നഗരത്തിലെ കോർപ്പറേറ്റ് സമ്മർദ്ദം മടുത്തു; ഐടി മാനേജർ ഉദ്യോഗം ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായ യുവതിയുടെ കഥ വൈറലാകുന്നു

ബെംഗളൂരു: ഒൻപത് വർഷത്തെ ഐടി മാനേജർ പദവിയും കരിയറും ഉപേക്ഷിച്ച് സമാധാനപൂർണ്ണമായ ജീവിതത്തിനായി ഓട്ടോ ഡ്രൈവറായി മാറിയ യുവതിയുടെ വിജയഗാഥ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. പ്രമുഖ സ്റ്റാർട്ടപ്പ് സ്ഥാപകയും സി.ഇ.ഒയുമായ നെസ്രിൻ മിദ്‌ലാജ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് കരിയർ മാറ്റങ്ങളുടെയും മാനസികാരോഗ്യത്തിന്റെയും പ്രാധാന്യം ചർച്ച ചെയ്യുന്ന ഈ വേറിട്ട ജീവിതകഥ പുറംലോകമറിഞ്ഞത്.

യാത്രയ്ക്കിടയിലാണ് നെസ്രിൻ മിദ്‌ലാജ് ഈ വനിതാ ഓട്ടോ ഡ്രൈവറെ പരിചയപ്പെടുന്നത്. പുരുഷാധിപത്യമുള്ള ഒരു മേഖലയിൽ ജോലി ചെയ്യുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ്, ആത്മവിശ്വാസത്തോടെയും സമാധാനത്തോടെയും സംസാരിച്ച ആ ഓട്ടോ ഡ്രൈവർ തന്റെ ഭൂതകാലം വെളിപ്പെടുത്തിയത്. മുൻപ് ഒൻപത് വർഷത്തോളം ഐടി മേഖലയിൽ മാനേജരായി ജോലി നോക്കുകയായിരുന്നുവെന്നും എന്നാൽ കോർപ്പറേറ്റ് ലോകത്തെ കടുത്ത സമ്മർദ്ദവും മാനസിക പിരിമുറുക്കവും മടുത്തതോടെയാണ് ആ ജോലി ഉപേക്ഷിച്ചതെന്നും അവർ വ്യക്തമാക്കി.

  ബിറ്റ്‌കോയിൻ കുംഭകോണം: കുപ്രസിദ്ധ ഹാക്കർ ശ്രീകിയും കൂട്ടാളികളും ഇ.ഡി കസ്റ്റഡിയിൽ

നിലവിൽ സ്വന്തമായി ഓട്ടോ ഓടിക്കുന്നതിലൂടെ പ്രതിമാസം അറുപതിനായിരത്തോളം രൂപ വരുമാനം ലഭിക്കുന്നുണ്ടെന്നും, അതിലുപരി താൻ ഇപ്പോൾ ഏറെ സന്തോഷവതിയാണെന്നും യുവതി പറയുന്നു. ഉയർന്ന പദവികൾക്കും പണത്തിനും പിന്നാലെ പായുന്നതിനിടയിൽ സ്വന്തം സന്തോഷം കണ്ടെത്താൻ പലരും മറന്നുപോകാറുണ്ടെന്നും, പദവികളേക്കാൾ സമാധാനത്തിന് മുൻഗണന നൽകി ധീരമായ തീരുമാനമെടുത്ത ഈ സ്ത്രീയുടെ കഥ തന്നെ ഏറെ ചിന്തിപ്പിച്ചുവെന്നും നെസ്രിൻ തന്റെ പോസ്റ്റിൽ കുറിച്ചു.

  വാടകവീട്ടിൽ യുവതിയുടെ മരണം: മുറിയിൽ ചിതറിക്കിടക്കുന്ന കടലാസുകളും പാതിരാപ്പാട്ടും; മരണത്തിൽ ദുരൂഹതയേറുന്നു

യുവതിയുടെ ജീവിതാനുഭവം പുറത്തുവന്നതോടെ വലിയ പിന്തുണയുമായാണ് പ്രൊഫഷണലുകൾ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ ഉപയോക്താക്കൾ രംഗത്തെത്തിയത്. ഒരു ഇമെയിലിലൂടെ തീർക്കാമായിരുന്ന മീറ്റിംഗുകൾ മണിക്കൂറുകളോളം നീളുന്നതും, പുലർച്ചെയുള്ള പ്രൊഡക്ഷൻ കോളുകളും കാരണം തങ്ങൾ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടുകൾ പല ഐടി ജീവനക്കാരും കമന്റുകളിലൂടെ പങ്കുവെച്ചു. വലിയ സമ്മർദ്ദങ്ങൾക്കിടയിൽ ജീവിക്കുന്നതിനേക്കാൾ നല്ലത് സമാധാനമുള്ള ലളിത ജീവിതം തിരഞ്ഞെടുക്കുന്നതാണെന്നും യുവതിയുടെ തീരുമാനം അങ്ങേയറ്റം മാതൃകാപരമാണെന്നും ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  '200 യൂണിറ്റ് സൗജന്യമെന്ന് പറഞ്ഞിട്ട് ഇതാണോ അവസ്ഥ?'; സംസ്ഥാനത്ത് ഗൃഹജ്യോതി പദ്ധതിയിൽ നിന്ന് 7 ലക്ഷം കുടുംബങ്ങൾ പുറത്തേക്ക്! കാരണം ഇത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us