തെരുവ് നായ്ക്കളോടുള്ള ക്രൂരത; ഓഡി ഡ്രൈവറിനായി തിരച്ചിൽ രൂക്ഷം

ബെംഗളൂരു: ജയനഗർ ടെൻത് ക്രോസിലെ റോഡരികിൽ കിടന്നുറങ്ങുകയായിരുന്ന തെരുവുനായയുടെ മുകളിലൂടെ ഡ്രൈവർ മനഃപൂർവ്വം ആഡംബരകാർ ഓടിച്ചുകയറ്റി. ഇതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെത്തുടർന്ന് സന്നദ്ധ സംഘടനാപ്രവർത്തകർ നൽകിയ പരാതിയിൽ സിദ്ധാപുര പോലീസ് കേസെടുത്തെങ്കിലും കാറോടിച്ചയാളെ കണ്ടെത്താനായില്ല. അപകടത്തെ തുടർന്ന് നടുഒടിഞ്ഞ നായയുടെ നില ഗുരുതരാമാണ്.

സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച പോലീസിന് കാറിന്റെ നമ്പർ തിരിച്ചറിയാൻ കഴിയാത്തതാണ് പ്രതിസന്ധിയായത്. എന്നാൽ കാറിനെക്കുറിച്ചുള്ള മറ്റുചില സൂചനകൾ ലഭിച്ചതായും ഡ്രൈവർ ഉടൻ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു. സി.സി. ടി.വി. ദൃശ്യങ്ങളിൽ വെള്ള കാർ റോഡിലൂടെ വരുന്നതും വഴിയരികിൽ ഉറങ്ങുകയായിരുന്ന നായയ്ക്ക് സമീപം അല്പനേരം നിർത്തുന്നതും ചെയ്‌തിരുന്നു.

  ബെംഗളൂരുവിനെ ഞെട്ടിച്ച് 'മരണപ്പാച്ചിൽ'; ഒരു സ്കൂട്ടറിൽ ആറ് കുട്ടികൾ, വാഹനം ഓടിച്ചത് പത്ത് വയസ്സുകാരൻ

തുടർന്ന് കുറച്ചുനേരം പുറകോട്ടെടുത്ത വാഹനം അമിതവേഗത്തിൽ നായയ്ക്ക് മുകളിലൂടെ കയറ്റിട്ടുകയാണ് ചെയ്തത്. പിന്നീട് കാർ അതിവേഗം ഓടിച്ചുപോകുകയും ചെയ്തു. ദൃശ്യങ്ങൾ സാമൂഹിക മാധ്യമത്തിലൂടെ പ്രചരിച്ചതിനെത്തുടർന്ന് ഡ്രൈവറെ പിടികൂടി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മൃഗസംരക്ഷണ സംഘടനാ പ്രവർത്തകർ ജയനഗറിൽ പ്രതിഷേധിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആംബുലൻസ് ജീവനക്കാരുടെ അനാസ്ഥ: പ്രസവത്തിനിടെ കുഞ്ഞിന്റെ തല വേർപെട്ട് ഗർഭപാത്രത്തിൽ കുടുങ്ങി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രധാനമന്ത്രിയുടെ യാത്രാമധ്യേ സ്‌ഫോടകവസ്തുക്കൾ കണ്ടെത്തിയ സംഭവം; ടൈമറും കണ്ടെത്തി
[masterslider id="10"]

Related posts

Click Here to Follow Us