കിഴക്കമ്പലം: ഒറ്റത്തവണ കെട്ടിട നികുതി ഇളവ് വേണമെന്ന ട്വന്‍റി 20 ചീഫ് കോ-ഓർഡിനേറ്റർ സാബു എം ജേക്കബിന്റെ ആവശ്യം റവന്യൂ വകുപ്പ് തള്ളി. കിഴക്കമ്പലത്തെ കെട്ടിടത്തിന് നികുതിയിളവ് വേണമെന്ന് സാബു എം ജേക്കബ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഭക്ഷ്യവസ്തുക്കൾ സംഭരിക്കുന്ന ഗോഡൗണാണ് കെട്ടിടമെന്നും ജനങ്ങളിൽ നിന്ന് പണം ഈടാക്കി ഭക്ഷ്യവസ്തുക്കൾ നൽകുന്നുണ്ടെന്നും അതിനാൽ നികുതി ഇളവ് നൽകാനാവില്ലെന്നും സർക്കാർ വ്യക്തമാക്കി. കുന്നത്തുനാട് താലൂക്കിലെ കിഴക്കമ്പലം വില്ലേജിലെ ബ്ലോക്ക് 25ലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. സാബു സർക്കാരിനെ സമീപിച്ചതിനെ തുടർന്ന് കുന്നത്തുനാട് തഹസിൽദാർ സ്ഥലം സന്ദർശിച്ച് സർക്കാരിന് റിപ്പോർട്ട്…
Read MoreAuthor: News Desk
എഐഎഫ്എഫിന്റെ ഫിഫ വിലക്കിൽ പ്രതികരിച്ച് പാകിസ്താൻ ഫുട്ബോൾ ഫെഡറേഷൻ
ഡൽഹി: ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനെ ഫിഫ വിലക്കിയതിൽ പ്രതികരണവുമായി പാകിസ്ഥാൻ ഫുട്ബോൾ ഫെഡറേഷൻ (പിഎഫ്എഫ്). വരും വർഷങ്ങളിൽ ഇന്ത്യൻ ഫുട്ബോൾ തിരികെവന്ന് നമ്മളെ ആനന്ദിപ്പിക്കുമെന്ന് കരുതുന്നു. സൗഹൃദത്തിൻ്റെയും സ്നേഹത്തിൻ്റെയും നിമിഷങ്ങൾ പങ്കുവെക്കുന്നു എന്നും പാകിസ്താൻ ഫുട്ബോൾ ഫെഡറേഷൻ തങ്ങളുടെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു. എ.ഐ.എഫ്.എഫ് ഭരണത്തിൽ ബാഹ്യ ഇടപെടൽ നടത്തിയെന്നാരോപിച്ചാണ് ഫിഫ ഇന്ത്യയെ വിലക്കിയത്. കാലാവധി കഴിഞ്ഞിട്ടും എ.ഐ.എഫ്.എഫ് പ്രസിഡന്‍റായി തുടർന്ന പ്രഫുൽ പട്ടേലിനെ സുപ്രീം കോടതി ഇടപെട്ടാണ് നീക്കിയത്. പ്രഫുൽ പട്ടേലിനെ പുറത്താക്കി ഫെഡറേഷനെ നയിക്കാൻ സുപ്രീം കോടതി ഭരണസമിതിയെ നിയോഗിച്ചിരുന്നു. ഇത്…
Read Moreരാജ്യത്ത് 15,754 പുതിയ കോവിഡ് കേസുകൾ
രാജ്യത്ത് കഴിഞ്ഞ 15,754 പുതിയ കൊറോണ വൈറസ് അണുബാധകൾ ഉണ്ടായി, ഇതോടെ ആകെ കോവിഡ് -19 കേസുകളുടെ എണ്ണം 4,43,14,618 ആയി ഉയർന്നു, സജീവ കേസുകൾ 1,01,830 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച അപ്ഡേറ്റ് ചെയ്ത കണക്കുകൾ വ്യക്തമാക്കുന്നു. 47 മരണങ്ങള് കൂടി റിപ്പോര്ട്ട് ചെയ്തതോടെ മരണസംഖ്യ 5,27,253 ആയി ഉയര്ന്നു.—-##—-മൊത്തം അണുബാധയുടെ 0.23 ശതമാനം സജീവ കേസുകളും ദേശീയ കോവിഡ് -19 രോഗമുക്തി നിരക്ക് 98.58 ശതമാനവുമാണ് രേഖപ്പെടുത്തിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനുള്ളിൽ സജീവമായ കോവിഡ് -19…
Read Moreദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടില്‍ സിബിഐ റെയ്ഡ്
ഡൽഹി: ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടില്‍ സിബിഐയുടെ റെയ്ഡ്. എക്‌സൈസ് നയവുമായി ബന്ധപ്പെട്ട സംഭവത്തിലാണ് റെയ്ഡ് നടക്കുന്നത്. ആംആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ മദ്യനയം വലിയ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. വ്യാപക വിമര്‍ശനങ്ങളും ഇതിനെതിരെ ഉണ്ടായിരുന്നു. ഇതിനിടെയാണ് റെയ്ഡ്. എന്‍സിആര്‍ മേഖലയിലെ ഇരുപതോളം സ്ഥലങ്ങളിൽ സിബിഐ പരിശോധന നടത്തുന്നുണ്ട്. അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം സിസോദിയ നിഷേധിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്ത് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നവരെ ഇത്തരത്തില്‍ ദ്രോഹിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും സിസോദിയ ആരോപിച്ചു.
