ലോകസഭ നടപടികള്‍ ഫെസ്ബൂക് വഴി തത്സമയം പുറത്തുവിട്ട ആപ് എംപി ക്ക് പണി കിട്ടി.

ന്യൂഡല്‍ഹി: എ.എ.പി എം.പി ഭഗവന്ത് മന്‍ ലോക്സഭാ നടപടികള്‍ ഫെയ്സ്ബുക്ക് വഴി തത്സമയം പുറത്തുവിട്ട സംഭവത്തില്‍ പാര്‍ലമെന്റിന്റെ ഇരുസംഭകളിലും പ്രതിഷേധം. ഇതേ തുടര്‍ന്ന് ഭഗവന്ത് മന്നിനെ സ്പീക്കര്‍ വിളിച്ചു വരുത്തി.

ഭഗവന്ത് മന്നിനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് ലോക്‍സഭ ചര്‍ച്ച ചെയ്യണമെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ പറഞ്ഞു. സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കി അംഗങ്ങള്‍ പാര്‍ലമെന്റ് ഗേറ്റ് കടന്ന് അകത്തേയ്ക്ക് വരുന്ന ദൃശ്യങ്ങളാണ് എ‌.എ.പി എം.പി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത്. ഇതുവരെ നിങ്ങളാരും കാണാ‍ത്ത ദൃശ്യങ്ങള്‍ എന്ന വിവരണത്തോടെയാണ് വീഡിയോ പ്രചരിപ്പിച്ചത്. ഈ നടപടി ബിജെപി അംഗങ്ങളാണ് പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്.

  മാതൃത്വം കരിയറിന് തടസ്സമാകണോ? വിനേഷ് ഫോഗട്ടിന് അവസരം ഉറപ്പാക്കാൻ ഡൽഹി ഹൈക്കോടതിയുടെ കർശന നിർദേശം

ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പതിമൂന്ന് അംഗങ്ങള്‍ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി. ഭഗവത് മന്നിനെ സഭയില്‍ നിന്നും സസ്‌പെന്റ് ചെയ്യണമെന്നാണ് ആവശ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒന്നാം തിയതി തന്നെ ഉപഭോക്താക്കൾക്ക് പ്രഹരം; പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വകാര്യ ലക്ഷ്വറി ബസും ടാങ്കറും കൂട്ടിയിടിച്ച് തീപിടിച്ചു; നാല് യാത്രക്കാർ വെന്തുമരിച്ചു, പത്തുപേർക്ക് പരിക്ക്
[masterslider id="10"]

Related posts