ന​ഗരത്തിൽ 60 വർഷം പഴക്കമുള്ള കെട്ടിടം തകർന്നു വീണു

ബെം​ഗളുരു; കെട്ടിടം തകർന്നു വീഴുന്നത് ന​ഗരത്തിൽ കൂടുന്നു, ഇത്തവണ 60 വർഷം പഴക്കമുള്ള രാജാജി ന​ഗറിലെ ബഹുനില കെട്ടിടമാണ് ഇത്തവണ തകർന്നു വീണത്.

കൂടാതെ വിള്ളലുകൾ കെട്ടിടത്തിൽ നേരത്തെ കണ്ടെത്തിയതിനാൽ അടിയന്തിരമായി താമസക്കാരെ ഒഴിപ്പിച്ചതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നുവെന്ന് അധികാരികൾ വ്യക്തമാക്കി.

60 വർഷം പഴക്കമുള്ള കെട്ടിടത്തിന് ചരിവും വിള്ളലും കണ്ടെത്തിയതിനെ തുടർന്നാണ് അപകട സാധ്യത മുന്നിൽ കണ്ട് താമസക്കാരെ ഒഴിപ്പിച്ചത്. 3 ആഴ്ച്ചക്കിടെ ന​ഗരത്തിൽ തകർന്നു വീഴുന്ന ആറാമത്തെ കെട്ടിടമാണിത്.

  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ

അടുത്തിടെ നിർത്താതെ പെയ്യുന്ന കനത്ത മഴയെ തുടർന്നാണ് കെട്ടിടങ്ങൾ തകരുന്നതെന്നാണ് അധികൃതർ പറയുന്നത്. കഴിഞ്ഞ ദിവസം തകർന്നു വീണ കെട്ടിടം അനുമതിയില്ലാതെ നിർമ്മിച്ചിരുന്നതാണെന്നും അധികൃതർ പരിശോധനയിൽ കണ്ടെത്തിയിരുന്നു.

തുടർന്ന് കോർപ്പറേഷൻ നടത്തിയ പരിശോധനയിൽ 404 കെട്ടിടങ്ങൾക്ക് ബലക്ഷയം ഉണ്ടെന്നാണ് കണക്കുകൾ.

  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം
[masterslider id="10"]

Related posts