Read Moreകൗണ്ടി കളിക്കാനൊരുങ്ങി ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്
കൗണ്ടി കളിക്കാനൊരുങ്ങി ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. വാർവിക്ക്‌ഷെയർ സീസൺ അവസാനം വരെ സിറാജിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സിറാജ് ടീമിനായി മൂന്ന് മത്സരങ്ങൾ കളിക്കും. നിലവിൽ സിംബാബ്‍വേ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിന്‍റെ ഭാഗമാണ് സിറാജ്. സിംബാബ്‍വേ പരമ്പര ഓഗസ്റ്റ് 22ന് അവസാനിക്കും. സെപ്റ്റംബർ 12നാണ് വാര്‍വിക്ക്ഷയറിന്റെ അടുത്ത കൗണ്ടി മത്സരം. സോമർസെറ്റ് ആണ് എതിരാളികൾ. കൃണാൽ പാണ്ഡ്യയും ടീമിന്റെ 50 ഓവര്‍ സ്ക്വാഡിൽ അംഗമാണ്. ചേതേശ്വർ പൂജാര (സസക്സ്), ഉമേഷ് യാദവ് (മിഡിൽസെക്സ്), വാഷിംഗ്ടൺ സുന്ദർ (ലങ്കാഷയർ), നവ്‌ദീപ് സെയ്നി (കെൻ്റ്) എന്നീ…
Read Moreകോവിൻ പോർട്ടൽ വഴി ഇനി രക്ത-അവയവ ദാനവും
ന്യൂഡല്‍ഹി: കോവിൻ പോർട്ടലിൽ രക്ത-അവയവദാനം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്താനുള്ള നടപടികൾ കേന്ദ്രം ആരംഭിച്ചു. പോർട്ടലിന്‍റെ പുതുക്കിയ പതിപ്പ് അടുത്ത മാസം പകുതിയോടെ പ്രവർത്തനക്ഷമമാകും. കുട്ടികൾക്കും ഗർഭിണികൾക്കുമുള്ള സാർവത്രിക പ്രതിരോധ കുത്തിവെപ്പ് പരിപാടി (യുഐപി) പോർട്ടലിന് കീഴിൽ കൊണ്ടുവരും. ഇതിലൂടെ മുഴുവൻ വാക്സിനേഷൻ സംവിധാനവും ഡിജിറ്റലൈസ് ചെയ്യും. ഗുണഭോക്താക്കളുടെ വിവരശേഖരണം സുഗമമാക്കാൻ ഇതിലൂടെ സാധിക്കുമെന്ന് അധികൃതർ പറഞ്ഞു. കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ നൽകുന്ന സംവിധാനം പ്ലാറ്റ്ഫോമിൽ തുടരും. വാക്സിനേഷനുള്ള സ്ലോട്ടുകൾ പോർട്ടൽ വഴി മുൻകൂട്ടി ബുക്ക് ചെയ്യാം. എല്ലാ രോഗപ്രതിരോധ കുത്തിവയ്പ്പുകളും ഡിജിറ്റലൈസ് ചെയ്തുകഴിഞ്ഞാൽ, വാക്സിനേഷൻ…
Read Moreജി.എസ്.ടി അറസ്റ്റുകൾക്ക് കർശന നിയന്ത്രണങ്ങളുമായി പുതിയ മാർഗനിർദേശം
ജി.എസ്.ടി നിയമപ്രകാരമുള്ള അറസ്റ്റുകൾക്ക് കർശന നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ മാർഗനിർദേശം. കോർപറേറ്റ് സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരെ ആരോപണങ്ങളുടെ പേരിൽ മാത്രം വിളിച്ചുവരുത്തരുത്. ജി.എസ്.ടി കസ്റ്റംസ് അധികൃതർക്കാണ് കേന്ദ്രസർക്കാർ നിർദേശം നൽകിയത്. അറസ്റ്റ് ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ ഉദ്യോഗസ്ഥരുടെ കുടുംബത്തെയും കമ്പനി മാനേജ്മെന്റിനെയും 24 മണിക്കൂറിനകം അറിയിക്കണം. അറസ്റ്റിന്റെ കാരണങ്ങൾ ഉടനെ ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും നിർദേശങ്ങളിലുണ്ട്. ജി.എസ്.ടി നിയമപ്രകാരമുള്ള അറസ്റ്റ് കൂടുന്നതായി ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.
