ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ കേരളത്തിലേക്കുള്ള ആദ്യത്തെ ‘ഫ്ലൈ ബസ്’ സർവീസ് വെള്ളിയാഴ്ച മുതൽ ആരംഭിക്കുന്നു. ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും കോഴിക്കോട്ടേക്കും തിരിച്ചുമാണ് ഈ പ്രതിദിന എസി സെമി സ്ലീപ്പർ സർവീസ് നടത്തുന്നത്. ബെംഗളൂരു വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിൽ നിന്ന് രാത്രി 10.45-ന് പുറപ്പെടുന്ന ബസ്, രണ്ടാം ടെർമിനലിലെ യാത്രക്കാരെയും കയറ്റി മൈസൂരു, മടിക്കേരി, കുട്ട, മാനന്തവാടി, കൽപറ്റ, താമരശ്ശേരി വഴി പിറ്റേദിവസം രാവിലെ 7.15-ന് കോഴിക്കോട്ട് എത്തും.
മടക്കയാത്ര രാത്രി 7.30-ന് കോഴിക്കോട് നിന്ന് ആരംഭിച്ച് പിറ്റേദിവസം പുലർച്ചെ 5.15-ന് ബെംഗളൂരു വിമാനത്താവളത്തിൽ എത്തിച്ചേരും. മടക്കയാത്രയിൽ ബെംഗളൂരു സിറ്റിയിലെ നയന്ദഹള്ളി മെട്രോ സ്റ്റേഷനിലും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. 1,550 രൂപയാണ് ബെംഗളൂരു-കോഴിക്കോട് യാത്രയ്ക്കുള്ള ടിക്കറ്റ് നിരക്ക്. വിമാനത്താവളത്തിൽ നിന്നിറങ്ങി നാട്ടിലേക്ക് പോകാൻ റെയിൽവേ സ്റ്റേഷനുകളെ ആശ്രയിക്കുന്ന മലബാറിലെ യാത്രക്കാർക്ക് ഗതാഗതക്കുരുക്കും ഉയർന്ന ടാക്സി നിരക്കുകളും ഒഴിവാക്കാൻ പുതിയ സർവീസ് ഏറെ സഹായകമാകും. www.ksrtc.in എന്ന വെബ്സൈറ്റിലൂടെ യാത്രക്കാർക്ക് ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യാമെന്ന് കർണാടക ആർടിസി ലെയ്സൺ ഓഫിസർ ജി. പ്രശാന്ത് അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]