈ വിജയം സർക്കാരിനെ പ്രോത്സാഹിപ്പിക്കുകയും ഇതുമൂലം 2025 ൽ 20% എഥനോൾ ബ്ലെൻഡ് ചെയ്ത പെട്രോൾ നിർമ്മിക്കണമെന്ന ലക്ഷ്യം സ്ഥാപിക്കുകയും ചെയ്തു. പെട്രോളിൽ എഥനോൾ കലർത്തുന്നത് 50,000 കോടി രൂപയുടെ വിദേശനാണ്യം ലാഭിക്കുന്നതിനും കാർബൺ ബഹിർഗമനം കുറയ്‌ക്കുന്നതിനും കാരണമായെന്ന്…

Read More
Click Here to Follow Us