Read Moreജീവിതശൈലീരോഗ നിർണയ കാമ്പയിൻ; സംസ്ഥാനത്ത് അർബുദ സാധ്യത കണ്ടെത്തിയത് 81000 പേരിൽ
തൊടുപുഴ: ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ വീടുവീടാന്തരം കയറിയുള്ള ജീവിതശൈലീരോഗ നിർണയ കാമ്പയിനിൽ ഇതിനകം 81484 പേർക്ക് അർബുദ സാധ്യത കണ്ടെത്തി. ഇവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. ജീവിതശൈലീ രോഗങ്ങൾ മുൻകൂട്ടി കണ്ടെത്തുന്നതിനും തടയുന്നതിനുമായി നടന്നുകൊണ്ടിരിക്കുന്ന കാമ്പയിനിലാണ് മാരകമായ രോഗസാധ്യതയുള്ളവരെ തിരിച്ചറിഞ്ഞത്. കൂടുതൽ രോഗനിർണയത്തിനായി വിദഗ്ധ പരിശോധന നടത്താൻ അവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ട് മാസം മുമ്പ് ആരംഭിച്ച ‘ആരോഗ്യ അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന കാമ്പയിന്‍റെ ഭാഗമായി സംസ്ഥാനത്ത് ഇതിനകം 10.70 ലക്ഷം പേരെ അവരുടെ വീടുകളിൽ എത്തി ജീവിതശൈലീ രോഗങ്ങൾക്കായുള്ള പരിശോധന നടത്തിക്കഴിഞ്ഞു. ഇതിൽ…
Read Moreകാസർഗോഡ് ജനറൽ ആശുപത്രിയിലെ രാത്രികാല പോസ്റ്റ്മോർട്ടം ബഹിഷ്‌കരിച്ച് ഡോക്ടർമാർ
കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ രാത്രികാല പോസ്റ്റുമോര്‍ട്ടം ബഹിഷ്കരിച്ചു. മതിയായ ജീവനക്കാരും അടിസ്ഥാന സൗകര്യങ്ങളും ഇല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് തീരുമാനം. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ആശുപത്രിയിൽ രാത്രി പോസ്റ്റുമോര്‍ട്ടം ആരംഭിച്ചത്. അതേസമയം, ഡോക്ടർമാരുടെ നടപടിയിൽ പ്രതിഷേധിച്ച് യുവജന സംഘടനകൾ രംഗത്തെത്തി. കാസർകോട് എംഎൽഎ എൻ.എ നെല്ലിക്കുന്നിന്‍റെ നേതൃത്വത്തിൽ നടന്ന നിയമപോരാട്ടത്തിനൊടുവിലാണ് ജനറൽ ആശുപത്രിയിൽ രാത്രികാല പോസ്റ്റുമോർട്ടം ആരംഭിച്ചത്. എന്നാൽ ഈ ഉത്തരവിനെതിരെ തുടക്കം മുതൽ തന്നെ ഡോക്ടർമാർക്കിടയിൽ എതിർപ്പുണ്ടായിരുന്നു. മതിയായ ജീവനക്കാരും മതിയായ അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ രാത്രി പോസ്റ്റുമോര്‍ട്ടം നടത്തില്ലെന്നാണ് ഡോക്ടർമാരുടെ നിലപാട്. എന്നാൽ…
Read Moreവിഴിഞ്ഞം തുറമുഖ നിർമ്മാണം; മത്സ്യത്തൊഴിലാളികളുമായി സർക്കാർ ഇന്ന് ചർച്ച നടത്തും
വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖത്ത് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുമായി സർക്കാർ ഇന്ന് ചർച്ച നടത്തും. ഫിഷറീസ് മന്ത്രി വി.അബ്ദുറഹ്മാന്‍റെ അധ്യക്ഷതയിലായിരിക്കും നിർണായക ചർച്ച. ഏഴിന ആവശ്യങ്ങളും അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് മത്സ്യത്തൊഴിലാളികൾ. അതേസമയം, തുറമുഖ കവാടത്തിലെ പ്രതിഷേധം നാലാം ദിവസത്തിലേക്ക് കടന്നു. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് സംസ്ഥാനത്തുടനീളമുള്ള രൂപതകളുടെ പിന്തുണ ലഭിച്ചതോടെയാണ് സർക്കാർ നിലപാട് മയപ്പെടുത്തിയത്. സർക്കാരിന് ചർച്ചയല്ലാതെ മറ്റ് മാർഗമില്ല. ഫിഷറീസ് മന്ത്രി, അതിരൂപത വികാരി ജനറലും സമരസമിതി കൺവീനറുമായ ഫാദർ യൂജിൻ പെരേരയെ വിളിച്ച് ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചു.…
Read More