കേരള ബജറ്റ് ഇന്ന്.

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ പൂർണ ബജറ്റ് ഇന്നു രാവിലെ 9ന് നിയമസഭയിൽ മന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിക്കും.രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റാണ് ധനമന്ത്രി ഇന്ന് അവതരിപ്പിക്കുന്നത്.

കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും എന്തൊക്കെ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. ബജറ്റിനു തലേന്നു നിയമസഭയിൽ സമർപ്പിക്കാറുള്ള നടപ്പുസാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടും ഇന്ന് സഭയില്‍ വെക്കും.  

ഭൂമി ന്യായവില, സർക്കാർ സേവനങ്ങളുടെ ഫീസുകൾ, മോട്ടർവാഹന നികുതി, ഇന്ധനവില ഉയരുന്നതു കാരണം സർക്കാരിന് അധിക വരുമാനം കിട്ടുന്നതിനാൽ ഇതിലെ നികുതി വർധന ഒഴിവാക്കാനും സാധ്യതയുണ്ട്.

മദ്യ നികുതി പരിഷ്കരണവും തനതു മദ്യ ഉൽപാദനവും അജൻഡയിലുണ്ട്. റവന്യു വകുപ്പും തദ്ദേശ സ്ഥാപനങ്ങളും പിരിക്കുന്ന വിവിധ നികുതികൾ തുടങ്ങിയവയിലാണു വർധനയും പരിഷ്കരണവും പ്രധാനമായും പ്രതീക്ഷിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us