ഇന്തോനേഷ്യ: സൂനാമിയില്‍ മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ഭൂകമ്പത്തെത്തുടര്‍ന്നുണ്ടായ സുനാമിയില്‍ മരിച്ചവരുടെ എണ്ണം ആയിര൦ കഴിഞ്ഞു. ദേശീയ ദുരന്തനിവാരണ ഏജന്‍സി പുറത്തു വിട്ടതാണ് കണക്കുകള്‍.

പതിനായിരത്തോളം വീടുകളും ആശുപത്രികള്‍, പള്ളികള്‍, വ്യാപാരകേന്ദ്രങ്ങള്‍ അടക്കമുള്ള ആയിരക്കണക്കിനു കെട്ടിടങ്ങളും നിശ്ശേഷം തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. സുനാമിയെ തുടര്‍ന്ന് പാലുവിലെ രാജ്യാന്തര വിമാനത്താവളം അടച്ചു. വിമാനത്താവളത്തിന്‍റെ റണ്‍വേ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച രണ്ടുതവണ ഇന്തോനേഷ്യയില്‍ 7.5 തീവ്രതയിലുള്ള ശക്തമായ ഭൂചലനമുണ്ടായിരുന്നു. ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം ഇന്തോനേഷ്യയിലെ ഡൊങ്കള ടൗണില്‍ നിന്ന് 35 കിലോമീറ്റര്‍ മാറിയായിരുന്നു. ഭൂകമ്പത്തെതുടര്‍ന്നാണ് സുലാവേസി ദ്വീപില്‍ സുനാമി ഉണ്ടായത്.

ശക്തമായ ഭൂകമ്പത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും 34 മിനിട്ടുകള്‍ക്ക് ശേഷം അത് പിന്‍വലിച്ചിരുന്നു. സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചതോടെ ആളുകള്‍ തീരപ്രദേശങ്ങളില്‍ തങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. അപ്പോഴാണ്, സര്‍വ്വതും കടലിലേയ്ക്ക് വലിച്ചെടുത്തുകൊണ്ട് 18 അടി ഉയരത്തിലുള്ള തിരമാലകള്‍ തീരത്തേയ്ക്ക് അടിച്ചുകയറിയത്. നൂറുകണക്കിനാളുകള്‍ ‘പാളു ആനിവേഴ്സറി’ ആഘോഷിക്കാന്‍ ബീച്ചില്‍ തയ്യാറെടുപ്പുകള്‍ നടത്തുകയായിരുന്നു. അവരെല്ലാം കടലിന്‍റെ മടിയിലേയ്ക്ക് ഒഴുകി മറഞ്ഞു.

എന്നാല്‍ ഇത്രയും ശക്തമായ ഭൂകമ്പമുണ്ടായതിന് ശേഷം സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചതാണ് ഇത്ര വലിയ ദുരന്തത്തിന് കാരണമായതെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ ജൂലൈ- ആഗസ്റ്റ്‌ മാസങ്ങളിലായി ഇന്തോനേഷ്യയില്‍ തുടര്‍ച്ചയായി ഭൂചലനങ്ങള്‍ അനുഭവപ്പെട്ടിരുന്നു. 500 ഓളം പേരാണ് ഇത്തരത്തില്‍ രാജ്യത്ത് മരണമഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us