ഭാവന വായ്പയുടെ പലിശ നിരകുകള്‍ കുറഞ്ഞു തുടങ്ങി;എസ് ബി ഐ യും യുനിയന്‍ ബാങ്കും കുറഞ്ഞ നിരക്കുകള്‍ പ്രഖ്യാപിച്ചു.

ന്യൂഡല്‍ഹി: സാധാരണക്കാര്‍ക്ക് ആശ്വാസമായി എസ്‌ബിഐയും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയും പലിശ നിരക്കില്‍ വന്‍ കുറവ് പ്രഖ്യാപിച്ചു. അടിസ്ഥാന വായ്പാ പലിശ നിരക്കില്‍ 0.9 ശതമാനത്തിന്റെ കുറവാണ് എസ്‌ബി‌ഐ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ നിലവിലുള്ള 8.9 ശതമാനം പലിശ 8 ശതമാനമായി കുറഞ്ഞു.

കഴിഞ്ഞ ആറ് വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് എസ്‌ബി‌ഐ പ്രഖ്യാപിച്ചിരിക്കുന്നത്. ഭവന, വാഹന വായ്‌പകള്‍ക്ക് ഉള്‍പ്പടെയുള്ളവയ്ക്ക് പലിശ നിരക്ക് കുറയുമെന്നത് സാധാരണക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. 9.1 ശതമാനത്തിനാണ് എസ്‌ബി‌ഐ ഭവന വായ്പകള്‍ നല്‍കുന്നത്. ഇത് 8.25 ശതമാനമായി കുറയും. സ്ത്രീകളുടെ ഭവന വായ്പ നിരക്ക് 8.20 ശതമാനമായും നിശ്ചയിച്ചിട്ടുണ്ട്.

  മെട്രോ നിർമാണത്തിനിടെ റോഡിലേക്ക് ഇരുമ്പ് ഷീറ്റ് വീണു; ബെംഗളൂരുവിൽ കാറുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

30 ലക്ഷം രൂപ വരെയുള്ള ഭവന വായ്പയ്ക്ക് 27,185 രൂപയാണ് എസ്‌ബി‌ഐയുടെ വായ്പയ്ക്ക് തിരിച്ചടവ് വരുന്നത്. ഇനി ഇത് 25,467 രൂപയായി കുറയും. അതായത് 1718 രൂപയുടെ കുറവ് ഒരു മാസം ഉണ്ടാകും. നോട്ട് അസാധുവാക്കലിന് ശേഷം ബാങ്കുകള്‍ അവരുടെ സമ്പത്ത് സാധാരണക്കാര്‍ക്കായി ഉപയോഗിക്കണമെന്ന നിര്‍ദേശം കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് വായ്പാ പലിശ നിരക്കില്‍ വലിയൊരു കുറവ് എസ്‌ബി‌ഐ വരുത്തിയിരിക്കുന്നത്.

  13 കോടി വിറ്റുവരവുള്ള ബെംഗളൂരു ജെൻ സി സംരംഭകൻ വാങ്ങിയത് 1.8 കോടിയുടെ ഫ്ലാറ്റ്; 'ഇതൊരു തുടക്കം മാത്രം എന്ന് ബെംഗളൂരു യുവ സംരംഭകൻ

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയും വായ്പാ പലിശ നിരക്കില്‍ കുറവ് വരുത്തിയിട്ടുണ്ട്. 0.65 ശതമാനം മുതല്‍ 0.9 ശതമാനം വരെയാണ് കുറവ് വരുത്തിയിരിക്കുന്നത്. ഉടന്‍ തന്നെ മറ്റ് ബാങ്കുകളും ഇതുപോലത്തെ പ്രഖ്യാപനങ്ങള്‍ നടത്താനാണ് സാധ്യത.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ‘നിന്റെ റേറ്റെത്രയാടി?’; ബെംഗളൂരുവിൽ രാത്രി ടാക്സി കാത്തുനിന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം, പ്രതി പിടിയിൽ
[masterslider id="10"]

Related posts