ഹർഷയുടെ കുടുംബത്തിന് 25 ലക്ഷം മാർച്ച്‌ 6 ന് കൈമാറും 

ബെംഗളൂരു: ശിവ​മൊ​ഗ്ഗ​യി​ല്‍ കൊ​ല്ല​പ്പെ​ട്ട ബ​ജ​രം​ഗ്ദ​ള്‍ പ്ര​വ​ര്‍​ത്ത​ക​നാ​യ ഹ​ര്‍​ഷ​യു​ടെ കു​ടും​ബ​ത്തി​ന് സർക്കാർ പ്രഖ്യാപിച്ച 25 ല​ക്ഷം രൂ​പ​ മാർച്ച്‌ 6 ന് മുൻ മുഖ്യമന്ത്രി ബി എസ് യെദി​യൂ​ര​പ്പ​ ഹർഷയുടെ വീട്ടിൽ നേരിട്ടെത്തി നൽകും.

ഓണ്‍​ലൈ​ന്‍ ക്യാമ്പയി​നി​ലൂ​ടെ ഹ​ര്‍​ഷ​യു​ടെ കു​ടും​ബ​ത്തി​നാ​യി ഇ​തി​നോ​ട​കം തന്നെ 60 ല​ക്ഷ​ത്തോ​ളം രൂപ സ​മാ​ഹ​രി​ച്ചി​ട്ടു​ണ്ട്. ഹർഷയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നൽകുന്ന കാര്യം മുഖ്യമന്ത്രി ​ബസ​വ​രാ​ജ് ബൊ​മ്മൈ ഫോ​ണി​ലൂ​ടെ അ​റി​യി​ച്ചു.

  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ

കഴിഞ്ഞ മാസം 20നാ​ണ് ശി​വ​മൊ​ഗ്ഗ​യി​ല്‍ 28കാ​ര​നാ​യ ഹ​ര്‍​ഷ കൊ​ല്ല​പ്പെ​ട്ട​ത്. ഇ​തേ​തു​ട​ര്‍​ന്ന് ശി​വ​മൊ​ഗ്ഗ​യി​ല്‍ വ്യാ​പ​ക സം​ഘ​ര്‍​ഷം തുടരുകയാണ്. നിരവധി പേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൊറോട്ടയ്ക്ക് ചാറ് ഇല്ലേ? 'ചാറ് കേസിൽ' വീണ്ടും ട്വിസ്റ്റ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts