ഹമ്പമ്പോ എന്തൊരു ചാർജ് ! വെറും 15 കിലോമീറ്റർ ഓടിയതിന് 4300 രൂപ ഈടാക്കി ഓട്ടോറിക്ഷ ഡ്രൈവർ!

ബെംഗളൂരു : ജോലിയാവശ്യത്തിനായി പൂനെയിലെത്തിയ കര്‍ണാടക സ്വദേശിയായ എന്‍ജിനിയര്‍, ഓട്ടോ ചാര്‍ജ് കേട്ട് അമ്പരന്നു.

വെറും 15 കിലോമീറ്റര്‍ ദൂരം ഓടിയതിന് കര്‍ണാടക സ്വദേശിയില്‍ നിന്നും നാട്ടിലെങ്ങുമില്ലാത്ത ഓട്ടോ ചാര്‍ജാണ് പൂനെയിലെ ഈ ഡ്രൈവര്‍ ഈടാക്കിയത്.

ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് കഴുത്തറപ്പന്‍ ചാര്‍ജിനേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.
ഓഫീസ് ആവശ്യത്തിന് ബസിലാണ് യുവാവ് മഹാരാഷ്ട്രയിലെ പൂനെയിലെത്തിയത്.

പൂനെയിലെ കറ്റ്‍രാജ് എന്ന സ്ഥലത്താണ് യുവാവിനെ ബസുകാര്‍ ഇറക്കിയത്. എന്നാല്‍ 14.5 കിലോമീറ്റര്‍ അകലെയുള്ള യേര്‍വാഡയിലായിരുന്നു യുവാവിന് പോകേണ്ടിയിരുന്നത്.

  വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ; മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

യേര്‍വാഡയിലെ താമസ സ്ഥലത്തേക്ക് ഓണ്‍ലൈന്‍ വഴി ടാക്സി ബുക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെയാണ് യുവാവ് ഓട്ടോ വിളിച്ചത്.
രാവിലെ 5 മണിക്ക് ഓട്ടോയില്‍ കയറിയ യുവാവിനെ നാല്‍പ്പത്തിയേഴ് മിനിറ്റുകള്‍കൊണ്ട് ഓട്ടോ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചു. എന്നാല്‍ മീറ്ററില്‍ തെളിഞ്ഞ തുത കണ്ടതോടെ യുവാവ് അമ്പരന്നു.

4300 രൂപയാണ് ഓട്ടോ ഡ്രൈവര്‍ യുവാവില്‍ നിന്ന് ആവശ്യപ്പെട്ടത്. യുവാവ് നല്‍കാന്‍ തയ്യാറാകാത്തതോടെ വാക്കുതര്‍ക്കമായി.ഓരോ തവണ നഗരത്തില്‍ വരുമ്പോഴും പോകുമ്പോഴും 600 രൂപ നല്‍കണമെന്നായിരുന്നു ഉയര്‍ന്ന ചാര്‍ജ് ഈടാക്കുന്നതിന് കാരണമായി ഓട്ടോ ഡ്രൈവര്‍ വിശദമാക്കിയത്.

  രാജധാനി എക്സ്പ്രസിന് തീപിടിച്ചു; രണ്ട് കോച്ചുകൾ വേർപെടുത്തി; റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

ഏറെ നേരത്തെ തര്‍ക്കത്തിന് ശേഷം ഡ്രൈവറും കൂടെയുണ്ടായിരുന്ന സുഹൃത്തും ഭീഷണിപ്പെടുത്തിയതോടെ  യുവാവ് ഓട്ടോക്കൂലി നല്‍കുകയായിരുന്നു.

യേര്‍വാഡ പൊലീസ് സ്റ്റേഷനിലെത്തിയ യുവാവ് സംഭവത്തെക്കുറിച്ച് പരാതി നല്‍കി. കാര്യങ്ങള്‍ പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നാണ് പൊലീസ് വ്യക്തമാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍
[masterslider id="10"]

Related posts