ജി.എസ്.ടി അറസ്റ്റുകൾക്ക് കർശന നിയന്ത്രണങ്ങളുമായി പുതിയ മാർഗനിർദേശം

ജി.എസ്.ടി നിയമപ്രകാരമുള്ള അറസ്റ്റുകൾക്ക് കർശന നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ മാർഗനിർദേശം. കോർപറേറ്റ് സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരെ ആരോപണങ്ങളു​ടെ പേരിൽ മാത്രം വിളിച്ചുവരുത്തരുത്. ജി.എസ്.ടി കസ്റ്റംസ് അധികൃതർക്കാണ് കേന്ദ്രസർക്കാർ നിർദേശം നൽകിയത്. അറസ്റ്റ് ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ ഉദ്യോഗസ്ഥരുടെ കുടുംബത്തെയും കമ്പനി മാനേജ്മെന്റിനെയും 24 മണിക്കൂറിനകം അറിയിക്കണം. അറസ്റ്റിന്റെ കാരണങ്ങൾ ഉടനെ ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും നിർദേശങ്ങളിലുണ്ട്. ജി.എസ്.ടി നിയമപ്രകാരമുള്ള അറസ്റ്റ് കൂടുന്നതായി ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആറ് വർഷങ്ങൾക്ക് ശേഷം വീണ്ടും സജീവ ചർച്ചയായി 'വർക്ക് ഫ്രം ഹോം; അനുകൂലിച്ചും പ്രതികൂലിച്ചും ജീവനക്കാരും കമ്പനികളും
  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts