എം വി ഗോവിന്ദനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച മറിയ ഉമ്മനെതിരെ സൈബർ ആക്രമണം

കോട്ടയം: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മനെതിരെ വ്യാപക വിമര്‍ശനം. ഫേസ്ബുക്കില്‍ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ കോണ്‍ഗ്രസ് അണികളാണ് അധികവും വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. സ്വന്തം പിതാവിനെ മരണം വരെ ദ്രോഹിച്ച കമ്മിക്കൂട്ടങ്ങള്‍ക്കൊപ്പം ഫോട്ടോയെടുക്കാന്‍ ഉളുപ്പുണ്ടോയെന്ന് ഒരാള്‍ കമന്റ് ചെയ്തു.

  ഒരു മാസത്തെ ശമ്പളം വെറും വാടകയ്ക്ക്! ബെംഗളൂരുവിലെ ഫ്ലാറ്റ് വാടകയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വൻ സംവാദം

ഞായറാഴ്ച രാവിലെയായിരുന്നു എം വി ഗോവിന്ദനൊപ്പമുള്ള ചിത്രം മറിയ ഉമ്മന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ശരത് കുമാര്‍ നമ്പ്യാര്‍ ടെന്നീസ് ടൂര്‍ണമെന്റിനിടെ ഗോവിന്ദനെ കണ്ടുമുട്ടിയപ്പോള്‍ പകര്‍ത്തിയ ചിത്രമായിരുന്നു മറിയ ഉമ്മന്‍ പങ്കുവെച്ചത്. ഇതിന് പിന്നാലെയായിരുന്നു സൈബര്‍ ആക്രമണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആവേശം വാനോളം; ഫിഫ ലോകകപ്പ് ലഹരിയിൽ ബെംഗളൂരുവിലെ ‘മിനി ബ്രസീലും’ ഫുട്ബോൾ ഗ്രാമങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts