പിഎസ്‌ഐ തട്ടിപ്പ്: എല്ലാ റിക്രൂട്ട്‌മെന്റുകളും റദ്ദാക്കി,

ബെംഗളൂരു: പൊലീസ് സബ് ഇൻസ്പെക്ടർമാരുടെ നിയമനത്തിൽ ക്രമക്കേടുണ്ടെന്ന ആരോപണത്തെ തുടർന്ന് കർണാടക സർക്കാർ എല്ലാ പിഎസ്ഐ റിക്രൂട്ട്മെന്റുകളും റദ്ദാക്കി. 2021 ഒക്ടോബറിൽ 545 പോലീസ് സബ് ഇൻസ്‌പെക്ടർ തസ്തികകളിലേക്ക് കർണാടക പോലീസ് സബ്-ഇൻസ്‌പെക്ടർ (പിഎസ്‌ഐ) പരീക്ഷ നടന്നിരുന്നു, അതിൽ 54,289 ഉദ്യോഗാർത്ഥികളാണ് പരീക്ഷയെഴുതിയത്. ഇപ്പോൾ സിഐഡി അറസ്റ്റ് ചെയ്തവരൊഴികെ പരീക്ഷയെഴുതിയ ഉദ്യോഗാർഥികൾക്ക് വീണ്ടും ഹാജരാകാമെന്നാണ് സർക്കാർ തീരുമാനം.

  കർണാടകയിൽ കനത്ത മഴ തുടരുന്നു; ചിക്കമഗളൂരുവിൽ ഇടിമിന്നലും ശക്തമായ കാറ്റും, ജനജീവിതം ദുസ്സഹം

കഴിഞ്ഞ 18 ദിവസമായി ഒളിവിലായിരുന്ന പിഎസ്‌ഐ റിക്രൂട്ട്‌മെന്റ് അഴിമതിക്കേസിലെ മുഖ്യപ്രതിയായ ബിജെപി നേതാവ് ദിവ്യ ഹഗരാഗിയെ കർണാടക ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി) അറസ്റ്റ് ചെയ്ത് മണിക്കൂറുകൾക്ക് ശേഷമാണ് കർണാടക സർക്കാരിന്റെ തീരുമാനം. ഡിസിപി പ്രകാശ് റാത്തോഡിന്റെ നേതൃത്വത്തിലുള്ള സിഐഡി പ്രത്യേക സംഘം മഹാരാഷ്ട്രയിലെ പൂനെയിൽ നിന്നാണ് ദിവ്യ ഹഗരഗിയെ കസ്റ്റഡിയിലെടുത്തത്. ഏതാനും ചോദ്യങ്ങൾ മാത്രം എഴുതിയിട്ടും നല്ല മാർക്ക് വാങ്ങിയ ഉദ്യോഗാർത്ഥി തൊഴിൽ ലഭിക്കാൻ വഴിയൊരുക്കിയ തട്ടിപ്പിലെ പ്രധാന പ്രതികളിലൊരാളാണ് ദിവ്യ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആറന്മുളയെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണിത്: അബിൻ വർക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രണ്ടാം ഭാര്യയ്ക്ക് സമ്മാനം വാങ്ങാൻ പണം വേണം; ഉറ്റസുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തി യുവാവ് ബെംഗളൂരുവിൽ പിടിയിൽ
[masterslider id="10"]

Related posts

Click Here to Follow Us