കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ ഇനി സ്മാര്‍ട്ട്കാര്‍ഡ്

കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ യാത്രചെയ്യാന്‍ ഇനി സ്മാര്‍ട്ട്കാര്‍ഡ് ൈകയില്‍ കരുതിയാല്‍മതി. ജി.പി.ആര്‍.എസ്. സംവിധാനമുള്ള ടിക്കറ്റ് മെഷീനുകളുമായി ബന്ധിപ്പിച്ചാണ് സംവിധാനം നടപ്പാക്കാന്‍ കോര്‍പറേഷന്‍ ഒരുങ്ങുന്നത്. വിദേശ രാജ്യങ്ങളിലേതുപോലുള്ള സംവിധാനമൊരുക്കുന്നതിലൂടെ യാത്രക്കാരെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. പത്തുരൂപ നല്‍കിയാല്‍ കാര്‍ഡ് ലഭിക്കും. ഇതില്‍ എത്ര തുക വേണമെങ്കിലും റീച്ചാര്‍ജ് ചെയ്യാം. കണ്ടക്ടറുടെ കൈവശം പണംനല്‍കിയോ ഓണ്‍ലൈന്‍ ബാങ്കിങ് സംവിധാനം ഉപയോഗിച്ചോ കാര്‍ഡ് റീച്ചാര്‍ജ് ചെയ്യാനാകും. ബസില്‍ക്കയറി പണം നല്‍കുന്നതിനുപകരം കാര്‍ഡ് കണ്ടക്ടറുടെ കൈവശം നല്‍കണം. ഇത് ടിക്കറ്റ് മെഷീനില്‍ ഉരയ്ക്കുന്നതോടെ ടിക്കറ്റ് തുക കോര്‍പറേഷന് ലഭിക്കും. ബാങ്ക് എ.ടി.എം. കാര്‍ഡുകളുടെ സമാനരൂപത്തിലാവും സ്മാര്‍ട്ട് കാര്‍ഡുകള്‍ തയ്യാറാവുക. ബസ് യാത്രയില്‍ ഏറെ പ്രയാസമുണ്ടാക്കുന്ന ചില്ലറക്ഷാമത്തിനും ഇതുവഴി പിഹാരമാകും. കാര്‍ഡ് വാങ്ങി റീച്ചാര്‍ജ് ചെയ്താല്‍ കെ.എസ്.ആര്‍.ടി.സിയുടെ ഓര്‍ഡിനറി ബസുകള്‍ മുതല്‍ സ്കാനിയ വരെയുള്ള വാഹനങ്ങളില്‍ യാത്ര ചെയ്യാനാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തായ്‌കോണ്ടോ റിംഗിൽ ചട്ടങ്ങൾ കാറ്റിൽപ്പറത്തി; റിഫറിയുടെ വീഴ്ചയിൽ മലയാളി വിദ്യാർത്ഥി വെന്റിലേറ്ററിൽ, വില്ലനായത് ആ വിനാശകരമായ കിക്ക്!
  കാത്തിരിപ്പ് 36 വർഷം; ബത്തേരി - ബെംഗളൂരു യാത്രാദൂരം 40 കിലോമീറ്റർ കുറയും; പാലത്തിന് കർണാടകത്തിന്റെ പച്ചക്കൊടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുംഭമേളയിൽ 'വൈറലായ' ആ പെൺകുട്ടി എവിടെ? സുരക്ഷ വർദ്ധിപ്പിച്ച് ഹൈക്കോടതി; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts