ബെംഗളുരു: കോവിഡ് ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചും സാമൂഹിക അകലം കാത്തു സൂക്ഷിച്ചും അനേക്കൽ വി.ബി.എച്ച്.സി.വൈഭവ അപ്പാർട്ട്മെൻ്റിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു.
മുഖ്യ അതിഥിയായി പരിപാടിയിൽ പങ്കെടുത്ത അനേകൽ ബെസ് കോം എ.ഇ.ഇ ശ്രീ പരഷ്യ നായക് പതാക ഉയർത്തി .
റസിഡൻ്റ് അസോസിയേഷൻ പ്രസിഡൻറ് ശ്രീ സലി പി.എസ് മുഖ്യാതിഥിയെ ആദരിച്ചു.
തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും ദേശഭക്തി ഗാനങ്ങളും അതിനോടനുബന്ധിച്ചുള്ള പരിപാടികളും നടന്നു.
സെക്രട്ടറി നാനാ മോഹന ആഘോഷ പരിപാടികൾ നിയന്ത്രിച്ചു.
ചന്തപ്പുര ആനക്കൽ റോഡിൽ സ്ഥിതി ചെയ്യുന്ന 16 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന വി.ബി.എച്ച്.സി.വൈഭവയിൽ 1854 വീടുകൾ ഉണ്ട്.
33% മാത്രം സ്ഥലത്താണ് നിർമ്മാണം നടന്നിട്ടുള്ളത്.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുള്ള വരും ഒത്തൊരുമയോടെ താമസിക്കുന്ന ഇവിടെ ഓണം മുതൽ ഹോളി വരെ എല്ലാവിധ ആഘോഷങ്ങളും എല്ലാവരുടെയും പങ്കാളിത്തത്തോടുകൂടി നടത്തപ്പെടുന്നു.
ഇവിടെ ചിൽഡ്രൻസ് പാർക്ക്, പ്രാഥമികആരോഗ്യ കേന്ദ്രം, വാണിജ്യ സമുച്ചയങ്ങൾ, എ.ടി.എം, ഹോട്ടലുകൾ തുടങ്ങിയവയും ക്രമീകരിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.