കണക്കില്‍ ഇടിമിന്നലായി മലയാളി സഹോദരന്മാര്‍

ബെംഗളുരു: ഗണിത ശാസ്ത്ര ത്തില്‍ മിന്നല്‍ വേഗവുമായി ശ്രദ്ധ നേടുകയാണ് വിദ്യാര്‍ഥിക ളായ മലയാളി സഹോദരങ്ങള്‍. ഏഴാം ക്ലാസ് വിദ്യാര്‍ഥി വിനായ ക് പ്രശാന്ത്, രണ്ടാം ക്ലാസ് വി ദ്യാര്‍ഥി വിശാഖ് പ്രശാന്ത് എന്നി വരാണ് ചുരുങ്ങിയ സമയത്തിനു ള്ളില്‍ സങ്കീര്‍ണമായ കണക്കു കള്‍ കൈകാര്യം ചെയ്ത് കയ്യടി നേടുന്നത്.

1 മുതല്‍ 100 വരെയു ള്ള സംഖ്യകളുടെ വര്‍ഗങ്ങള്‍ വെറും 2 മിനിറ്റും 17 സെക്കന്‍ഡും കൊണ്ട് എഴുതിത്തീര്‍ത്ത വിനായകിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് സും 1 മുതല്‍ 50 വരെ യുള്ള സംഖ്യകളുടെ ക്യൂബ് മുല്യങ്ങള്‍ വെറും 37 സെക്കന്‍ഡുകള്‍ക്കുള്ളില്‍ മനഃപാഠമായി ചൊല്ലിയ വിശാഖിന് കലാം വേള്‍ഡ് റെക്കോഡും ലഭിച്ചു.

  മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കുടകിൽ; ഭഗണ്ഡേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി

മലയാളി വൈറ്റ്ഫീല്‍ഡ് കാര്‍മല്‍ തെരേസ സ്‌കൂളിലെ വിദ്യാര്‍ഥികളാണ്. കണ്ണൂര്‍ പാപ്പിനിശേരി സ്വദേശിയായ ഐടി ഉദ്യോഗസ്ഥന്‍ പ്രശാന്ത് തട്ടാരം, ആയുര്‍വേദ ഡോക്ടറായ റിഷ എന്നിവരാണ് മാതാപിതാക്കള്‍. വൈറ്റ്ഫീല്‍ഡി ലെ വിമാറ്റ് മാത്ത് ലേണിങ് പ്രോ ഗ്രാമിലെ പരിശീലനമാണ് ഈ കൊച്ചു മിടുക്കരുടെ വിജയത്തിന് പിന്നില്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആരും പരിഭ്രാന്തരാകരുത്, എല്ലാവരെയും സുരക്ഷിതരായി തിരിച്ചെത്തിക്കും": നേപ്പാൾ പ്രളയത്തിൽ കർശന നടപടിയുമായി സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ
[masterslider id="10"]

Related posts