ബെംഗളൂരു : സ്രവ സാമ്പിളുകൾ പരിശോധിച്ചതിന് ശേഷം 7 മണിക്കൂറിനുള്ളിൽ പരിശോധനാ ഫലം ലഭ്യമാക്കണമെന്ന് ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം, ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പുറത്തിറങ്ങി.
സ്രവം ശേഖരിച്ചശേഷം പരമാവധി 24 മണിക്കൂറിനുള്ളിൽ ലാബിലെത്തിക്കണമെന്നാണ് പുതിയ നിർദേശം.
സ്രവം ശേഖരിച്ചയാൾക്ക് ഒരോഘട്ടത്തിലും ഇതുസംബന്ധിച്ച മൊബൈൽ സന്ദേശം അയയ്ക്കണം.
72 മണിക്കൂറിനുള്ളിൽ ഫലവും ലഭ്യമാക്കണം.
സ്രവപരിശോധനാഫലം വരുന്നതുവരെയുള്ള വിവിധ ഘട്ടങ്ങൾ ആരോഗ്യവകുപ്പിന്റെ പോർട്ടലിൽ ചേർക്കുകയും വേണം.
വിവരങ്ങൾ കംപ്യൂട്ടറിൽ ചേർക്കുന്നതിനും രോഗികൾക്കും അത്യാവശ്യ വിവരങ്ങൾ ശേഖരിക്കുന്നതിലും അതാത് ജില്ലാ ഭരണകൂടങ്ങൾക്ക് ആവശ്യമെങ്കിൽ പ്രത്യേകം ജീവനക്കാരെ നിയമിക്കാനും അനുമതിയുണ്ട്.