ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (കെഎസ്ആർടിസി) മൈസൂരു അർബൻ (സിറ്റി), മൈസൂരു റൂറൽ ഡിവിഷനുകൾ വർധിച്ചുവരുന്ന നഷ്ടം കുറയ്ക്കുന്നതിനും പ്രവർത്തനത്തിൽ കാര്യക്ഷമത കൈവരിക്കുന്നതിനും വേണ്ടി അവ ഒരു സ്ഥാപനമായി ലയിപ്പിക്കപ്പെടാൻ ഒരുങ്ങുകയാണ്. പ്രവർത്തനങ്ങൾ പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ ലയനം,
ഡിസംബർ 28-ന് ബെംഗളൂരു ഹെഡ് ഓഫീസിൽ ചേർന്ന കെഎസ്ആർടിസി ബോർഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ലയനം പ്രാബല്യത്തിൽ വന്നുകഴിഞ്ഞാൽ, ഡിവിഷനുകൾ ഒരു യൂണിറ്റായി പ്രവർത്തിക്കുകയും ആവശ്യാധിഷ്‌ഠിത പ്രവർത്തനങ്ങളിലേക്കും ജീവനക്കാരിലേക്കും ക്രമപ്പെടുത്തുകയും ചെയ്യപ്പെടും.
കൂടാതെ ഇതിനുപുറമെ ലയന യൂണിറ്റുകളിലെ അധിക ജീവനക്കാരെ കെഎസ്‌ആർടിസിയുടെ മറ്റ് ഡിവിഷനുകളിൽ ആളില്ലാത്തതിനാൽ അവിടേയ്ക്ക് പുനർവിന്യസിപ്പിക്കുകയും ചെയ്യും. ഈ പുതുവികസനം സ്ഥിരീകരിച്ചുകൊണ്ട് എല്ലാ വർഷവും മൈസൂരിലെ ഇരട്ട ഡിവിഷനുകൾക്ക് സ്ഥിരമായി 50 കോടി രൂപ മുതൽ 100 കോടി രൂപ വരെ നഷ്ടമുണ്ടാകാറുണ്ടെന്ന് കണക്കാക്കുന്നതായും കെഎസ്ആർടിസി ചെയർമാൻ ചന്ദ്രപ്പ പറഞ്ഞു.
ഞങ്ങൾക്ക് അനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, ഡിപ്പോകൾ, സ്റ്റാഫ്, മെഷിനറികൾ, തൊഴിലാളികൾ, വിഭവങ്ങൾ എന്നിവയുണ്ട്, ഇവയ്‌ക്കെല്ലാം ആയി വേണ്ട ശമ്പളത്തിനും ചിലവുകൾക്കുമായി മിക്കവാറും ലഭിക്കുന്ന വരുമാനവും തീർന്നു പോകാറാണ് പതിവെന്നും അങ്ങനെയുള്ള വരുമാനവും ചെലവും സന്തുലിതമാക്കുന്നതിനും നഷ്ടം തടയുന്നതിനും വേണ്ടിയാണ് അവ ലയിപ്പിക്കുന്നതെന്നും ഇനി മുതൽ, ഒന്നിലധികം ഓഫീസുകൾക്ക് പകരം ഞങ്ങൾക്ക് ഒരു ഓഫീസ് മാത്രമേ ഉണ്ടാകൂ, എന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.