ഇന്ന് സംസ്ഥാനത്ത് 10 മരണം; 445 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

ബെംഗളൂരു : കർണാടകയിൽ ഇന്ന് 10 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഇതിൽ 3 പേർ ബെംഗളുരു നഗര ജില്ലയിൽ നിന്നാണ്.

കോലാറ,ബാഗൽകോട്ട്, ബെല്ലാരി, ബീദർ, ശിവമൊഗ്ഗ,ധാർവാഡ്, കലബുറഗി എന്നീ ജില്ലയിൽ ഓരോ മരണം റിപ്പോർട്ട് ചെയ്തു.

ആകെ കോവിഡ് മരണം 180 ആയി.

ഇന്ന് 5 മണിക്ക് കർണാടക സർക്കാറിൻ്റെ ആരോഗ്യ വിഭാഗം പുറത്തറക്കിയ ബുള്ളറ്റിൻ പ്രകാരം 445 പേർക്ക് സംസ്ഥാനത്ത് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 65 പേർ മറ്റ് സംസ്ഥാങ്ങളിൽ നിന്ന് എത്തിയതാണ് 21 പേർ വിദേശത്ത് നിന്ന് മടങ്ങിയവർ ആണ്.

  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ

ആകെ രോഗ ബാധിതരുടെ എണ്ണം 11005 ആയി, ഇതിൽ 3905 പേർ വിവിധ ആശുപത്രികളിൽ ചികിൽസയിൽ ഉണ്ട്.

ഇന്ന് 246 പേർ രോഗമുക്തി നേടി, ആകെ ആശുപത്രി വിട്ടവരുടെ എണ്ണം 6916 ആയി.

ഇന്ന് ബെംഗളൂരു നഗര ജില്ലയിൽ 144 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഗ്രാമ ജില്ലയിൽ 3 പേർ, ബെളളാരി 47, കലബുറഗി 42, കൊപ്പാള 36, ദക്ഷിണ കന്നഡ 33, ധാർവാഡ് 30, റായ്ച്ചൂരു 14, ഗദ്ഗ് 12, ചാമരാജ് നഗർ 11, ഉഡുപ്പി 9, യാദ ഗിരി 7 ,മണ്ഡ്യ ,ഉത്തര കന്നഡ, ബാഗൽ കോട്ട, ശിവ മൊഗ്ഗ 6 വീതം, മൈസൂരു 5, ചിക്കമഗളൂരു 4, കൊഡുഗു 4, ഹാസന 3 ,വിജയ പുര 2 എന്നിങ്ങനെയാണ് സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് രോഗികളുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിയതി തീരുമാനിച്ചു: ഈ ദിവസം സത്യപ്രതിജ്ഞ ചെയ്ത് കർണാടക മുഖ്യമന്ത്രിയായി ഡികെ ശിവകുമാർ അധികാരമേൽക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൗറിംഗ് ആശുപത്രിക്ക് പിന്നാലെ അടുത്ത അപകടം; കനത്ത മഴയിൽ മതിൽ ഇടിഞ്ഞുവീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം
[masterslider id="10"]

Related posts