ബെംഗളൂരുവിൽ ഇന്ന് ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം

ബെംഗളൂരു: നഗരത്തിലെ വിവിധയിടങ്ങളിൽ ജൂലൈ 16 വ്യാഴാഴ്ച ജലവിതരണം പൂർണ്ണമായും തടസ്സപ്പെടുമെന്ന് ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (BWSSB) അറിയിച്ചു. കാവേരി ജലവിതരണ പദ്ധതി ഘട്ടം 4, ഫേസ് 2 പരിധിയിൽ വരുന്ന പ്രദേശങ്ങളിലാണ് കുടിവെള്ള വിതരണം മുടങ്ങുന്നത്. വ്യാഴാഴ്ച രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെയുള്ള 12 മണിക്കൂർ സമയമാണ് ജലവിതരണം നിർത്തിവെക്കുക.

  ഹിജാബിന് പിന്നാലെ ഗോവധ നിരോധന നിയമംറദ്ധാക്കുന്നു? സംസ്ഥാനത്തെ നിയമങ്ങൾ തിരുത്തിയെഴുതാൻ പുതിയ ബില്ലുകളുമായി കോൺഗ്രസ്

2,700 മില്ലിമീറ്റർ വ്യാസമുള്ള പ്രധാന പൈപ്പ് ലൈനിലെ സ്കോർ വാൽവിലുണ്ടായ (Scour Valve) ചോർച്ച പരിഹരിക്കുന്നതിനുള്ള അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഈ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

നന്ദിനി ലേഔട്ട്, ബി.എച്ച്.ഇ.എൽ ലേഔട്ട്, സഞ്ജയ് നഗർ, മഞ്ജുനാഥ് നഗർ, കനകനഗർ, അമൃതഹള്ളി, ജക്കൂർ, ആദർശ് നഗർ, കല്യാൺ നഗർ, നാഗർഭാവി, ഹൊയ്സാല നഗർ, വിനായക ലേഔട്ട്, മൈസൂരു റോഡ് എന്നിവയും ഇതിന്റെ പരിസര പ്രദേശങ്ങളും ഉൾപ്പെടെയുള്ള നഗരത്തിലെ പ്രധാന മേഖലകളെയാണ് ഈ ജലക്ഷാമം നേരിട്ട് ബാധിക്കുക. പ്രസ്തുത സമയത്ത് ഉപഭോക്താക്കൾ വെള്ളം കൃത്യമായി സംഭരിച്ചു വെക്കണമെന്നും ജല ബോർഡുമായി സഹകരിക്കണമെന്നും അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ചരിത്രത്തിലാദ്യം: ആടുകൾക്ക് കാവലൊരുക്കാൻ പോലീസിനെ വിന്യസിച്ചു
[masterslider id="10"]

Related posts