ഇന്ത്യക്ക് ഇത് അഭിമാനത്തിന്റെ നിമിഷം; ഐഎസ്ആര്‍ഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഹൈസിസ് വിക്ഷേപിച്ചു

തിരുവനന്തപുരം: ഭൂമിയുടെ ഉപരിതലം നിരീക്ഷിക്കാനുള്ള ഇന്ത്യയുടെ ഹൈസിസ് ഉപഗ്രഹം ഇന്ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചു. രാവെ 9.53നാണ് ഹൈസിസ് വിക്ഷേപിച്ചത്. ഇതോടൊപ്പം 30 വിദേശ ഉപഗ്രഹങ്ങളുടെ വാണിജ്യവിക്ഷേപണവും നടത്തി. ഭൂമിയില്‍ നിന്ന് 636 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ ഹൈസിസ് ഉപഗ്രഹവും 504 കിലോമീറ്റര്‍ മേലെ മറ്റ് 30 ഉപഗ്രഹങ്ങളും വിക്ഷേപിച്ചു. രാജ്യത്തിന്റെ ആദ്യ ഹൈസ്‌പെക്‌സ് ഉപഗ്രഹമാണിത്.

  ഈഫൽ ടവറിന് താഴെ തുടങ്ങിയ പ്രണയം കോടതിയിൽ അവസാനിച്ചു; ഹൻസിക മൊത്വാനി വിവാഹമോചിതയായി

5 വര്‍ഷമാണ് ഹൈസിസ് ഉപഗ്രഹത്തിന്റെ കാലാവധി. ഒന്നാം വിക്ഷേപണത്തറയില്‍ നിന്ന് രാവിലെ 9.59നാണ് വിക്ഷേപണം. പി.എസ്.എല്‍.വിയുടെ 43-ാമത്തെ ദൗത്യമാണിത്. ആധുനിക സാങ്കേതികവിദ്യയായ ഹൈപ്പര്‍ സ്‌പെക്ടറല്‍ ഇമേജിംഗാണ് ഉപഗ്രഹത്തിന്റെ പ്രത്യേകത. വളര്‍ന്നുകൊണ്ടിരിക്കുന്ന ഇമേജിംഗ് സാങ്കേതികവിദ്യയാണ് ഹൈസ്‌പെക്‌സ് എന്ന ഹൈപ്പര്‍ സ്‌പെക്ടറല്‍ ഇമേജിംഗ് ടെക്‌നോളജി. ഇതിലൂടെ കാര്‍ഷികവളര്‍ച്ച കൃത്യതയോടെ വിലയിരുത്താന്‍ കഴിയും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്ക് അപകടത്തിൽപ്പെട്ടു; 23കാരിക്ക് ​ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us