തിരുവനന്തപുരം: കേരളത്തിന്റെ വിവിധ റയിൽവേ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര റയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനെ സന്ദർശിച്ച് സംസ്ഥാന മന്ത്രി വി അബ്ദുറഹ്മാന്‍. ഓണത്തിന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് നാട്ടിലെത്താൻ ശ്രമിക്കുന്ന മലയാളികൾക്കായി പ്രധാന നഗരങ്ങളിൽ നിന്ന് പ്രത്യേക ട്രെയിനുകളും നിലവിലുള്ള ട്രെയിനുകളിൽ അധിക കോച്ചുകളും അനുവദിക്കണമെന്ന് മന്ത്രിയോട് അഭ്യർത്ഥിച്ചതായി അബ്ദുറഹ്മാൻ പറഞ്ഞു. ഡൽഹി, മുംബൈ, അഹമ്മദാബാദ്, കൊൽക്കത്ത, ഗോവ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് സ്പെഷ്യൽ ട്രെയിനുകൾ വേണമെന്നായിരുന്നു ആവശ്യം. അങ്കമാലി-ശബരി പാതയുടെ സ്ഥലമെടുപ്പ് പൂർത്തിയാക്കാൻ ഉടൻ അനുമതിയും ഫണ്ടും നൽകണമെന്നും…
Read MoreAuthor: News Desk
മത്സ്യത്തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്താൻ സർക്കാർ; തീയതി പിന്നീട് തീരുമാനിക്കും
തിരുവനന്തപുരം: വിഴിഞ്ഞത്ത് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളെ സർക്കാർ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. സർക്കാരിന്റെ ക്ഷണം അംഗീകരിക്കുന്നതായി തിരുവനന്തപുരം ലത്തീൻ അതിരൂപത അറിയിച്ചു. ചർച്ചയുടെ തീയതി പിന്നീട് തീരുമാനിക്കും. വിഴിഞ്ഞം തുറമുഖം തീരദേശ മണ്ണൊലിപ്പിന് കാരണമാകുമെന്നും വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ തീരദേശവാസികൾ വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണത്തിനെതിരെ പ്രതിഷേധിക്കുകയാണ്.
Read Moreസിംബാബ്‌വെക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് പത്തുവിക്കറ്റ് വിജയം
ഹരാരെ: സിംബാബ്‌വെക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് പത്ത് വിക്കറ്റ് വിജയം. 190 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 30.5 ഓവറില്‍ സ്‌കോര്‍ മറികടക്കുകയായിരുന്നു. ഇന്ത്യക്കായി ശിഖർ ധവാൻ 81 റൺസും ശുഭ്മാൻ ഗിൽ 82 റൺസും നേടി. ടോസ് നേടിയ ഇന്ത്യ സിംബാബ്‌വെയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 40.3 ഓവറിൽ 189 റൺസിന് എല്ലാവരും പുറത്തായി. ഒമ്പതാം വിക്കറ്റിൽ ബ്രാഡ് ഇവാൻസും റിച്ചാർഡ് എൻ ഗാർവയും ചേർന്ന് പൊരുതി. ആദ്യ നാല് ബാറ്റ്സ്മാൻമാർ ഇരട്ട അക്കം കടക്കാതെ മടങ്ങിയപ്പോൾ ക്യാപ്റ്റൻ…
Read Moreരാജ്യത്ത് തുടർച്ചയായ 82ാം ദിവസവും പെട്രോൾ-ഡീസൽ വിലയിൽ മാറ്റമില്ല
