ചെന്നൈ: കൂനൂരിൽ നടന്ന ഹെലികോപ്റ്റർ അപകടത്തിൽ വിടപറഞ്ഞ സംയുക്ത സേനാ മേധാവി ബിപിൻ ലക്ഷ്മൺ സിങ് റാവത്തിന്റെ വിലാപയാത്രയിൽ പൊലിസ് വാഹനം അപകടത്തിൽപ്പെട്ടു. ആംബുലൻസുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 10 പേർക്ക് പരിക്കേറ്റിട്ടുണ്ട് കൂടാതെ മറ്റുചിലർക്ക് സാരമായ പരിക്കുകളുമുണ്ട്.
വിലാപയാത്രയായി റാവത്തിന്റെ മൃതദേഹം വെല്ലിങ്ഡണിലെ സൈനിക ആശുപത്രിയിൽ നിന്ന് സുലൂരിലെ സൈനിക കേന്ദ്രത്തിലേക്ക് കൊണ്ടുപോകവേയാണ് അപകടമുണ്ടായത്.
ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിലെ ആംബുലൻസുകളിലേയ്ക്ക് നാട്ടുകാർ പുഷ്പങ്ങൾ ചൊരിയുകയും ‘ഭാരത് മാതാ കീ ജയ്!’ എന്ന് വിളിക്കുകയും ചെയ്തു.
Locals shower flowers and chant 'Bharat Mata ki Jai!'as ambulances carrying the mortal remains of #CDSBipinRawat, his wife and other personnel who died in the #CoonoorHelicopterCrash, have left for #Sulur airbase from Madras Regimental Centre in #Nilgiris district@TheQuint pic.twitter.com/oPKfnoj5Ng
— Smitha T K (@smitha_tk) December 9, 2021
മൃതദേഹം ഇന്ന് വൈകീട്ടോടെ ഡൽഹിയിലെത്തിക്കും. തുടർന്ന് ഔദ്യോഗിക വസതിയിൽ വെള്ളിയാഴ്ച 11 മുതൽ രണ്ടു മണിവരെ പൊതുദർശനത്തിന് വെച്ചശേഷം റാവത്തിന്റെ സംസ്‌കാരം വെള്ളിയാഴ്ച ഡൽഹി ബ്രാർ സ്‌ക്വയറിൽ നടക്കും ബിപിൻ റാവത്തിന്റെ മരണത്തിൽ ഉത്തരാഖണ്ഡ് സർക്കാർ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.