കനത്ത മഴ: ബെംഗളൂരു ഈസ്റ്റിൽ പലയിടത്തും ആലിപ്പഴം വർഷം

stone hail rain climate

ബെംഗളൂരു: വെള്ളിയാഴ്ച വൈകുന്നേരത്തോടെ പെയ്ത മഴയിൽ ബെംഗളൂരു ഈസ്റ്റിൽ പലയിടത്തും ആലിപ്പഴം പെയ്തു. വൈറ്റ്ഫീൽഡ്, വർത്തൂർ തുടങ്ങിയ പ്രദേശങ്ങളിലുമാണ് അപ്രതീക്ഷിതമായ ആലിപ്പഴം ലഭിച്ചതായി റിപ്പോർട്ട് ചെയ്തത്. ഇന്നലെ വൈകുന്നേരവും അതിരാവിലെയും നഗരത്തിൽ കനത്ത മഴയാണ് ലഭിച്ചത്.

വെള്ളിയാഴ്ച ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ബെംഗളൂരുവിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്ച വൈകുന്നേരം പെയ്ത മഴ നഗരത്തിന്റെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് ശാന്തിനഗർ, മൈസൂർ ബാങ്ക് സർക്കിൾ, ലാൽബാഗ് എന്നിവയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ ഗതാഗത തടസ്സമുണ്ടാക്കുകയും ചിലയിടങ്ങളിൽ വൈദ്യുതി മുടങ്ങാനും ഇടയായി.

  നിധി തേടി സ്വകാര്യ ഭൂമിയിലെ ക്ഷേത്രം തകർത്തു; രണ്ടുപേർക്കെതിരെ കേസ്

അതേസമയം, ജൂൺ 7 വരെ ബെംഗളൂരുവിൽ കനത്ത മഴ തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശനിയാഴ്ച അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും വെള്ളിയാഴ്ചത്തെ മഴയെ തുടർന്ന് ചില മരങ്ങളും ശാഖകളും വീണിരുന്നു. ബെംഗളൂരു അർബന് പുറമെ കർണാടകയിലെ തെക്കൻ ഇന്റീരിയറിലെ മൈസൂരു, മാണ്ഡ്യ, ചാമരാജനഗർ ജില്ലകളിലും ശക്തമായ മഴ പെയ്യുമെന്ന് ഐഎംഡി പ്രവചിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിരോധിച്ചിട്ടും വിടാതെ നഗരത്തിലെ ഹോട്ടലുകൾ; രാത്രിയായാൽ ഭക്ഷണത്തിൽ കലർത്തുന്നത് കുട്ടികളുടെ മസ്തിഷ്കത്തെ ബാധിക്കുന്ന രാസവസ്തുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
[masterslider id="10"]

Related posts