ന്യൂഡൽഹി: ഇന്ത്യയിൽ തുടർച്ചയായ 82-ാം ദിവസവും പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു. ഡൽഹിയിൽ ഇന്നത്തെ പെട്രോൾ വില ലിറ്ററിന് 96.72 രൂപയാണ്. ഡീസൽ വില ലിറ്ററിന് 89.62 രൂപയായി. അതേസമയം, അന്താരാഷ്ട്ര വിപണിയിൽ എണ്ണയുടെ വില 100 ഡോളറിൽ താഴെയാണ്. ബ്രെന്‍റ് ക്രൂഡോയിൽ ബാരലിന് 94.97 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഡബ്ല്യുടിഐ ക്രൂഡിന്റെ വില 89.05 ഡോളറാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില താഴ്ന്ന നിലയിലാണ്. ഇന്ധന വില കുത്തനെ ഉയർന്നതിനെ തുടർന്ന് പെട്രോളിന്‍റെ എക്സൈസ് തീരുവ ലിറ്ററിന്…
Read Moreകേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്ന് യൂറിയ കലര്‍ത്തിയ പാല്‍ പിടികൂടി
പാലക്കാട്: കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ മായം കലര്‍ന്ന പാല്‍ പിടികൂടി. മീനാക്ഷിപുരം ചെക്ക് പോസ്റ്റിൽ നടത്തിയ റെയ്ഡിലാണ് മായം കലർന്ന പാൽ പിടികൂടിയത്. 12,750 ലിറ്റർ പാലാണ് പിടികൂടിയത്. പ്രാഥമിക പരിശോധനയിൽ പാലിൽ യൂറിയ കലർത്തിയതായി കണ്ടെത്തി. തമിഴ്നാട്ടിൽ നിന്നാണ് പാൽ കൊണ്ടുവന്നത്. കൊഴുപ്പിതര പദാർത്ഥങ്ങളുടെ അളവ് വർദ്ധിപ്പിക്കുന്നതിനാണ് യൂറിയ കലർത്തുന്നത്. ക്ഷീരവികസന വകുപ്പാണ് പരിശോധന നടത്തിയത്.
Read Moreവെജിറ്റേറിയൻ ഭക്ഷണത്തിൽ ചിക്കൻ പീസുകൾ; സ്വിഗ്ഗിക്കെതിരെ തമിഴ് സിനിമാ ഗാനരചയിതാവ്
പ്രമുഖ ഭക്ഷ്യ വിതരണ ശൃംഖലയായ സ്വിഗ്ഗിക്കെതിരെ ആരോപണവുമായി തമിഴ് ചലച്ചിത്ര ഗാനരചയിതാവ് കൊ സേഷ. വെജിറ്റേറിയൻ ഭക്ഷണത്തിൽ ചിക്കൻ കഷണങ്ങൾ കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം തന്‍റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് സ്വിഗ്ഗിക്കെതിരെ ആരോപണം ഉന്നയിച്ചത്. പരാതി പറഞ്ഞപ്പോൾ തന്റെ മതവികാരം വ്രണപ്പെടുത്തിയതിന് വെറും 70 രൂപ നഷ്ടപരിഹാരം നൽകുക മാത്രമാണ് സ്വിഗ്ഗി ചെയ്തതെന്നും സേഷ കുറിച്ചു. ഗോബി മഞ്ചൂരിയൻ വിത്ത് കോൺ ഫ്രൈഡ് റൈസ് ആണ് കൊ സേഷ സ്വിഗി വഴി ഓർഡർ ചെയ്തത്. എന്നാൽ, ഭക്ഷണത്തിൽ ചിക്കൻ പീസുകൾ കണ്ടെത്തിയെന്ന് അദ്ദേഹം കുറിച്ചു. ഭക്ഷണത്തിൻ്റെ…
Read Moreഓർഡർ ചെയ്ത വാച്ചിന് പകരം ഒഴിഞ്ഞ പെട്ടി; ആമസോൺ നഷ്ടപരിഹാരം നൽകണം
മലപ്പുറം: ആമസോണിൽ നിന്ന് ഓർഡർ ചെയ്ത വാച്ചിന് പകരം ഒഴിഞ്ഞ പെട്ടി ലഭിച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. പുളിക്കൽ സിയാംകണ്ടം സ്വദേശിയും കമ്പനി സെക്രട്ടറിയുമായ പി.ജസീലിന് നഷ്ടപരിഹാരം നൽകാൻ മലപ്പുറം ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടു. വാച്ചിന്‍റെ വിലയായി 3,495 രൂപയും ഒമ്പത് ശതമാനം പലിശയും നഷ്ടപരിഹാരമായി 25,000 രൂപയും കോടതി ചെലവായി 10,000 രൂപയും ഉപഭോക്താവിന് നൽകണമെന്നും കോടതി ഉത്തരവിട്ടു. ഇതോടെ 39,592 രൂപയാണ് ജസീലിന് നഷ്ടപരിഹാരമായി ആമസോൺ നൽകേണ്ടി വരിക. മാർക്കറ്റ് പ്ലേസ് മാത്രമാണെന്നും വിൽക്കുന്ന ഉൽപന്നങ്ങളിൽ തങ്ങൾക്ക്…
