നഗരത്തിൽ താമസിക്കുന്ന മലയാളി യുവാവ് വെള്ളച്ചാട്ടത്തിൽ മുങ്ങി മരിച്ചു

ബെംഗളൂരു: നഗരത്തിൽ നിന്ന് മാറി മൈസൂരിനടുത്തുള്ള മണ്ഡ്യയിലെ ഗണലു വെള്ളച്ചാട്ടം കാണാൻ എത്തിയ മലയാളി യുവാവ് മുങ്ങി മരിച്ചു.

കോട്ടയത്തെ ദേവലോകം ചെന്തിട്ടയിൽ വീട്ടിൽ വിശാൽ വർഗീസ് ജോർജാണ് എന്ന 24 കാരണാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ വെള്ളച്ചാട്ടത്തിനടൂത്ത് കുളിക്കുന്നതിനിടെയിലാണ് സംഭവം.

  തുംഗഭദ്ര നദിയിലെ സ്റ്റീൽ പാലം തകർന്നു: റായ്ച്ചൂർ-മന്ത്രാലയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു

ബെംഗളൂരുവിലെ ഡോംളൂരിലുള്ള അക്വാർഡ് സിസ്റ്റംസിലെ സോഫ്റ്റ്‌വേർ എൻജിനിയറായി ജോലി ചെയ്തു വരികയായിരുന്നു വിശാൽ.

നാലു സുഹൃത്തുക്കൾ രണ്ടു ബൈക്കുകളിലായി വെള്ളച്ചാട്ടം കാണാൻ എത്തിയതായിരുന്നു. പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുകയും. മൃതദേഹം മലവള്ളി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts