ജ്യോതിഷിയുടെ നിയമനം റദ്ദാക്കി; പ്രതിഷേധത്തിന് വഴങ്ങി മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ഓഫീസിലേക്ക് ജ്യോതിഷിയെ നിയമിക്കാനുള്ള വിവാദ ഉത്തരവ് റദ്ദാക്കി. വ്യാപകമായ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (OSD) ആയി നിയമിക്കാനുള്ള തീരുമാനം പിൻവലിച്ചത്. ഉത്തരവ് തിരുത്തിയതായും റിക്കി രാധൻ പണ്ഡിറ്റ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഉണ്ടാകില്ലെന്നും വിജയ് ഔദ്യോഗികമായി വ്യക്തമാക്കി.

നിയമനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വൃത്തങ്ങളിൽ നിന്നും സാമൂഹിക പ്രവർത്തകരിൽ നിന്നും വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. നിയമനത്തെ ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതിയിൽ ഹർജി എത്തുകയും കോടതി ഇത് നാളെ പരിഗണിക്കാനിരിക്കുകയുമായിരുന്നു. വിഷയത്തിൽ പുനരാലോചന നടത്തുമെന്ന് നേരത്തെ മുഖ്യമന്ത്രി സഭയിൽ ഉറപ്പുനൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നിയമനം പൂർണ്ണമായും റദ്ദാക്കിക്കൊണ്ടുള്ള നടപടി ഉണ്ടായത്.

  ബെംഗളൂരുവിൽ വനിതാ സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി; നഗരത്തെ ഞെട്ടിച്ച് വീണ്ടും ഒളിഞ്ഞുനോട്ടം

മുഖ്യമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് സിപിഎം രംഗത്തെത്തി. ഭരണപരമായ തീരുമാനങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാണിക്കുമ്പോൾ അവ ഉടനടി തിരുത്തുന്നത് ജനാധിപത്യപരമായ നല്ല സമീപനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പി. ഷണ്മുഖം പറഞ്ഞു. വിമർശനങ്ങൾ ഉൾക്കൊള്ളാനുള്ള ഈ മനസ്ഥിതി ഇനിയും തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വലിയ രാഷ്ട്രീയ വിവാദമായി മാറിയേക്കാവുന്ന ഒരു വിഷയത്തിനാണ് ഇതോടെ അന്ത്യമായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുതിയ സന്തോഷം പങ്കുവെച്ച് നടി റെബ മോണിക്ക ജോൺ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മന്ത്രിമാരായ രാജനും ചിഞ്ചുറാണിയും നേരിട്ടത് കടുത്ത മത്സരം; സിപിഐ
[masterslider id="10"]

Related posts

Click Here to Follow Us