Read Moreമുല്ലപ്പെരിയാർ; മരങ്ങള്‍ മുറിക്കാന്‍ അനുമതി നൽകണമെന്ന് തമിഴ്നാട്
ന്യൂഡൽഹി: മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തുന്നതിനായി മരങ്ങൾ മുറിക്കാൻ അനുമതി നൽകണമെന്ന് മേൽനോട്ട സമിതി യോഗത്തിൽ തമിഴ്നാട് സർക്കാർ ആവശ്യപ്പെട്ടു. 15 മരങ്ങൾ മുറിക്കാൻ ഉടൻ അനുമതി നൽകണമെന്നാണ് തമിഴ്നാട് സർക്കാരിന്റെ ആവശ്യം. മരം മുറിക്കാൻ വനംവകുപ്പിന്‍റേത് ഉൾപ്പെടെയുള്ള അനുമതി ആവശ്യമാണെന്ന് കേരളത്തിലെ പ്രതിനിധികൾ യോഗത്തിൽ വ്യക്തമാക്കി. തുടർന്ന് അനുമതിക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മേൽനോട്ട സമിതി അധ്യക്ഷൻ ഗുൽഷൻ രാജ് കേരളത്തിന്റെ പ്രതിനിധികൾക്ക് നിർദ്ദേശം നൽകി. കഴിഞ്ഞ മഴക്കാലത്ത് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നപ്പോൾ കേരളം മേൽനോട്ട സമിതിക്ക് കത്തയച്ചിരുന്നു. ഈ കത്ത്…
Read More‘ഇത്തരം രാഷ്ട്രീയത്തിൽ നിങ്ങൾക്ക് ലജ്ജയില്ലേ?’
ന്യൂഡൽഹി: ക്രിമിനലുകൾക്ക് ബി.ജെ.പി നൽകുന്ന പിന്തുണ സ്ത്രീകളോടുള്ള പാർട്ടിയുടെ മനോഭാവത്തെയാണ് കാണിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇത്തരം രാഷ്ട്രീയത്തിൽ ലജ്ജയില്ലേയെന്ന് അദ്ദേഹം ചോദിച്ചു. ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികളെ ഗുജറാത്ത് സർക്കാർ വിട്ടയച്ച പശ്ചാത്തലത്തിലാണ് രാഹുലിന്‍റെ ചോദ്യം. ഉത്തർപ്രദേശിലെ ഉന്നാവോ, ഹത്രാസ് കേസുകളും ജമ്മു കശ്മീരിലെ കത്വ കേസും പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഉന്നാവോ കേസിൽ ബിജെപി എംഎൽഎയെ സംരക്ഷിക്കാൻ ശ്രമിച്ചു. കത്വ കേസിലെ പ്രതികൾക്ക് അനുകൂലമായി റാലി നടത്തി. ഹത്രാസ് കേസിലെ പ്രതികൾക്ക് അനുകൂലമാണ് സർക്കാർ.…
Read Moreപ്രിയ വർഗീസിന്‍റെ നിയമനം ; ഹൈക്കോടതിയെ സമീപിക്കാൻ സിൻഡിക്കേറ്റ്
കണ്ണൂർ: പ്രിയ വർഗീസിന്‍റെ നിയമനം മരവിപ്പിച്ച ഗവർണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റിന്‍റെ തീരുമാനം. അടിയന്തര സിൻഡിക്കേറ്റ് യോഗത്തിലാണ് ഗവർണർക്ക് വഴങ്ങേണ്ടെന്ന് തീരുമാനിച്ചത്. സ്റ്റേ ഉത്തരവിനെതിരെ വെള്ളിയാഴ്ച ഹൈക്കോടതിയെ സമീപിക്കും. ഗവർണറുടെ സ്റ്റേ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്ന് വി.സി ഗോപിനാഥ് രവീന്ദ്രന് നിയമോപദേശം ലഭിച്ചു. വി.സിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാതെയാണ് ഗവർണർ ഉത്തരവിറക്കിയത്. ഇത് നിയമപരമല്ലെന്നാണ് നിയമോപദേശം. കണ്ണൂർ സർവകലാശാലയിലെ മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസർമാരുടെ റാങ്ക് ലിസ്റ്റിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാകേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന്…
Read More