സിദ്ധാന്ത് കപൂറിനു ജാമ്യം

ബെംഗളൂരു: ബെംഗളൂരുവില്‍ നിശ പാര്‍ട്ടിക്കിടെ മയക്കുമരുന്ന് ഉപയോഗിച്ചതിന് അറസ്റ്റിലായ ബോളിവുഡ് നടന്‍ സിദ്ധാന്ത് കപൂറിന് ജാമ്യം ലഭിച്ചു . ഇന്നലെ അറസ്റ്റ് ചെയ്‌ത നടനെ സ്റ്റേഷന്‍ ജാമ്യത്തിലാണ് വിട്ടയച്ചത്. കസ്റ്റഡിയിലെടുത്ത മറ്റ് നാല് പേരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതായി പോലീസ് അറിയിച്ചു.

ആവശ്യപ്പെടുമ്പോള്‍ നടന്‍ ഉള്‍പ്പെടെ അഞ്ച് പേരും പോലീസിന് മുന്‍പില്‍ ഹാജരാകണമെന്ന് ഈസ്റ്റ് ബെംഗളൂരു ഡിസിപി ഭീമ ശങ്കര്‍ ഗുല്ലെദ് അറിയിച്ചു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഞായറാഴ്‌ച രാത്രി എംജി റോഡിലെ ഹോട്ടലില്‍ പോലീസ് പരിശോധന നടത്തുകയായിരുന്നു. മയക്കുമരുന്ന് ഉപയോഗിച്ചതായി സംശയം തോന്നിയവരുടെ സാമ്പിളുകള്‍ മെഡിക്കല്‍ പരിശോധനയ്‌ക്ക് അയച്ചു. പരിശോധനയില്‍ 35 പേരെ കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്ന് മയക്കുമരുന്നുകളൊന്നും കണ്ടെത്തിയില്ലെങ്കിലും സമീപത്ത് നിന്ന് എംഡിഎംഎ, കഞ്ചാവ് എന്നിവ കണ്ടെത്തി’, ഡിസിപി ഭീമ ശങ്കര്‍ ഗുല്ലെദ് പറഞ്ഞു.

  ബെംഗളൂരുവിൽ 500 രൂപയുടെ ബിരിയാണി, കിട്ടുന്നത് 350 രൂപയ്ക്ക്! ഹോട്ടലുടമകളുടെ വയറ്റത്തടിച്ച് ഓൺലൈൻ ഭീമന്മാർ

ആരാണ് അവിടെ അത് ഉപേക്ഷിച്ചതെന്നറിയാന്‍ സിസിടിവി പരിശോധിക്കുമെന്ന് ഡിസിപി കൂട്ടിച്ചേര്‍ത്തു. നിശ പാര്‍ട്ടി നടന്ന ഹോട്ടലിന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണം യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സർപ്രൈസ് പ്രഖ്യാപനവുമായി കർണാടക ആർടിസി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  87.1 കോടി ഡോളറിന്റെ നിക്ഷേപം; ഇന്ത്യയുടെ സ്പേസ് ടെക് തലസ്ഥാനമായി ബെംഗളൂരു
[masterslider id="10"]

Related posts