തൃശൂർ: ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് എത്തിച്ച് തൃശൂർ, പെരുമ്പാവൂർ, ആലുവ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നവരാണ് പിടിയിലായത്. കാറിൽ മാരക മയക്കുമരുന്നുമായി രണ്ടുപേരെ കുതിരാനിൽ എക്സൈസ് ഇന്റലിജൻസും സ്പെഷ്യൽ സ്‌ക്വാഡും ചേർന്നാണ് പിടികൂടിയത്.
പെരുമ്പാവൂർ വെങ്ങോല കൊപ്പറമ്പിൽ അൻഷാദ്(27), പെരുമ്പാവൂർ മുടിക്കൽ കുടുമ്പത്തുകുടി സിൻഷാദ് (25) എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ വിലവരുന്ന ലഹരിമരുന്നായ മെത്തലീൻ ഡയോക്സി മെത്താംഫിറ്റമിൻ പിടികൂടി.
ആഡംബര കാറിൽ വൻതോതിൽ ലഹരിമരുന്ന് കടത്തുന്നതായി മധ്യമേഖലാ ഇന്റലിജൻസിന് വിവരം ലഭിച്ചിരുന്നു. ഒരു മാസത്തോളം അന്വേഷണവും നിരീക്ഷണവും നടത്തിയാണ് പ്രതികളെ പിടികൂടിയത്. പരിശോധന ഒഴിവാക്കാൻ ഡോക്ടറുടെ എംബ്ലം പതിപ്പിച്ച ആഡംബര വാഹനത്തിലാണ് ലഹരിമരുന്ന് കടത്തിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്താൻ ശ്രമിച്ച എക്‌സൈസ് സംഘത്തെ വെട്ടിച്ച് കടക്കാൻ ശ്രമിച്ച പ്രതികളെ അതിസാഹസികമായി പിന്തുടർന്നാണ് പിടികൂടിയത്. വാഹനത്തിൽ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് ഏറെ നേരത്തെ പരിശോധനയ്ക്ക് ശേഷമാണ് എക്‌സൈസിന് കണ്ടെടുക്കാനായത്.
ബംഗളൂരുവിൽ നിന്ന് കടത്തി കൊണ്ടുവന്ന മയക്കുമരുന്ന് ഡി ജെ, റേവ് പാർട്ടികളിൽ ഉപയോഗിക്കുന്നതായാണ് വിവരം ലഭിച്ചിട്ടുള്ളത്. സമീപകാലത്ത് സിനിമ -സീരിയൽ മേഖലയിൽ ഇത്തരം മയക്കുമരുന്നിന്റെ ഉപയോഗത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെത്തുടർന്ന് എക്‌സൈസ് ഇവയുടെ ഉറവിടം സംബന്ധിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. പ്രതികളുടെ സിനിമാ- സീരിയൽ ബന്ധങ്ങളെക്കുറിച്ച് കൂടുതൽ അന്വേഷണവും എക്സൈസ് നടത്തിവരുന്നുണ്ട്.
ഗുണ്ടാ സംഘങ്ങളെ പിടികൂടാൻ കേരള പോലീസിന്റെ ‘ഓപ്പറേഷൻ റേഞ്ചർ’
സംസ്ഥാനത്തെ ഗുണ്ടാ സംഘങ്ങളേയും സാമൂഹ്യ വിരുദ്ധരേയും അടിച്ചമർത്താൻ ‘ഓപ്പറേഷൻ റേഞ്ചർ’ നടപടികളുമായി തൃശ്ശൂർ സിറ്റി പോലീസ്. ഇതുമായി ബന്ധപ്പെട്ട് 20 പൊലീസ് സ്റ്റേഷൻ പരിധികളിലുള്ള 335 ഒളിത്താവളങ്ങളിലാണ് പോലീസ് റെയ്ഡ് നടത്തിയത്.
മാല മോഷ്ടാക്കൾ, മദ്യം മയക്കുമരുന്ന് വിൽപനക്കാർ എന്നിവരുടെ പട്ടിക തയ്യാറാക്കി പ്രത്യേകം നിരീക്ഷിക്കും. മുൻപ് മയക്കുമരുന്ന് കേസുകളിൽ പ്രതിയായവരുടെ നിലവിലെ അവസ്ഥ പരിശോധിക്കുന്നതിന് എം ബീറ്റ് എന്ന മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കും.
അതേസമയം 592 ക്രിമിനൽ പശ്ചാത്തലമുള്ളവരെ പോലീസ് പരിശോധിച്ചു. ഇതിൽ 105 പേർക്കെതിരെ ക്രിമിനല്‍ ചട്ട പ്രകാരം മുൻകരുതൽ നടപടിക്ക് ശുപാർശ ചെയ്തു. കാപ്പ നിയമപ്രകാരം 2 പേർക്കെതിരെ നടപടി വന്നു. 40 പേരുടെ പേരിൽ പുതുതായി റൗഡി ഹിസ്റ്ററി ഷീറ്റുകൾ തുടങ്ങി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.